Keralam

എസ്എൻഡിപിക്കെതിരായ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശത്തിന് മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ

എസ്എൻഡിപിക്കെതിരായ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശത്തിന് മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപിയുടെ മൂല്യം എംവി ഗോവിന്ദൻ തിരിച്ചറിഞ്ഞതിൽ സന്തോഷമുണ്ടെന്നും എന്നാൽ എസ്എൻഡിപിയെ കാവി മൂടാനും ചുവപ്പ് മൂടാനും ആരെയും സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈഴവ സമുദായത്തിൽ നിന്ന് വോട്ട് ചോർന്നത് ശരിയാണ്. എന്തുകൊണ്ടാണെന്ന് നോക്കി തിരുത്തണമെന്നും […]

India

ബജറ്റിൽ കേരളത്തോടുള്ള അവഗണന, നിഷേധിച്ച് കേന്ദ്രമന്തി സുരേഷ് ഗോപി

ബജറ്റിൽ കേരളത്തിനോടുള്ള അവഗണന നിഷേധിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേരളത്തിൽ യുവാക്കളും സ്ത്രീകളും ഫിഷറീസിൽ ഇല്ലേ. പിന്നെ എങ്ങനെ അവഗണനയാകും. എയിംസ് വരും,വന്നിരിക്കും. അതിന് കേരളം കൃത്യമായി സ്ഥലം തരട്ടെ. സ്ഥലം എത്ര ഏറ്റെടുത്തിട്ടുണ്ടെന്നും സുരേഷ് ഗോപിയുടെ ചോദ്യം. കോഴിക്കോട് കിനാലൂർ എന്ന് പറഞ്ഞപ്പോൾ പേര് പറയുന്നതാണോ […]

Keralam

ന്യൂനപക്ഷ സംരക്ഷണമാണ് ഇടതുപക്ഷ അജണ്ടയെന്നും ഇതിനെ പ്രീണനമെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടന്നെന്നും ; എം വി ​ഗോവിന്ദൻ

തിരുവനന്തപുരം : ന്യൂനപക്ഷ സംരക്ഷണമാണ് ഇടതുപക്ഷ അജണ്ടയെന്നും ഇതിനെ പ്രീണനമെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം നടന്നെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഇതേ പ്രചരണം കേരളത്തിലും നടന്നു. ആദ്യമായി കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നത് കോൺഗ്രസ്സിൻ്റെ ചെലവിലാണ്. ഇത് തന്നെയാണ് തൃശൂരും നടന്നത്. ക്രൈസ്തവ ഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന […]

Keralam

ബിജെപി സംഘടന സെക്രട്ടറിയായ കെ സുഭാഷിനെ ആർഎസ്എസ്സ് പിൻവലിച്ചു

കോഴിക്കോട് : ബിജെപി സംഘടന സെക്രട്ടറിയായ കെ സുഭാഷിനെ ആർഎസ്എസ്സ് പിൻവലിച്ചു. കെ സുഭാഷിന് ആർഎസ്എസ്സ് ചുമതല നൽകി. ബിജെപി നേതൃത്വവുമായി കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല കെ സുഭാഷ്. അടുത്ത കാലത്തായി സംഘടനാ സെക്രട്ടറിയായിരുന്ന സുഭാഷ് ബിജെപി നേതൃയോഗങ്ങളില്‍ നിന്ന് വിട്ട് നിന്നിരുന്നു. കേന്ദ്ര നേതൃത്വം ശോഭാ […]

District News

കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു

കോട്ടയം : കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നറുക്കെടുപ്പിലൂടെ യുഡിഎഫിൽ നിന്നുള്ള കോൺഗ്രസ് അംഗം അമ്പിളി മാത്യു തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തിൽ ഏഴ് അംഗങ്ങളുള്ള എൽഡിഎഫായിരുന്നു ഭരിച്ചിരുന്നത്. എന്നാൽ ഇന്ന് നടന്ന പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽ ബിഡിജെഎസിൻ്റെ ഒരംഗം യുഡിഎഫിന് അനുകൂലമായി വോട്ട് […]

