Keralam

‘പ്രണയത്തിൽ മാന്യത വേണം: രാഹുൽ മാങ്കൂട്ടത്തിൽ ഉടൻ എംഎൽഎ സ്ഥാനം രാജി വെക്കണം’; ബിനോയ് വിശ്വം

രാഹുൽ മങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് സിപിഐ. രാഹുൽ എംഎൽഎ സ്ഥാനം ഉടൻ രാജി വെക്കണമെന്ന് ബിനോയ്‌ വിശ്വം ആവശ്യപ്പെട്ടു. പ്രണയത്തിൽ മാന്യത വേണം. സ്ത്രീയെ ഉപഭോഗ വസ്തുവായി ആര് കണ്ടാലും തെറ്റാണ്. തെറ്റ് നിരന്തരം ആവർത്തിക്കുന്ന രാഹുലും കൂട്ടരും അതൊരു നേട്ടമായി കൊണ്ടാടുന്നു. ചെറുപ്പക്കാരായ കോൺഗ്രസുകാർ അദ്ദേഹത്തെ […]

Keralam

വി ശിവന്‍കുട്ടിയുടെ ഇന്നത്തെ പ്രതികരണം അസ്ഥാനത്തുള്ളത്; അതില്‍ വീഴാന്‍ സിപിഐക്ക് താല്‍പര്യമില്ല: ബിനോയ് വിശ്വം

പിഎം ശ്രീയില്‍ സിപിഐഎമ്മും സിപിഐയും സംയുക്തമായാണ് തീരുമാനമെടുത്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീയില്‍ സംയുക്ത തീരുമാനമാണ് എടുത്തതെന്നും അത് വീണ്ടും കുത്തിപ്പൊക്കാന്‍ സിപിഐയ്ക്ക് താല്‍പ്പര്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. നിലപാട് കത്ത് മുഖേന കേന്ദ്രത്തെ അറിയിച്ചുകഴിഞ്ഞുവെന്നും ബിജെപിയുടെ പല നയങ്ങളോടും നേരിട്ട് പോരാടിയ ചരിത്രം […]

Keralam

പി എം ശ്രീ: സിപിഐ മന്ത്രിമാര്‍ രാജിയിലേക്ക്? മന്ത്രിമാരെ പിന്‍വലിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാകുന്നു

പി എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പിട്ട സര്‍ക്കാര്‍ നിലപാടിനെതിരായി കടുത്ത നിലപാട് സ്വീകരിക്കാന്‍ സിപിഐ നീക്കം. മന്ത്രിമാരെ പിന്‍വലിക്കണമെന്ന ആവശ്യം നേതൃതലത്തില്‍ ശക്തമായി നിലനില്‍ക്കുകയാണ്. മന്ത്രിമാരെ രാജിവപ്പിച്ച ശേഷം പുറത്തുനിന്ന് പിണറായി സര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന ആവശ്യത്തിനാണ് മുന്‍തൂക്കം. സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഭൂരിപക്ഷത്തിനും മന്ത്രിമാരെ പിന്‍വലിച്ച് പ്രതിഷേധം […]

Keralam

പോലീസ് അതിക്രമ പരാതികളിൽ സർക്കാർ മാതൃകപരമായ നടപടി സ്വീകരിക്കും; ബിനോയ്‌ വിശ്വം

പോലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ സർക്കാർ മാതൃകാപരമായ നടപടികൾ തന്നെ സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിൻ്റെ പോലീസ് നയം വ്യക്തമാണ്. ഉദ്യോഗസ്ഥർക്കെതിരെ പെട്ടെന്ന് നടപടി എടുക്കുക പ്രായോഗികമല്ലെന്നും പരാതികൾ അന്വേഷിച്ച ശേഷം മാത്രമായിരിക്കും നടപടി സ്വീകരിക്കുക. കാലതാമസം ഉണ്ടായിട്ടുണ്ടെന്ന് പറയാൻ കഴിയില്ലെന്നും ബിനോയ് വിശ്വം […]

Keralam

കെ ഇ ഇസ്മയിൽ ആരുടെയും കളിപ്പാവയാകുമെന്ന് കരുതുന്നില്ല; പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമമുണ്ടായാൽ ഇടപെടാൻ എക്സിക്യൂട്ടീവിന് അധികാരമുണ്ട്, ബിനോയ് വിശ്വം

