India

പക്ഷിപ്പനി പടരുന്നു; ഇറച്ചി, മുട്ട വില്‍പ്പന നിരോധിച്ചു

ആലപ്പുഴ: ജില്ലയില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് പക്ഷിപ്പനി പടര്‍ന്നതായി സംശയം. ആദ്യം സ്ഥിരീകരിച്ച എടത്വ, ചെറുതന പഞ്ചായത്തുകള്‍ക്ക് പിന്നാലെ സമീപ പഞ്ചായത്തുകളിലും രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ട്. മുട്ടാര്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പുതുതായി പക്ഷിപ്പനി സംശയിക്കുന്നത്. ഇവിടെ നിന്നുള്ള സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഭോപ്പാലിലെ ലാബിലേക്കാണ് സാമ്പിള്‍ അയച്ചത്. പക്ഷിപ്പനിയെ തുടര്‍ന്ന് […]

Keralam

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; വെള്ളിയാഴ്ച താറാവുകളെ കൊന്നൊടുക്കും

ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ പഞ്ചായത്തിലെ കൊടപ്പുന്നയിലെയും ചെറുതന പഞ്ചായത്തിലെ മൂന്നാം വാർഡിലെയും ഒരു കിലോമീറ്റർ പരിധിയിലുള്ള താറവുകളെ നാളെ കൊന്നൊടുക്കാനാണ് തീരുമാനം. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിലെ മാംസം, മുട്ട എന്നിവ വിൽക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എടത്വാ പഞ്ചായത്തിലെ ഒന്നാം വാർ‍ഡിൽപ്പെട്ട വരമ്പിനകം പാടശേഖരത്തിലും ചെറുതന പഞ്ചായത്തിലെ […]

Keralam

ആലപ്പുഴയിൽ പക്ഷിപ്പനി; താറാവുകളെ നാളെ നശിപ്പിക്കും

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിലെ താറാവുകളെ നാളെ കൊന്നൊടുക്കും(കളളിങ്). എടത്വ പഞ്ചായത്തിലെ കൊടപ്പുന്നയിലും, ചെറുതന പഞ്ചായത്തിലെ മൂന്നാം വാർഡിലുമാണ് കളളിങ് നടത്തുന്നത്. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ താറാവിൻ്റെ മാംസം, മുട്ട എന്നിവയുടെ വിൽപ്പനക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെയാണ് എടത്വ, ചെറുതന പഞ്ചായത്തുകളിൽ […]

No Picture
District News

കോട്ടയത്ത് പക്ഷി പനി; എണ്ണായിരത്തോളം പക്ഷികളെ കൊന്നൊടുക്കും

കോട്ടയം ജില്ലയിലെ ആർപ്പൂക്കര, തലയാഴം പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. രണ്ടു പഞ്ചായത്തുകളിലുമായി രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയാണ് മൃഗസംരക്ഷണവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കൊന്നൊടുക്കുന്നത്. കൊന്ന പക്ഷികളെ സംസ്‌കരിക്കാനും പരിസരത്ത് അണുനശീകരണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കാനും തദ്ദേശസ്ഥാപനങ്ങള്‍ക്കും മൃഗസംരക്ഷണ […]