Keralam

‘സിപിഐഎമ്മും ബിജെപിയും ഷാഫിയെ ടാർഗറ്റ് ചെയ്യുന്നു, പ്രാദേശിക നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പ്രതിസന്ധിയാകില്ല’; രാഹുൽ മാങ്കൂട്ടത്തിൽ

പ്രാദേശിക നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പ്രതിസന്ധിയാകില്ലെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ഇപ്പോൾ വിട്ടുപോയവർ പാർട്ടിയുമായി കുറച്ചുകാലമായി വിട്ടുനിൽക്കുന്നവരാണ്. സിപിഐഎം ബോധപൂർവ്വം വിവാദമുണ്ടാക്കുകയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ഷാഫി പറമ്പിൽ ക്രൗഡ് പുള്ളറായ നേതാവാണ്. അദ്ദേഹത്തെ ടാർഗറ്റ് ചെയ്യാനാണ് സിപിഐഎമ്മിനും ബിജെപിയ്ക്കും താല്പര്യം. അതിൽ ചിലർ വീണു പോയിട്ടുണ്ടാകാം. […]

Keralam

‘സിബിഐയെ വിളിച്ച് അന്വേഷിക്കാന്‍ പറ’; കൊടകര കുഴല്‍പ്പണ കേസിലെ പുതിയ വെളിപ്പെടുത്തലിനെ പരിഹസിച്ച് സുരേഷ് ഗോപി

കൊടകരയില്‍ പണമെത്തിച്ചത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കെന്ന ഗുരുതുര വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമപ്രവര്‍ത്തകര്‍ അന്വേഷണ സംഘമാകേണ്ടെന്നും എല്ലാം മാധ്യമങ്ങള്‍ സൃഷ്ടിച്ച കഥയാണെന്നുമാണ് സുരേഷ് ഗോപിയുടെ പ്രതികരണം. സിബിഐയെ വിളിക്കട്ടേയെന്നും സുരേഷ് ഗോപി പരിഹസിച്ചു. സ്വര്‍ണക്കടത്തെല്ലാം തീവ്രവാദത്തിനാണോയെന്നും കൂടി നിങ്ങള്‍ അന്വേഷിക്കണം. നിങ്ങള്‍ മാധ്യമങ്ങളല്ലേ ഇതിന്റെയെല്ലാം ഉദ്ധാരകര്‍. […]

Keralam

കേസ് ഒതുക്കിതീര്‍ത്തത് സര്‍ക്കാര്‍, ആര്‍ജവമുണ്ടെങ്കില്‍ കൊടകര കുഴല്‍പ്പണകേസ് പുനരന്വേഷിക്കണം: ടി എന്‍ പ്രതാപന്‍

കൊടകരയില്‍ പിടികൂടിയ കുഴല്‍പ്പണം ബിജെപിക്കായി എത്തിച്ചതാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി ടി എന്‍ പ്രതാപന്‍. കോടികള്‍ എത്തിച്ചത് ബിജെപിക്കുവേണ്ടിയെന്ന് ആദ്യം ഉന്നയിച്ചത് തങ്ങളായിരുന്നുവെന്നും അന്ന് അതിന്റെ പേരില്‍ തങ്ങള്‍ ഒത്തിരി പരിഹാസം ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു. ബിജെപി നേതാക്കളെ പ്രതികളാക്കി കേസെടുക്കണമെന്ന് അന്നും കോണ്‍ഗ്രസ് […]

Keralam

കൊടകര കുഴൽപ്പണ കേസ്; സമഗ്രമായ അന്വേഷണം വേണം, എംവി ഗോവിന്ദൻ

പണാധിപത്യത്തിന്റെ രീതിയാണ് ബിജെപി ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കളെ പറ്റിയാണ് ഇപ്പോൾ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. കൂടുതൽ നേതാക്കളുടെ പേര് വെളിപ്പെടുത്തുമെന്നും കേൾക്കുന്നുണ്ട്.ഈ തെരഞ്ഞെടുപ്പിൽ അടക്കം കുഴൽപ്പണം ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. സംഭവത്തിൽ സർക്കാർ സമഗ്ര അന്വേഷണം നടത്തണമെന്നും എംവി […]

Keralam

ബിജെപി കൺവെൻഷനിൽ വേണ്ട പരിഗണന നൽകിയില്ല, സന്ദീപ് വാര്യർ പിണങ്ങിപ്പോയി

ഇലക്ഷൻ പ്രചാരണത്തിനിടെ ബിജെപിയിൽ പടലപ്പിണക്കം. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രധാന്യം നൽകിയില്ലെന്ന് ആരോപിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യർ പിണങ്ങിപ്പോയി. സന്ദീപിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. കഴിഞ്ഞയാഴ്ച്ചയാണ് പാലക്കാട് ബിജെപിയുടെ തെരെഞ്ഞെടുപ്പ് കൺവൻഷൻ നടന്നത്. കൺവെൻഷൻ ഉദ്ഘാടനം നടത്തിയത് ഇ ശ്രീധരൻ ആയിരുന്നു. വേദിയിൽ രണ്ട് റോയിൽ […]

Keralam

മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചു; സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചെന്നാണ് ഹർജിയിലെ ആരോപണം. ജനപ്രാതിനിധ്യ നിയമം ലംഘിച്ചെന്നും പരാതിയിൽ പറയുന്നു. തെരെഞ്ഞെടുപ്പ് സമയത്തും എം പി ഫണ്ടിൽ […]

India

70 വയസിന് മുകളിലുള്ളവരുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ഇന്ന് മുതൽ; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കുടുംബത്തിന്റെ വാർഷിക വരുമാനം പരി​ഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ. 4.5 കോടി കുടുംബങ്ങളിലെ ആറ് കോടി മുതിർന്ന പൗരന്മാർക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതി പ്രകാരം അർഹരായ […]

Keralam

‘സ്ഥാനാർഥിത്വത്തിനു വേണ്ടി ഓടിനടക്കുന്ന ആളല്ല, എന്നെ സ്നേഹിച്ച് സ്നേഹിച്ച് അപമാനിക്കരുത്’: ശോഭ സുരേന്ദ്രൻ

പാലക്കാട്: താൻ സ്ഥാനാർഥിത്വത്തിനു വേണ്ടി കേരളത്തിൽ അങ്ങോളമിങ്ങോളം ഓടി നടക്കുന്ന ആളല്ലെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തനിക്കൊരു പരിഭവവും ഇല്ല. പാർലമെന്റ് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാനില്ലെന്നാണ് പറഞ്ഞത്. സ്ഥാനാർഥിമോഹിയായി ചിത്രീകരിക്കുന്നതുതന്നെ ദുഃഖകരമാണ്. പാലക്കാട്ടെ യുഡിഎഫിന്റെ സ്ഥാനാർഥി തന്നെ അത്ര കണ്ട് സ്നേഹിക്കേണ്ട ആവശ്യമില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. […]

Keralam

‘പൂരപ്പറമ്പിൽ ആംബുലൻസിൽ എത്തിയിട്ടില്ല; പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണം’; സുരേഷ് ​ഗോപി

ആംബുലൻസിൽ പൂരപ്പറമ്പിൽ എത്തിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താൻ ആംബുലൻസിൽ ആണോ വേറെ ഏതെങ്കിലും വാഹനങ്ങളിൽ ആണോ വന്നതെന്ന് പിണറായി വിജയൻറെ പോലീസ് അന്വേഷിച്ചാൽ തെളിയില്ലെന്നും തൻ്റെ സഹായിയുടെ വാഹനത്തിലാണ് എത്തിയതെന്നും സുരേഷ് ​ഗോപി പറഞ്ഞു. പൂരം കലക്കൽ നല്ല ടാ​ഗ് ലൈൻ ആണെന്ന് സുരേഷ് ​ഗോപി പറഞ്ഞു. […]

Keralam

‘ശോഭ’കെടില്ലെന്ന് ഉറപ്പിക്കാൻ ബി.ജെ.പി; പാലക്കാട് കൺവെൻഷനിലേക്ക് ശോഭാ സുരേന്ദ്രനെ എത്തിക്കാൻ തീവ്രശ്രമം

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എൻഡിഎ കൺവെൻഷനിലേക്ക് ശോഭാ സുരേന്ദ്രനെ എത്തിക്കാൻ ബിജെപിയുടെ തീവ്രശ്രമം. മുതിർന്ന നേതാക്കൾ ശോഭാ സുരേന്ദ്രനുമായി സംസാരിച്ചു. മണ്ഡലത്തിൽ ശോഭ സുരേന്ദ്രന്റെ അസാന്നിധ്യം യുഡിഎഫ് ചർച്ചയാക്കിയിരുന്നു. ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രചരണത്തിന് പാലക്കാട് എത്തുമെന്ന് കെ സുരേന്ദ്രൻ അറിയിച്ചു. ശോഭാ സുരേന്ദ്രനെ ചുറ്റിപ്പറ്റി മാധ്യമങ്ങൾ തെറ്റായ […]