Keralam

‘പരാജയത്തിൽ നിന്ന് പാഠങ്ങൾ പഠിക്കും; മുഖ്യമന്ത്രിയുടെ മിഷൻ 110ൽ ശുഭപ്രതീക്ഷ’, ബിനോയ് വിശ്വം

മുഖ്യമന്ത്രിയുടെ മിഷൻ 110 ൽ എൽഡിഎഫിന് ശുഭപ്രതീക്ഷയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും. തൊട്ട് മുൻപുണ്ടായ പരാജയത്തിന്റെ കാരണങ്ങൾ പഠിക്കുമെന്നും വേണ്ട തിരുത്തലുകൾ വരുത്തും കനഗോലു കണ്ടത് പാഴ് കിനാവാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ജനകളെ വിശ്വാസത്തിൽ എടുത്താകും എൽഡിഎഫ് മുന്നോട്ട് […]

Keralam

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചതിയന്‍ ചന്തുവെന്ന പേര് ആയിരം തവണ ചേരുന്നത് വെള്ളാപ്പള്ളി നടേശന് തന്നെയാണെന്നാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം. വെള്ളാപ്പള്ളിയെ താന്‍ കാറില്‍ കയറ്റില്ല, കണ്ടാല്‍ ചിരിക്കും, കൈകൊടുക്കും. അത്രമാത്രമായിരിക്കും ഇടപെടല്‍ […]

Keralam

കേരളത്തെ ആൾക്കൂട്ട കൊലകളുടെ സംസ്ഥാനമാക്കി മാറ്റാൻ അനുവദിക്കില്ല; പ്രതികളോട് വിട്ടുവീഴ്ചയില്ല, ബിനോയ് വിശ്വം

കേരളത്തെ ആൾക്കൂട്ട കൊലകളുടെ സംസ്ഥാനമാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.വാളയാറിലെ കൊലപാതക സംഘം ഒരു അന്യ സംസ്ഥാനക്കാരനെ തല്ലിക്കൊന്നപ്പോൾ ആക്രോശിച്ചത് ബംഗ്ലാദേശിയല്ലേ എന്നാണ്. ഫാസിസ്റ്റ് ആക്രമണങ്ങളുടെ വേദിയാക്കി കേരളത്തെ മാറ്റാമെന്ന് ആർഎസ്എസോ ബിജെപിയോ കരുതേണ്ട. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നാണ് ഇന്നലെ മോഹൻ ഭഗവത് പറഞ്ഞത്. […]

Keralam

‘പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ശക്തമായി തിരിച്ചു വരും. എല്ലാ സാഹചര്യവും പരിശോധിക്കും. തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തുമെന്നും ആത്മാർത്ഥമായി പരിശോധിക്കുമെന്നും അദേഹം വ്യക്തമാക്കി. ശബരിമല ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറ‍ഞ്ഞു. ക്ഷേമപെൻഷനിലെ എം […]

Keralam

‘കോടതി വിധി നിരാശയുണ്ടാക്കി; കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രം’; ബിനോയ് വിശ്വം

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കോടതി വിധി നിരാശയുണ്ടാക്കിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നീതി ന്യായ വ്യവസ്ഥയെ ഈ വിധി എത്രമാത്രം പരിഗണിച്ചു എന്ന് നോക്കി കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിജീവിതയ്ക്കൊപ്പം മാത്രമാണ് നിലകൊള്ളുക. അതിജീവിതയുടെ പോരാട്ടത്തെ പാർട്ടി അഭിമാനപൂർവ്വം കാണുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു. […]

Keralam

നടിയെ ആക്രമിച്ച കേസ്; ‘പ്രതികൾക്ക് ശക്തി പകർന്നവർ ആരെന്ന ചോദ്യം ബാക്കി നിൽക്കുന്നു’; ബിനോയ് വിശ്വം

നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരായ പ്രതികൾക്ക് ശക്തി പകർന്നവർ ആരെന്ന ചോദ്യം ബാക്കി നിൽക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിനിമയിൽ നീതിക്കുവേണ്ടിയുള്ള സമരം ഇപ്പോഴത്തെ വിധിയോടെ അവസാനിക്കുന്നില്ല. അതിജീവിതക്കും സിനിമയിലെ സ്ത്രീ അവകാശങ്ങളുടെയും കൂടെയായിരിക്കും സിപിഐ എന്നും ബിനോയ് വിശ്വം പറഞ്ഞു. അതിജീവത ഉയർത്തിയ സത്യന്റെയും […]

