Keralam

വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്കായി നിരവധി പദ്ധതികള്‍; വമ്പന്‍ പ്രഖ്യാപനത്തിനൊരുങ്ങി ബിജെപി സര്‍ക്കാരുകള്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി ഉള്‍പ്പടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്ന സംരംഭങ്ങള്‍ അവതരിപ്പിക്കാനും പദ്ധതിയിടുന്നതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. ‘സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക, വിദ്യാഭ്യാസ, ശാക്തീകരണമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. […]

India

“ഹിന്ദി അടിച്ചേൽപ്പിക്കുന്നു”; നടി രഞ്ജന നാച്ചിയാർ ബിജെപി വിട്ടു

ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് നടിയും തമിഴ്നാട് കൾച്ചറൽ വിങ് സംസ്ഥാന സെക്രട്ടറിയുമായ രഞ്ജന നാച്ചിയാർ ബിജെപി വിട്ടു. ത്രിഭാഷാ നയം അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. ബിജെപിക്ക് ദ്രാവിഡരോട് വെറുപ്പാണെന്നും തമിഴ്നാടിനെ സ്ഥിരമായി അവഗണിക്കുകയാണെന്നും ഒരു തമിഴ് വനിത എന്ന നിലയിൽ ബിജെപിക്കൊപ്പം നിൽക്കാൻ ആകില്ലെന്നും രഞ്ജന നാച്ചിയാർ വ്യക്തമാക്കി. […]

General

‘സര്‍ക്കാര്‍ പിസി ജോര്‍ജിനോട് പെരുമാറിയത് തീവ്രവാദിയെ പോലെ; അദ്ദേഹത്തെ വേട്ടയാടുന്നു’ ; കെ സുരേന്ദ്രന്‍

മുതിര്‍ന്ന നേതാവ് പിസി ജോര്‍ജിനെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിസിയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ ചര്‍ച്ചയില്‍ സംഭവിച്ച ഒരു നാക്കുപിഴയുടെ പേരില്‍ അദ്ദേഹം പരസ്യമായി മാപ്പ് ചോദിച്ചിരുന്നു. എന്നാല്‍ ഒരു തീവ്രവാദിയെ പോലെയാണ് സര്‍ക്കാര്‍ പിസി […]

Keralam

വിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യമില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വിദ്വേഷ പരാമര്‍ശക്കേസില്‍ ബി ജെ പി നേതാവ് പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്. ഈരാറ്റുപേട്ട പൊലീസാണ് ജോര്‍ജിനെതിരെ കേസെടുത്തിരുന്നത്. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് പി സി ജോര്‍ജ് […]

India

ഡല്‍ഹിക്ക് വീണ്ടും വനിത മുഖ്യമന്ത്രി; രേഖ ഗുപ്ത തലസ്ഥാനത്തെ നയിക്കും

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്തയെ പ്രഖ്യാപിച്ച് ബിജെപി നേതൃത്വം. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയുക്ത എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. ഷാലിമാര്‍ ബാഗില്‍ നിന്നുള്ള എംഎല്‍എയാണ് രേഖ ഗുപ്ത. പര്‍വേഷ് വര്‍മയാണ് രേഖ ഗുപ്തയുടെ പേര് നിര്‍ദ്ദേശിച്ചത്. പര്‍വേഷ് വര്‍മ്മ ഉപമുഖ്യമന്ത്രിയാവും. പുതിയ സര്‍ക്കാറിന്റെ […]

India

ഡൽഹിയുടെ പുതിയ മുഖ്യമന്ത്രി ആരാകും; സത്യപ്രതിജ്ഞ ഫെബ്രുവരി 20ന്

ഡൽഹിയിലെ സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാംലീല മൈതാനിയിൽ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്. നാളെ സംസ്ഥാന ആസ്ഥാനത്ത് വെച്ച് നടക്കുന്ന നിയുക്ത എംഎൽഎമാരുടെ യോഗത്തിന് ശേഷം ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയെ ഔപചാരികമായി പ്രഖ്യാപിക്കും. 27 വർഷത്തിനുശേഷം ഡൽഹിയിൽ ഉജ്ജ്വല വിജയം നേടിയ ബിജെപി സത്യപ്രതിജ്ഞ ചടങ്ങ് […]

