Keralam

‘നിലപാടു പറയാന്‍ പാര്‍ട്ടി അധ്യക്ഷനുണ്ട്, പാര്‍ട്ടിക്കാര്‍ അതിനോടു ചേര്‍ന്നു പോവണം’; സുരേഷ് ഗോപിയെ തള്ളി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സിനിമാതാരങ്ങള്‍ക്കെതിരായ ലൈംഗികാരോപണത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ തള്ളി ബിജെപി. ചലച്ചിത്ര നടന്‍ എന്ന നിലയിലുള്ള അഭിപ്രായമായി മാത്രം അതിനെ കണ്ടാല്‍ മതി. ആരോപണ വിധേയനായ മുകേഷ് രാജിവെക്കണമെന്നതാണ് ബിജെപിയുടെ നിലപാട്. ആ നിലപാടില്‍ ഉറച്ചാണ് പാര്‍ട്ടി മുന്നോട്ടു പോകുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. […]

India

നരേന്ദ്ര മോദിക്കെതിരെ വീണ്ടും വാക്പോരുമായി മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും വാക്പോരുമായി മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി. 75-ാം വയസിൽ മോദി വിരമിച്ചില്ലെങ്കിൽ അദ്ദേഹത്തിന് മറ്റു മാർഗങ്ങളിലൂടെ കസേര നഷ്ടപ്പെടുമെന്നാണ് സ്വാമിയുടെ മുന്നറിയിപ്പ്. സെപ്റ്റംബർ 17ന് മോദി 75-ാം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പരാമർശം. “ആർ‍ എസ് […]

India

ഝാര്‍ഖണ്ഡില്‍ ‘ഓപ്പറേഷന്‍ ലോട്ടസ്’; ചംപയ് സോറന്‍ ബിജെപിയിലേക്ക്?

റാഞ്ചി: ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, ഭരണപക്ഷമായ ജെഎംഎമ്മിന് തിരിച്ചടി. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചംപയ് സോറന്‍ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ ആറ് എംഎല്‍എമാരുമായി അദ്ദേഹം ഡല്‍ഹിയിലേക്ക് വിമാനം കയറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു ഇന്നലെ രാത്രി കൊല്‍ക്കത്തയിലെ ഹോട്ടലില്‍ കഴിഞ്ഞ അദ്ദേഹം അവിടെ വച്ച് മുതിര്‍ന്ന […]

Keralam

‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണം; സുരേഷ് ഗോപി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനപ്രതിനിധി ആയതിനാൽ പഠിച്ചതിന് ശേഷം മാത്രമേ പ്രതികരിക്കാനാകൂ. റിപ്പോർട്ടിലെ ശിപാർശകൾ സിനിമ മേഖലയിലെ നവീകരണത്തിന് സഹായകമാവണം. സിനിമയിലെ പുതുതലമുറകൾക്കും ഇത്തരം ശിപാർശകൾ നല്ലതെന്ന് സുരേഷ് ഗോപി പറഞ്ഞു. സിനിമാ മേഖലയിൽ നവീകരണം ആവശ്യമാണ്. സിനിമാ മേഖലയിൽ പ്രവർത്തിക്കാൻ […]

India

ദേശീയ വനിതാ കമ്മീഷനില്‍ നിന്ന് രാജിവെച്ച് ഖുശ്ബു

ചെന്നൈ : ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവും സിനിമാതാരവുമായ ഖുശ്ബു സുന്ദര്‍ ദേശീയ വനിതാ കമ്മീഷനില്‍ നിന്ന് രാജിവെച്ചു. ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് താന്‍ രാജിവെക്കുന്നതെന്ന് ഖുശ്ബു സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. ജൂണ്‍ 28ന് ഖുശ്ബു നല്‍കിയ രാജിക്കത്ത് കഴിഞ്ഞ ദിവസമാണ് കേന്ദ്ര വനിതാശിശു വികസന മന്ത്രാലയം അംഗീകരിച്ചത്. […]

Keralam

‘കേരളത്തിന് നീറ്റ് പിജി എക്സാം സെൻ്റർ, നരേന്ദ്രമോദി സർക്കാരിന് നന്ദി’: കെ.സുരേന്ദ്രൻ

