Keralam

രൂപസാദൃശ്യമില്ലെന്ന് വിമർശനം; സി.പി.ഐ ആസ്ഥാനത്തെ എം.എൻ. ഗോവിന്ദൻ നായരുടെ പ്രതിമ മാറ്റി സ്ഥാപിച്ചു

രൂപസാദൃശ്യമില്ലെന്ന വിമർശനം ശക്തമായതോടെ സി.പി.ഐ ആസ്ഥാനത്തെ എം.എൻ.ഗോവിന്ദൻ നായരുടെ പ്രതിമ മാറ്റി സ്ഥാപിച്ചു. പുതിയ പ്രതിമയിൽ പരിഷ്കാരമൊന്നും വരുത്താൻ നിൽക്കാതെ പാർട്ടി ആസ്ഥാനത്തുണ്ടായിരുന്ന പഴയ പ്രതിമ തന്നെ സ്ഥാപിക്കുകയാണ് ചെയ്തത്. ഡിസംബർ 27നാണ് സി.പി.ഐ ആസ്ഥാന മന്ദിരത്തിൻെറ വലത് ഭാഗത്തായി എം.എൻ.ഗോവിന്ദൻ നായരുടെ പുതിയ പ്രതിമ അനാഛാദനം ചെയ്തത്. […]

Keralam

ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണം; ബിനോയ് വിശ്വം

ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ധനാർത്തി പൂണ്ട ചില അധ്യാപകരും വിദ്യാഭ്യാസം വിൽക്കുന്ന ചില സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും സംഘം ചേർന്ന് നടത്തുന്ന ഇത്തരം ചോർത്തലുകൾ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനമാണ്. എന്തുചെയ്തും പണം […]

Keralam

‘ചേലക്കരയിൽ മനക്കോട്ട കെട്ടിയവരുടെ കോട്ട തകർന്നു; പാലക്കാട്‌ പരാജയം പഠിക്കേണ്ടതുണ്ട്’; ബിനോയ് വിശ്വം

ചേലക്കരയിൽ ഭരണവിരുദ്ധ വികാരം അലയടിക്കും എന്ന് മനക്കോട്ട കെട്ടിയവരുടെ കോട്ട തകർന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാലക്കാട് എൽഡിഎഫിന് രണ്ടാം സ്ഥാനം പോലും കിട്ടാത്തതിനെ കുറിച്ച് പഠിക്കേണ്ടതുണ്ട്. വയനാട്ടിൽ പ്രിയങ്കാ ഗാന്ധിക്ക് എത്ര വലിയ ഭൂരിപക്ഷം ലഭിച്ചാലും കോൺഗ്രസിന്റെ രാഷ്ട്രീയ തെറ്റിന്റെ ഉത്തരം ആകില്ലെന്നും ബിനോയ് […]

Keralam

കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രി ധാര്‍ഷ്ഠ്യ രാഷ്ട്രീയത്തിന്റെ കമ്മീഷണറാകുന്നു; ബിനോയ്‌ വിശ്വം

മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള നീക്കത്തില്‍ നിന്ന് ബിജെപി നേതൃത്വം പിന്തിരിയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രി ”ധാര്‍ഷ്ഠ്യ രാഷ്ട്രീയത്തിന്റെ കമ്മീഷണറായി” സ്വയം മാറുകയാണ്. ഭ്രാന്തമായ മുസ്ലീം വിരോധത്തിന്റെയും കപടമായ ക്രിസ്ത്യന്‍ സ്‌നേഹത്തിന്റെയും ഭാഷയാണ് കേന്ദ്ര മന്ത്രിയിലൂടെ ബിജെപി പുറത്തു വിടുന്നതെന്നും […]

Keralam

‘മതമേലധ്യക്ഷന്മാരിൽ ചിലരുടെ ഭാഷ ക്രിസ്തുവിന്റെ ഭാഷയല്ല’; മുനമ്പം ഭൂപ്രശ്നത്തിൽ വിമർശിച്ച് ബിനോയ് വിശ്വം

മുനമ്പം ഭൂമി പ്രശ്നത്തിൽ ക്രൈസ്തവ സഭാധ്യക്ഷന്മാരെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മതമേലധ്യക്ഷന്മാരിൽ ചിലരുടെ ഭാഷ ക്രിസ്തുവിന്റെ ഭാഷയല്ലെന്നും അവർ ചെയ്യുന്നത് അവർ അറിയുന്നില്ലെന്നും ബിനോയ് വിശ്വം  പറഞ്ഞു. രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും മതം മതത്തിന്റെ വഴിക്കും പോകണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. പാലക്കാട്ടെ ബിജെപി […]