Keralam

സിപിഐക്ക് വിശ്വാസം ജോണ്‍ ബ്രിട്ടാസിനെ; പിഎം ശ്രീയില്‍നിന്ന് പിൻവാങ്ങിയത് എൽഡിഎഫ് ആശയത്തിൻ്റെ വിജയമെന്ന് ബിനോയ് വിശ്വം

കോഴിക്കോട്: ജോൺ ബ്രിട്ടാസ് പിഎം ശ്രീയ്ക്ക് വേണ്ടി പാലമാകാൻ പോകില്ലെന്നും പദ്ധതിയിൽ നിന്ന് പിൻവാങ്ങിയത് എൽഡിഎഫ് ആശയത്തിൻ്റെ വിജയമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പദ്ധതിയിലെ ഈ പിൻവാങ്ങൽ സിപിഐയുടെ മാത്രം വിജയമല്ല. സിപിഐക്കും സിപിഎമ്മിനും ഈ വിഷയത്തിൽ ഒരേ നിലപാടാണ് ഉണ്ടായിരുന്നതെന്നും കോഴിക്കോട് പ്രസ് ക്ലബിൽ […]

Keralam

കോൺഗ്രസ് പാർട്ടിയുടെ ഒരു കൈ വെൽഫയർ പാർട്ടിയുടെ തോളിൽ, ഗാന്ധി പാർട്ടിയ്ക്ക് ഇത് ശരിയോ?: ബിനോയ് വിശ്വം

കോൺഗ്രസ് പാർട്ടിയുടെ ഒരു കൈ വെൽഫയർ പാർട്ടിയുടെ തോളിലാണ്, അത് അവർ പരസ്യമായി പറഞ്ഞുവെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മറ്റൊരു കൈ ബി ജെ പി യുടെ തോളിൽ. ഒരു ഭാഗത്ത് മുസ്ലീം മത തീവ്രവാദവും മറു ഭാഗത്ത് ഹിന്ദു മതതീവ്രവാദവും. ഗാന്ധിയുടെ […]

Keralam

‘പിഎം ശ്രീയിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ അപ്പോൾ കാണാം; കത്ത് അയക്കാൻ അനന്തമായ കാത്തിരിപ്പില്ല’; ബിനോയ് വിശ്വം

പിഎം ശ്രീയിലെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ അപ്പോൾ കാണാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്രത്തിന് കത്ത് അയക്കാൻ അനന്തമായ കാത്തിരിപ്പില്ല. കത്ത് നൽകാൻ പ്രത്യേക മുഹൂർത്തം നിശ്ചയിച്ചിട്ടില്ലെന്നും, സർക്കാരിന്റെയും എൽഡിഎഫിന്റെയും തീരുമാനങ്ങൾ അക്ഷരംപ്രതി നടപ്പാക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വലമായി വിജയിക്കുമെന്ന് ബിനോയ് വിശ്വം […]

Keralam

പിഎം ശ്രീ: ‘ബിനോയ് വിശ്വം എല്ലാ കാര്യത്തിലും ആദ്യം എതിർക്കും, പിണറായി കണ്ണുരുട്ടുമ്പോൾ എതിർപ്പ് അവസാനിക്കും’; കെ സുരേന്ദ്രൻ

പിഎം ശ്രീയുമായി ബന്ധപ്പെട്ട സിപിഐ എതിർപ്പ് വെറും തട്ടിപ്പെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ബിനോയ് വിശ്വം എല്ലാ കാര്യത്തിലും ആദ്യം എതിർക്കും. പിന്നീട് എകെജി സെൻററിൽ വിളിച്ച് പിണറായി കണ്ണുരുട്ടുമ്പോൾ എതിർപ്പ് അവസാനിക്കുമെന്നും കെ സുരേന്ദ്രന്റെ പരിഹാസം. സിപിഐക്ക് നാട്ടിൽ ഇപ്പോൾ പ്രസക്തിയില്ല. വെളിയം ഭാർഗവൻ അടക്കമുള്ളവരുടെ […]