സിപിഐ മുതിർന്ന നേതാവും മുൻമന്ത്രിയുമായ കെ ഇ ഇസ്മയിലിനെതിരായ നടപടിയിൽ തന്നെ ഉറച്ച് നിന്ന് സിപിഐ സംസ്ഥാന സെക്രെട്ടറി ബിനോയ് വിശ്വം. പാർട്ടിയെ അപകീർത്തിപ്പെടുത്തരുതെന്ന് ഇസ്മയിൽ തന്നെ പറഞ്ഞു പഠിപ്പിച്ചു തന്ന കാര്യമാണ്. അദ്ദേഹം തന്നെ പഠിപ്പിച്ച പാഠങ്ങൾ അദ്ദേഹം തന്നെ മനസ്സിലാക്കി പെരുമാറണം. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രതികരണം […]

Keralam

ബിജെപി ആശയം വിട്ടു വന്നാൽ സന്ദീപ് വാര്യരെ സ്വീകരിക്കും; ബിനോയ് വിശ്വം

മലപ്പുറം: ബിജെപി ആശയം വിട്ടു വന്നാൽ സന്ദീപ് വാര്യരെ സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിലമ്പൂരിൽ സിപിഐ ഓഫിസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയത്. ‘ബിജെപി കോൺഗ്രസ് പാർട്ടികളുടെ നിലപാടിൽ പ്രതിഷേധിച്ച് പുറത്ത് വരുന്നവരെ ഇടതുപക്ഷം സ്വീകരിക്കും. സംസ്ഥാനത്ത് നിരവധി പേരാണ് കോൺഗ്രസ് […]

Keralam

എംഎല്‍എമാരെ വിലയ്ക്ക് വാങ്ങുന്നത് അപമാനകരം’, കോഴ ആരോപണത്തില്‍ പ്രതികരിച്ച് ബിനോയ് വിശ്വം

കോഴ ആരോപണവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഗൗരവമുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കുതിര കച്ചവട രാഷ്രീയം കേരളത്തിലേക്കും വരുന്നത് ഗൗരവതരമെന്നും വിഷയത്തില്‍ അന്വേഷണം വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു. അന്വേഷണം വഴി തെറ്റരുതെന്നും അദ്ദേഹം വ്യക്തമാക്കി. കാളച്ചന്തയിലെ കാളകളെപ്പോലെ എംഎല്‍എമാരെ വിലയ്ക്ക് വാങ്ങുന്നത് അപമാനകരമാണെന്നും […]

Keralam

‘എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിജയം’; എഡിജിപിക്കെതിരായ നടപടിയില്‍ പ്രതികരിച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയതില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നടപടി സ്വാഗതം ചെയ്യുന്നതായും എല്‍ഡിഎഫിന്റെ രാഷ്ട്രീയ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ട കാര്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ പറഞ്ഞതാണ് അദ്ദേഹത്തെ മാറ്റണമെന്ന്. […]

Keralam

‘എഡിജിപി ആ സ്ഥാനത്തിരിക്കാന്‍ ഇരിക്കാന്‍ യോഗ്യനല്ല’; ആവര്‍ത്തിച്ച് ബിനോയ് വിശ്വം

ആര്‍എസ്എസ് നേതാക്കളുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയ എഡിജിപി ചുമതല വഹിക്കാന്‍ അര്‍ഹനല്ലെന്ന് ആവര്‍ത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിജിപിയെ നീക്കണം എന്നത് തന്നെയാണ് നിലപാടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് വരട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ ആ വാക്കുകളെ മാനിക്കുക സിപിഐയുടെ രാഷ്ട്രീയ കടമയാണെന്നും റിപ്പോര്‍ട്ട് വരുന്നതുവരെ […]

Keralam

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച; ഷംസീർ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്ന് ബിനോയ് വിശ്വം

കോഴിക്കോട്: എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന സ്പീക്കർ എ എൻ ഷംസീറിന്റെ നിലപാടിനെ തള്ളി സിപിഐ. ഷംസീർ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കോഴിക്കോട് പറഞ്ഞു. ആർഎസ്എസ് വലിയ സംഘടനയാണെന്ന പ്രസ്താവന ഒരുപാട് ദുർവ്യാഖ്യാനിക്കപ്പെടുന്നു. ഗാന്ധിജിയെ വധിച്ചതിന്റെ […]