Keralam

എസ്എഫ്ഐ നേതാക്കളെ സാമൂഹ്യവിരുദ്ധന്മാരായി കണകാക്കണം, അവരെ ഒറ്റപ്പെടുത്തണം’: കെ സുരേന്ദ്രൻ

എസ്എഫ്ഐ നേതാക്കളെ സാമൂഹ്യവിരുദ്ധന്മാരായി കണകാക്കി അവരെ ഒറ്റപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഐഎം അവരെ സംരക്ഷിക്കുന്നത് കൊണ്ടാണ് ഇത്തരം പ്രവർത്തികൾ ഉണ്ടാവുന്നത്. കാര്യവട്ടത്ത് എസ്എഫ്ഐ നേതാക്കളാണ് റാഗിംഗ് നടത്തിയത്. വിദ്യാർത്ഥി തന്നെ ഇതു പറഞ്ഞു. റാഗിങ്ങിനെതിരെ ബിജെപി സിഗ്നേച്ചർ ക്യാമ്പയിൻ ആരംഭിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. സിദ്ധാർത്ഥന്റെ […]

Keralam

ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് മുന്‍പ് മുസ്ലീം മത പ്രാര്‍ഥന; ഭരണഘടനാ ലംഘനമെന്ന് ബിജെപി

ആലപ്പുഴ: കായംകുളം നഗരസഭയിലെ 43ാം വാര്‍ഡില്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്ത നഗര ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ മുസ്ലിം മത പ്രാര്‍ത്ഥന നടത്തിയത് വിവാദത്തില്‍. വാര്‍ഡ് കൗണ്‍സിലറായ മുസ്ലിം ലീഗിലെ നവാസ് മുണ്ടകത്തിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന നടത്തിയതെന്നാണ് ബിജെപിയുടെ ആരോപണം. ജനകീയ ആരോഗ്യ കേന്ദ്രം കെട്ടിട ഉദ്ഘാടനത്തിന് […]

India

കെജ്‍രിവാളിന് വീണ്ടും തിരിച്ചടി; മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേര്‍ന്ന് ആം ആദ്മിയിലെ മൂന്ന് കൗണ്‍സിലര്‍മാര്‍

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍(എംസിഡി) തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന് മൂന്ന് ആം ആദ്മി കൗണ്‍സിലര്‍മാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് അനിത ബസോയ (ആന്‍ഡ്രൂസ് ഗഞ്ച്), നിഖില്‍ ചപ്രാന (ഹരി നഗര്‍), ധരംവീര്‍ (ആര്‍കെ പുരം) എന്നിവര്‍ പാര്‍ട്ടി വിട്ടത്. […]

Keralam

‘കേന്ദ്രസര്‍ക്കാരിന് മനുഷ്യത്വമില്ല, സിപിഐഎമ്മുമായി യോജിച്ച് പ്രക്ഷോഭം നടത്തും’; കെ സുധാകരന്‍

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ നല്‍കിയ വായ്പയിൽ കേന്ദ്രസര്‍ക്കാരിന് മനുഷ്യത്വമില്ലെന്നും ആവശ്യമെങ്കില്‍ സിപിഐഎമ്മുമായി യോജിച്ച് പ്രക്ഷോഭം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്നവരോട് ആണ് ഈ ക്രൂരത. യോജിച്ച സമരത്തിനും തയ്യാറാണ്. ഈ നടപടി വേണ്ടിയിരുന്നില്ല. പലിശയ്ക്ക് വായ്പയെടുക്കാന്‍ ആണെങ്കില്‍ ഇവിടെ ആകാമായിരുന്നു. വയനാടിന്റെ കാര്യത്തില്‍ […]