നെതന്യാഹുവുമായി സംസാരിച്ച് നരേന്ദ്രമോദി; ഗസ്സ സമാധാന പദ്ധതി വേഗത്തിൽ നടപ്പാക്കാനുള്ള ഇന്ത്യയുടെ പിന്തുണ അറിയിച്ചു
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യയിലെ സാഹചര്യം ചർച്ചയായി. ഗസ്സ സമാധാന പദ്ധതി വേഗത്തിൽ നടപ്പാക്കാനുള്ള ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി മോദി വീണ്ടും അറിയിച്ചു. ഇരു രാജ്യങ്ങൾക്കിടയിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു. പരസ്പര ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത ഉറപ്പിച്ചു. […]