Keralam

ബിജെപിയുടെ തോളിൽ കയ്യിടുന്ന പുഴുവരിച്ച രാഷ്ട്രീയമാണ് കോൺഗ്രസിന്; വിമർശനവുമായി ബിനോയ് വിശ്വം

ബിജെപിയുടെ തോളിൽ കയ്യിടുന്ന പുഴുവരിച്ച രാഷ്ട്രീയമാണ് കേരളത്തിലെ കോൺഗ്രസ്‌ കയ്യാളുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം ആരോപിച്ചു.വയനാട്ടിൽ ഭക്ഷ്യ വിതരണം ചെയ്യുന്ന കുതന്ത്രത്തിലൂടെയും പാലക്കാട് ട്രോളി ബാഗിലൂടെയുള്ള കള്ളപ്പണത്തിലൂടെയും അത് പുറത്തുവന്നു.മുനമ്പത്തും ന്യൂന പക്ഷങ്ങൾക്കിടയിൽ സ്പർദ്ധ വളർത്താൻ ബിജെപിയും കോൺഗ്രസും ഒരുമിച്ചാണ് തന്ത്രങ്ങൾ മെനയുന്നതെന്നും ബിനോയ്‌ വിശ്വം […]

Keralam

‘അന്‍വറും സരിനും രണ്ടും രണ്ടാണ്, തമ്മില്‍ താരതമ്യം വേണ്ട’; ബിനോയ് വിശ്വം

അന്‍വറും സരിനും രണ്ടും രണ്ടാണെന്നും താരതമ്യം വേണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരാളുടെ രാഷ്ട്രീയ നിലപാടില്‍ മാറ്റം വന്നാല്‍ അതിന്റെ അര്‍ത്ഥത്തെ വ്യാഖ്യാനിക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ചേലക്കരയില്‍ നൂറ് ശതമാനം വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലും വയനാട്ടിലും കോണ്‍ഗ്രസ് രാഷ്ട്രീയ […]

Keralam

ഉപതെരഞ്ഞെടുപ്പിനായി എൽഡിഎഫ് സജ്ജമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

ഉപതെരഞ്ഞെടുപ്പിനായി എൽഡിഎഫ് സജ്ജമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. യുദ്ധക്കളം ഒരുങ്ങി, യുദ്ധത്തിന് എൽഡിഎഫ് സജ്ജമാണെന്ന് ബിനോയ് വിശ്വം . മൂന്ന് മണ്ഡലത്തിലും സജ്ജമായി. എൽ.ഡി.എഫ് പ്രവർത്തകർ ഒറ്റക്കെട്ടാണെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥികളെ വളരെ വേഗം പ്രഖ്യാപിക്കുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. വയനാട്ടിൽ ഉചിതമായ സ്ഥാനാർത്ഥിയുണ്ടാവും. രാഷ്ട്രീയ […]

Keralam

സിപിഐ സീറ്റ് വില്‍ക്കുന്ന പാര്‍ട്ടി, 2011ല്‍ ഏറനാട് ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ലീഗില്‍ നിന്ന് 25 ലക്ഷം വാങ്ങി: പി വി അന്‍വര്‍

സിപിഐയ്ക്കും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പി വി അന്‍വര്‍ എംഎല്‍എ. ബിനോയ് വിശ്വം തനിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് പി വി അന്‍വര്‍ ആരോപിച്ചു. ഒരു ഘട്ടത്തില്‍ പണം വാങ്ങി ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവരാണ് ബിനോയ് വിശ്വത്തിന്റെ സിപിഐ എന്നും പി പി അന്‍വര്‍ വിമര്‍ശിച്ചു. […]

Keralam

‘സ്പോട്ട് ബുക്കിങ് വേണം; ആർഎസ്എസ് – ബിജെപി സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കും’; ബിനോയ് വിശ്വം

ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിലവിലെ പരിഷ്കാരം തിരക്ക് ഒഴിവാക്കാനാണ്. എന്നാൽ പക്ഷെ പെട്ടന്ന് നടപ്പാക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകും. ‌‌അതുകൊണ്ട് സ്പോട്ട് ബുക്കിങ് വേണമെന്നാണ് സിപിഐ നിലപാടെന്ന് ബിനോയ് വിശ്വം പറഞ്ഞു. വിഷയത്തിൽ ആർഎസ്എസ് – ബിജെപി സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുമെന്നും […]