കേരളത്തിന് നീറ്റ് പിജി എക്സാം സെൻ്റർ അനുവദിക്കാൻ തീരുമാനിച്ച നരേന്ദ്രമോദി സർക്കാരിന് നന്ദി അറിയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തെ എം. ബി. ബി. എസ് ഡോക്ടർമാരുടെ നിരന്തരമായ ആവശ്യമായിരുന്നു ഇവിടെ നീറ്റ് പിജി എക്സാം സെന്റർ വേണമെന്നത്. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി […]

Keralam

വയനാട് ദുരന്തത്തെ ബിജെപി രാഷ്ട്രീയ വത്ക്കരിക്കുന്നു; സിഎംഡിആർഎഫ് വിവാദത്തിൽ സുധാകരനെ തള്ളി വി.ഡി. സതീശൻ

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിഎംഡിആർഎഫിലേക്ക് സംഭാവന നൽകുന്നതിനെതിരായ കെപിസിസി പ്രസിഡന്‍റിന്‍റെ പ്രസ്താവന തള്ളിയ അദ്ദേഹം വി.എം. സുധീരനും രമേശ് ചെന്നിത്തലയും നൽകിയ സംഭാവനകളെ പിന്തുണച്ച് സംസാരിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിനെ വിമർശിക്കേണ്ട സമയമല്ല ഇത്. ദുരന്തത്തെ രാഷ്ട്രീയ വത്ക്കരിക്കേണ്ടതില്ല. […]

India

പുതിയ പാർലമെന്റ് കെട്ടിടം ചോർന്നൊലിക്കുന്ന സാഹചര്യത്തിൽ ബിജെപിക്കെതിരെ ആക്രമണം ശക്തമാക്കി പ്രതിപക്ഷം

ഡൽഹി : പുതിയ പാർലമെന്റ് കെട്ടിടം ചോർന്നൊലിക്കുന്ന സാഹചര്യത്തിൽ ബിജെപിക്കെതിരെ ആക്രമണം ശക്തമാക്കി പ്രതിപക്ഷം. ഡൽഹിയിൽ കനത്ത മഴ പെയ്തതോടെ പാർലമെന്റ് മന്ദിരത്തിന്റെ ലോബി ചോർന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങൾ‌ കോൺ​ഗ്രസും സമാജ്‍വാജി പാർട്ടിയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. പണി പൂർത്തിയായി ഒരു വർഷം മാത്രമായ കെട്ടിടമാണ് ചോർന്നൊലിക്കുന്നത്. അയോധ്യയിൽ പുതുതായി പണിത […]

Uncategorized

വന്ദേഭാരത് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിച്ചു, എല്ലാ കേരളീയരുടെയും പേരിൽ പ്രധാനമന്ത്രിക്ക് നന്ദി’: കെ സുരേന്ദ്രൻ

വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിച്ചു. എല്ലാ കേരളീയരുടെയും പേരിൽ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ എക്സിൽ കുറിച്ചു. കേരളത്തിലെ മൂന്നാമത്തെ വന്ദേഭാരത് എക്‌സ്പ്രസ് ജൂലൈ 31 മുതൽ സർവീസ് ആരംഭിക്കും. ഇതിലൂടെ കേരളവും കർണാടകയും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കുകയും യാത്രാ […]

Keralam

കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ്; നാലിൽ മൂന്നും എൽഡിഎഫിന്, സീറ്റ് പിടിച്ച് ബിജെപി

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ സീറ്റ് പിടിച്ച് ബിജെപി. ഫലം വന്ന നാല് സീറ്റുകളിൽ മൂന്ന് സീറ്റുകൾ എൽഡിഎഫിന് ലഭിച്ചു. ഒരെണ്ണം ബിജെപിക്ക് ലഭിച്ചു. ടി ജി വിനോദ് കുമാർ ആണ് വിജയിച്ചത്. ഔദ്യോഗിക ഫലപ്രഖ്യാപനം കോടതി വിധിക്ക് ശേഷമാകും ഉണ്ടാകുക. ഇതിനിടെ ഒരു സീറ്റിലെ ഫലപ്രഖ്യാപനത്തിൽ […]