Keralam

മഞ്ചേശ്വരം കോഴക്കേസ് വിധി ദൗർഭാഗ്യകരമെന്ന് പരാതിക്കാരൻ ; കേസിലെ കോടതി വിധിയിൽ അപ്പീൽ പോകുമെന്ന് പരാതിക്കാരൻ

കാസർ​ഗോഡ് : മഞ്ചേശ്വരം കോഴക്കേസ് വിധി ദൗർഭാഗ്യകരമെന്ന് പരാതിക്കാരൻ. കേസിലെ കോടതി വിധിയിൽ അപ്പീൽ പോകുമെന്ന് പരാതിക്കാരൻ വി വി രമേശൻ പറഞ്ഞു. വിധിയുടെ പകർപ്പ് ലഭിച്ചതിന് ശേഷമായിരിക്കും അപ്പീലിന് പോകുക. കാസർകോട്ടെ ജനങ്ങൾക്ക് സുരേന്ദ്രനെ നന്നായി അറിയാം. കോഴ സുരേന്ദ്രൻ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത് എന്നും പരാതിക്കാരൻ […]

Keralam

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് : കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കി കോടതി

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉള്‍പ്പടെ ആറു ബിജെപി നേതാക്കളെയും വെറുതേവിട്ടു കാസര്‍കോഡ് ജില്ലാ സെഷന്‍സ് കോടതി. കേസ് നിലനില്‍ക്കുന്നതല്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി സുപ്രധാന വിധി പ്രസ്താവിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥിയായ കെ സുന്ദരയെ […]

India

മോദിയുടെ പേരില്‍ ക്ഷേത്രം പണിത നേതാവ് ബിജെപി വിട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം പണിത ബിജെപി നേതാവ് പാർട്ടി വിട്ടു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടി വിട്ടത്. ശ്രീ നമോ ഫൗണ്ടേഷന്റെ മായുര്‍ മുണ്ഡെയാണ് പാര്‍ട്ടി വിട്ടത്. പാര്‍ട്ടിയുടെ വിശ്വസ്ത പ്രവര്‍ത്തകനായി താന്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവെന്ന് മായുര്‍ മുണ്ഡെ […]

Keralam

നിയമസഭയുടെ ആദ്യദിനം തന്നെ കണ്ടത് പിണറായി-സതീശൻ അന്തർധാര : വി മുരളീധരൻ

നിയമസഭയുടെ ആദ്യദിനം തന്നെ കണ്ടത് പിണറായി-സതീശൻ അന്തർധാരയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. വയനാട്ടിലെ യഥാര്‍ഥ കണക്ക് കേന്ദ്രസര്‍ക്കാരിന് നല്‍കിയോ എന്ന് ചോദിക്കേണ്ട പ്രതിപക്ഷം, ഭരണപക്ഷത്തിന് വിധേയപ്പെട്ടു. മുഖ്യമന്ത്രിയോ റവന്യൂമന്ത്രിയോ വയനാട് ദുരന്തത്തിലെ യഥാര്‍ഥ നാശനഷ്ടക്കണക്കുകള്‍ സഭയിൽ വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്രസർക്കാരിന് ശരിയായ കണക്ക് സമർപ്പിച്ചിട്ടുണ്ടോ എന്ന് പ്രതിപക്ഷം ചോദിക്കുന്നുമില്ല. വീഴ്ചകൾ […]

Keralam

വെമ്പായം ഗ്രാമ പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായി

വെമ്പായം ഗ്രാമ പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമായി. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ബിജെപി പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്. പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനും എതിരെ ആണ് എൽഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ അധ്യഷതയിലാണ് അവിശ്വാസപ്രമേയത്തിനു മേൽ ചർച്ച നടന്നത്. യുഡിഎഫ് അംഗങ്ങളും എസ്ഡിപിഐ അംഗവും അവിശ്വാസത്തിൽ […]

