Keralam

മുസ്ലീം ഔട്ട് റീച്ച് പ്രോഗ്രാം; മുസ്ലീങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കാന്‍ ഗൃഹ സന്ദര്‍ശനത്തിന് ബിജെപി

കേരളത്തിലെ മുസ്ലീം വിഭാഗത്തെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ പദ്ധതിയുമായിബിജെപി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായായാണ് നീക്കം. ബിജെപി ഒരു മതത്തിന് എതിരാണെന്ന തരത്തില്‍ രൂപപ്പെടുത്തിയ ധാരണ പൊളിച്ചെഴുതാനാണ് നടപടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ഇതിനായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ […]