Keralam

‘ചലച്ചിത്രരംഗത്ത് മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമെന്ന് ഇപ്പോൾ തെളിഞ്ഞുവരികയാണ്’: കെ സുരേന്ദ്രൻ

ചലച്ചിത്രരംഗത്ത് മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞുവരികയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചലച്ചിത്രമേഖലയെ വരുതിയിൽ നിർത്താൻ പല തരത്തിലുള്ള പവർഗ്രൂപ്പുകളുണ്ടെന്നതും സത്യം. അടക്കിവാഴുന്നവരും അധോലോകസംഘവും തമ്മിലുള്ള തർക്കത്തിൽ ആരുടെ കൂടെയാണെന്നു ചോദിച്ചാൽ ഉത്തരം പറയാനുമാവില്ലെന്നും കെ സുരേന്ദ്രൻ. മയക്കുമരുന്നു മാഫിയകളും അർബൻ നക്സലുകളും […]

India

ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് വന്ദേ മെട്രോയുടെ പേര് മാറ്റി, ‘നമോ ഭാരത് റാപിഡ്’ റെയില്‍ എന്നറിയപ്പെടും

രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്‍ ‘നമോ ഭാരത് റാപിഡ്’ റെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടനത്തിന് തൊട്ടുമുമ്പായി വന്ദേ മെട്രോയുടെ പേര് മാറ്റിയിരുന്നു. നമോ ഭാരത് റാപിഡ് റെയില്‍ എന്ന പേരിലാകും വന്ദേ മെട്രോ ഇനി അറിയപ്പെടുക. ഒമ്പത് സ്റ്റേഷനുകളിലാണ് ഈ ട്രെയിനിന് […]

India

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’; ബിജെപി സർക്കാർ ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന ബിജെപി സർക്കാരിന്റെ ഏറെക്കാലങ്ങളായുള്ള ആവശ്യം നടപ്പിലാക്കാൻ നരേന്ദ്ര മോദി സർക്കാർ ബിൽ കൊണ്ടുവരാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയാണ് വാർത്ത പുറത്തുവിട്ടത്. മൂന്നാം തവണ അധികാരത്തിലേറിയ നരേന്ദ്ര മോദി, നിലവിലെ സർക്കാർ കാലയളവ് അവസാനിക്കും മുൻപുതന്നെ ബില്‍ അവതരിപ്പിക്കുമെന്നാണ് […]

Keralam

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയെ പിന്തുണച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ADGP-RSS കൂടിക്കാഴ്ചയെ പിന്തുണച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.കൂടിക്കാഴ്ചയെ വിമർശിക്കാൻ യോഗ്യനായ ഒരാൾ കേരളത്തിലുണ്ടോയെന്ന് സുരേഷ് ഗോപി ചോദിച്ചു. രാഷ്ട്രീയ അയിത്തം കൽപ്പിക്കുന്നവരും കുറ്റക്കാരാണ്. കേരളത്തിലെ നിലവിലെ ചർച്ചയിൽ പുച്ഛമെന്ന് സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയ വൈരുദ്ധ്യം ആരാണ് കൽപ്പിക്കുന്നത്. രാഷ്ട്രീയ ആയിത്തം കൽപ്പിക്കുന്നവരും കുറ്റക്കാരാണ്. ഓരോ വ്യക്തിയ്ക്കും സ്വാതന്ത്യമുണ്ട്. […]

Keralam

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഹൈക്കോടതി പരാമർശം ആഭ്യന്തരവകുപ്പിന്‍റെ പരാജയം’ ; വി മുരളീധരൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെതിരെയുള്ള ഹൈക്കോടതി പരാമര്‍ശം ആഭ്യന്തരവകുപ്പിന്‍റെ സമ്പൂര്‍ണ പരാജയമാണ് കാണിക്കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. ആഭ്യന്തരവകുപ്പിൽ ഇനിയും അള്ളിപ്പിടിച്ചിരിക്കുന്ന പിണറായി വിജയന്‍റെ തൊലിക്കട്ടി അപാരമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗിക അതിക്രമം മറച്ചുവയ്ക്കാനും പ്രതികളെ സംരക്ഷിക്കാനുമാണ് സർക്കാർ ഇത്രയും കാലം ശ്രമിച്ചത്. മുകേഷിന് ജാമ്യം അനുവദിച്ചതിനെതിരെ […]

Keralam

‘സംസ്ഥാന സർക്കാർ കേരളത്തിലെ സ്ത്രീകളോട് മാപ്പ് പറയണം’: കെ.സുരേന്ദ്രൻ

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇത്രയും കാലം പൂഴ്ത്തിവെച്ചതിന് സംസ്ഥാന സർക്കാർ കേരളത്തിലെ സ്ത്രീകളോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതി നിർദ്ദേശം പിണറായി സർക്കാരിൻ്റെ മുഖത്തേറ്റ പ്രഹരമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. നാല് കൊല്ലം റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന് ഹൈക്കോടതി സർക്കാരിനെ നിർത്തി പൊരിച്ചു. സിനിമാ മേഖലയിലെ […]

India

അനുച്ഛേദം 370 ചരിത്രത്തിന്റെ ഭാഗം, ഇനി തിരിച്ചുവരില്ല: അമിത് ഷാ

അനുച്ഛേദം 370 ചരിത്രത്തിന്റെ ഭാഗമായെന്നും ഇനി ഒരിക്കലും തിരിച്ചുവരില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീർ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് സംസാരിക്കവെയായിരുന്നു ഷായുടെ വാക്കുകള്‍. ബിജെപി ഭരണത്തിന് കീഴില്‍ കഴിഞ്ഞ 10 വർഷം ജമ്മു കശ്മീരിന് സുവർണകാലഘട്ടമായിരുന്നെന്നും ഷാ കൂട്ടിച്ചേർത്തു. സമാധാനവും മുന്നേറ്റവും വികസനവും […]

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒളിയമ്പുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

പൂനെ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒളിയമ്പുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഒരാളുടെ പ്രവര്‍ത്തി കാണുന്ന ജനമാണ് അദ്ദേഹത്തെ ദൈവമെന്ന് വിശേഷിപ്പിക്കുകയെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. അല്ലാതെ ആരും സ്വയം ദൈവം എന്ന് വിളിക്കില്ലെന്നും മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് വേണ്ടി കഴിയുന്നയത്ര നല്ലത് ചെയ്യണം. തിളങ്ങുകയോ വേറിട്ട് നില്‍ക്കുകയോ […]

India

ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

ശ്രീന​ഗർ: ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംസ്ഥാന പദവിക്ക് വേണ്ടി പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിലെ റംബാനിലെ പൊതു റാലിയിൽ പങ്കെടുക്കുകയായിരുന്നു രാഹുൽ. കശ്മീരിൽ പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ബിജെപി രാജ്യത്ത് വെറുപ്പും വിദ്വേഷവും പടർത്തുകയാണ്. ജമ്മുകശ്മീർ […]

India

ഹരിയാന തിരഞ്ഞെടുപ്പ് ; ആം ആദ്മി പാർട്ടിയുമായി ചേർന്ന് ബിജെപിയെ നേരിടാൻ കോൺഗ്രസ്

ന്യൂഡൽഹി : ഹരിയാന തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് കോൺ​ഗ്രസ്-ആം ആദ്മി പാർട്ടി സഖ്യ ചർച്ചകൾ പുരോഗമിക്കുന്നു. ഇരുപാർട്ടികളും ചേർന്ന് സഖ്യം രൂപീകരിക്കാമെന്ന രാഹുൽ ​ഗാന്ധിയുടെ നിര്‍ദേശം ആം ആദ്മി പാർട്ടി നേരത്തെ സ്വാഗതം ചെയ്തിരുന്നു. ആകെ മൊത്തം പത്ത് സീറ്റാണ് എഎപി സഖ്യത്തിൽ നിന്ന് ആവശ്യപ്പെടുന്നത്. ഏഴ് സീറ്റ് […]