India

ഹരിയാന നാളെ പോളിംഗ് ബൂത്തിലേക്ക് ; ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 90 മണ്ഡലങ്ങള്‍ നാളെ ജനവിധി തേടും

ഹരിയാന നാളെ പോളിംഗ് ബൂത്തിലേക്ക്. ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 90 മണ്ഡലങ്ങള്‍ നാളെ ജനവിധി തേടും. മൂന്നാം മൂഴത്തിന് തയ്യാറെടുക്കുന്ന ബിജെപിയും പത്തുവര്‍ഷത്തിനുശേഷം ഭരണം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം.  രാവിലെ 7 മണി മുതല്‍ പോളിംഗ് ആരംഭിക്കും. 20,629 ബൂത്തുകള്‍ സജ്ജമായി കഴിഞ്ഞു. […]

Keralam

നാല് വര്‍ഷത്തിന് ശേഷം വീണ്ടും കോര്‍ കമ്മിറ്റിയിലേക്ക് ; ശോഭ സുരേന്ദ്രനെ തിരിച്ചെടുത്ത് ബിജെപി

തിരുവനന്തപുരം : ശോഭാ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ തിരിച്ചെടുത്ത് ബിജെപി. വനിത പ്രാതിനിധ്യം വേണമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. ആലപ്പുഴയിലെ പ്രകടനവും കോര്‍ കമ്മിറ്റിയിലേക്കുള്ള തിരിച്ചുവരവിന് ഗുണമായെന്നും വിലയിരുത്തലുണ്ട്. ശോഭാ സുരേന്ദ്രനെ കൂടാതെ സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് രാധാകൃഷ്ണനെയും കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2020ല്‍ കെ സുരേന്ദ്രന്‍ […]

India

ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ദേരാ സച്ച സൗദ നേതാവ് ഗുർമീത് റാം റഹീം സിംഗിന് വീണ്ടും പരോൾ

ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ദേരാ സച്ച സൗദ നേതാവ് ഗുർമീത് റാം റഹീം സിംഗിന് വീണ്ടും പരോൾ. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഇത് അദ്ദേഹത്തിൻ്റെ മൂന്നാമത്തെ താൽക്കാലിക റിലീസും നാല് വർഷത്തിനുള്ളിൽ 15-ാമത്തേതുമാണ്.  ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായാണ് 20 ദിവസത്തേക്ക് ബിജെപി സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്. ഹരിയാനയില്‍ നിരവധി […]

Keralam

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ; ശോഭാ സുരേന്ദ്രന് അഭിപ്രായ സർവെയിൽ പിന്തുണ

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രന് അഭിപ്രായ സർവെയിൽ പിന്തുണ. 34 പേരുടെ പിന്തുണ ശോഭയ്ക്ക് ലഭിച്ചു. എന്നാൽ ഔദ്യോഗിക പക്ഷം ശോഭപക്ഷത്തെ അവഗണിക്കുന്നതായി പരാതിയുണ്ട്. കുമ്മനം രാജശേഖരനാണ് അഭിപ്രായ സർവേയുടെ ചുമതല. ഒരു കാരണവശാലും ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ്‌ ഔദ്യോഗിക നേതൃത്വം. സംസ്ഥാന പ്രസിഡന്റ്‌ കെ […]

Keralam

നടനും സംവിധായകനുമായ മഹേഷ് ബിജെപിയിലേക്ക്; കെ സുരേന്ദ്രനില്‍ നിന്ന് അംഗത്വം സ്വീകരിച്ചു

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്ന് മഹേഷ് അംഗത്വ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങിലായിരുന്നു അംഗത്വ സ്വീകരണം. അംഗത്വവിതരണ കാമ്പയിനിന്റെ ഭാഗമായാണ് നടനെ ബിജെപി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. കാമ്പയിനിലൂടെ കൂടുതല്‍ പ്രമുഖര്‍ […]