Keralam

‘മഞ്ചേശ്വരം കേസ് കോടതി തള്ളിയത് തെളിവിന്റെ കണിക പോലും ഇല്ലാത്തതുകൊണ്ട്’: കെ.സുരേന്ദ്രൻ

മഞ്ചേശ്വരം കേസ് കോടതി തള്ളിയത് തെളിവിന്റെ കണിക പോലും ഇല്ലാത്തതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. വിധി പകർപ്പ് പോലും വായിക്കാതെയാണ് യുഡിഎഫും ചില മാധ്യമങ്ങളും തനിക്കെതിരെ പ്രചരണം നടത്തുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കോടതി ഒരു വിധി പുറപ്പെടുവിച്ചാൽ ആ വിധിയിൽ എന്താണ് ഉള്ളതെന്ന് […]

Keralam

പാലക്കാട് ഉപതെരഞ്ഞെടുപ്പ്; സി. കൃഷ്ണകുമാർ ബിജെപി സ്ഥാനാർത്ഥിയാകും

പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും.മൂന്നുപേരുടെ പട്ടികയിൽ നിന്നാണ് സി കൃഷ്ണകുമാറിനെ തെരഞ്ഞെടുത്തത്.സി കൃഷ്ണകുമാറിനോട് പ്രവർത്തനമാരംഭിക്കാൻ കേന്ദ്രനേതൃത്വം നിർദേശിച്ചു. ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. നേരത്തെ ശോഭാസുരേന്ദ്രന്റെ പേര് നിർദേശിക്കപ്പെട്ടിരുന്നു. അതിനിടെ ചേലക്കരയിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. കെ ബാലകൃഷ്ണന് വേണ്ടി ബിജെപി തൃശൂർ ജില്ലാ നേതൃത്വം […]

Keralam

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍, അംഗത്വം സ്വീകരിച്ചു

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍. ഈശ്വര വിലാസത്തിലുള്ള വീട്ടില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നും പാര്‍ട്ടി മെമ്പര്‍ഷിപ്പ് സ്വീകരിച്ചു. കേരളത്തിലെ ആദ്യത്തെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. രണ്ടു വര്‍ഷം മുമ്പാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്. സര്‍വ്വീസില്‍ ഉള്ളപ്പോള്‍ തന്നെ സര്‍ക്കാരുമായി നല്ല […]

Keralam

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയിലേക്ക്

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയിലേക്ക്. ശ്രീലേഖയുടെ വീട്ടിലെത്തി ബിജെപി നേതാക്കള്‍ അംഗത്വം നല്‍കും. കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. ഏറെക്കാലമായി ബിജെപിയുടെ കേന്ദ്ര സംസ്ഥാന നേതാക്കള്‍ പാര്‍ട്ടിയില്‍ അംഗത്വം എടുക്കാന്‍ ആവശ്യപ്പെടുന്നതായി ശ്രീലേഖ പറഞ്ഞു. ബിജെപിയെ ഇഷ്ടമായതിനാലാണ് അംഗത്വം എടുക്കാന്‍ തീരുമാനിച്ചതെന്ന് […]

India

ഹരിയാന: ‘ജാട്ട്’ അമിതാത്മവിശ്വാസത്തില്‍ അടിതെറ്റി കോണ്‍ഗ്രസ്; കളമറിഞ്ഞ് വിതച്ച് വിജയം കൊയ്ത് ബിജെപി

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അപ്രതീക്ഷിത ഫലത്തിനും അപൂർവതയ്ക്കുമാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിച്ചത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂർ ഹരിയാനയില്‍ കോണ്‍ഗ്രസ് തരംഗം ആഞ്ഞടിക്കുകയാണെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. 90 നിയമസഭാ മണ്ഡലങ്ങളില്‍ 72ലും മുന്നേറ്റം കാഴ്ചവെക്കാൻ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. എന്നാല്‍ വൈകാതെ തന്നെ ചിത്രം മാറിമറിഞ്ഞു. […]

Keralam

‘ഹരിയാനയില്‍ ബിജെപി ലീഡ് ചെയ്യുന്നു, ആഘോഷം കോണ്‍ഗ്രസിന്’; പരിഹസിച്ച് ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ വിജ്

  ബിജെപി തെരഞ്ഞെടുപ്പില്‍ ലീഡ് ചെയ്യുകയും കോണ്‍ഗ്രസ് ആഘോഷം നടത്തുകയും ചെയ്യുന്നതിനെ പരിഹസിച്ച് അംബാലയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ വിജ്. കോണ്‍ഗ്രസ് വിജയാഘോഷത്തിലാണ്. കാരണം കോണ്‍ഗ്രസിലെ നിരവധി പ്രവര്‍ത്തകര്‍ക്ക് ഭുപിന്ദര്‍ ഹൂഡ തോല്‍ക്കണമെന്നാണ്- വിജ് പറഞ്ഞു. ഹൈക്കമാന്റ് നിര്‍ദേശിച്ചാല്‍ താന്‍ മുഖ്യമന്ത്രിയാകാമെന്ന് അദ്ദേഹം പരിഹസിച്ചു. അംബാലയില്‍ നിലവില്‍ അദ്ദേഹം […]

Keralam

‘നിയമസഭയിലെ ഭരണ-പ്രതിപക്ഷ പോര് വെറും പ്രഹസനം മാത്രം’: കെ.സുരേന്ദ്രൻ

നിയമസഭയിൽ നടന്ന ഭരണ- പ്രതിപക്ഷ പോര് വെറും പ്രഹസനം മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയേയും സർക്കാരിനെയും രക്ഷിക്കാനാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ശ്രമിക്കുന്നത്. ഫോൺ ചോർത്തൽ, പൂരംകലക്കൽ, കസ്റ്റഡി കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന എഡിജിപിയെ പിണറായി വിജയൻ രക്ഷപ്പെടുത്തുകയാണ് […]

India

മോദി സുഹൃത്തുക്കൾക്ക് വേണ്ടി മാത്രം രാജ്യം ഭരിക്കുന്നു; അരവിന്ദ് കെജ്‌രിവാള്‍

എതിരാളികളെ കേന്ദ്ര അന്വേഷണ ഏജൻസികൾ വച്ച് ഇല്ലാതാക്കുന്ന നടപടികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്നതെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. കഴിഞ്ഞ 9 വർഷം ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നിട്ടില്ല. താൻ ജയിലിൽ ആയിരുന്നപ്പോഴും എംഎൽഎമാർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു. കഴിഞ്ഞ വർഷം ഒന്നിന് […]

Keralam

മഞ്ചേശ്വരം കേസ് ശത്രുക്കളുടെ ഗൂഢാലോചന, കെ.സുരേന്ദ്രന് അഭിനന്ദനങ്ങൾ; വി.മുരളീധരൻ

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തരാക്കിയ കോടതി ഉത്തരവിലൂടെ സത്യം ജയിച്ചെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാഷ്ട്രീയ ശത്രുക്കളുടെ പകവീട്ടലിന് ഇരയാകുകയായിരുന്നു. നീതിപീഠം അദ്ദേഹത്തിന് നീതി ഉറപ്പാക്കിയിരിക്കുന്നുവെന്നും വി.മുരളീധരൻ പ്രതികരിച്ചു. കോടതി ഉത്തരവ് വ്യക്തിപരമായി അദ്ദേഹത്തിന് മാത്രമല്ല, ഭാരതീയ ജനതാപാര്‍ട്ടിക്കാകെ ഉണര്‍വേകുന്നതാണ് എന്നും […]

India

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് : ഉച്ചവരെ 33.69 ശതമാനം പോളിങ്, നേരിയ സംഘര്‍ഷം

വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന ഹരിയാനയില്‍ ഉച്ചവരെത മന്ദഗതിയിലുള്ള പോളിങ്. ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കണക്കുകള്‍ പ്രകാരം 33.69 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്ക്കായി ബിജെപി കിണഞ്ഞു ശ്രമിക്കുമ്പോള്‍ പത്തുവര്‍ഷത്തിനു ശേഷം ഭരണം തിരിച്ചുപിടിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ആകെ 90 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. 1031 […]