India

വോട്ടിനുവേണ്ടി മോദി ഭരതനാട്യവും ചെയ്യുമെന്ന പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

ബിഹാറിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ‘ഡാൻസ്’ പരാമർശത്തിൽ പരാതിയുമായി ബിജെപി. പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന് കാണിച്ച് ബിജെപി ബിഹാർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ബിഹാറിലെ മുസഫർപൂരിൽ മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ രാഹുൽ നടത്തിയ പരാമർശത്തിനെതിരെയാണ് പരാതി നൽകിയത്. […]