India

മുഹറത്തിനെതിരെ വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

മുഹറത്തിനെതിരെ വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സർക്കാർ നിയമങ്ങൾ അനുസരിച്ച് ആഘോഷിക്കാൻ കഴിയില്ലെങ്കിൽ വീട്ടിൽ ഇരിക്കണമെന്നാണ് പരാമർശം. പണ്ട് മുഹ്റം ആഘോഷത്തിൻ്റെ ഭാഗമായ താസിയയുടെ പേരിൽ പാവപ്പെട്ടവരുടെ വീടുകൾ പൊളിച്ചു കളയുകയും, മരങ്ങൾ നശിപ്പിക്കുകയും ഒക്കെ ചെയ്തിരുന്നു. എന്നാൽ ഇന്ന് മുഹറം ആഘോഷിക്കുന്നത് പോലും അറിയുന്നില്ലെന്നും […]

Keralam

മാലിന്യ പ്രശ്നം പരിഹരിക്കുന്നതിൽ തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ടു: കെ.സുരേന്ദ്രൻ

തിരുവനന്തപുരത്തെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിൽ കോർപ്പറേഷൻ പരാജയപ്പെട്ടതാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി അപകടത്തിൽപ്പെടാൻ കാരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നഗരത്തിന്റെ പല ഭാഗത്തും മാലിന്യമലയാണുള്ളത്. ഓടകളിലൂടെയും തോടുകളിലൂടെയും മാലിന്യം ഒഴുകുന്ന കാഴ്ചയാണ് തലസ്ഥാനത്തുള്ളത്. മഴക്കാലമായിട്ടും ഇതൊന്നും കൃത്യമായി നീക്കം ചെയ്യാൻ കോർപ്പറേഷന് സാധിക്കുന്നില്ല. നഗരവാസികൾക്ക് […]

India

മുന്നറിയിപ്പ് നല്‍കി ആപ്പിള്‍ ; വീണ്ടും ഫോണ്‍ ചോര്‍ത്താന്‍ ശ്രമമെന്ന് കെ സി വേണുഗോപാല്‍

ഫോൺ ചോർത്തൽ നീക്കങ്ങളെക്കുറിച്ച് ഉപയോക്താക്കൾക്ക് ആപ്പിൾ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെ, ചാര സോഫ്റ്റ്‌വെയർ തന്നെ ലക്ഷ്യമിട്ടതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ വെളിപ്പെടുത്തൽ. ആപ്പിളില്‍നിന്ന് തനിക്ക് ജാഗ്രതാ സന്ദേശം ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. ”നിങ്ങളുടെ പ്രിയപ്പെട്ട സ്‌പൈവെയറിനെ എന്റെ ഫോണിലേക്കും അയച്ചതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് […]

India

13 നിയമസഭ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് : ആദ്യ ഫലസൂചനകളിൽ ഇന്ത്യ മുന്നണിക്ക് വൻ മുന്നേറ്റം

ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ ആദ്യഫല സൂചനകൾ പ്രകാരം ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിക്ക് തിരിച്ചടി. ആദ്യ ഫല സൂചനകൾ പുറത്തുവന്ന 13 നിയമസഭ മണ്ഡലങ്ങളിൽ 11 നിയമസഭ മണ്ഡലങ്ങളിലും ഇന്ത്യ മുന്നണിക്കാണ് മുന്നേറ്റം. ഒരു മണ്ഡലത്തിൽ ബിജെപിയും ഒരു മണ്ഡലത്തിൽ ജെഡിയുവും മുന്നിട്ടുനിൽക്കുന്നു. […]

India

അടിയന്തരാവസ്ഥ ആയുധമാക്കാന്‍ ബിജെപി; ജൂണ്‍ 25 ഇനി ‘ഭരണഘടനാ ഹത്യാ ദിനം’

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂണ്‍ 25 ‘ഭരണഘടനാ ഹത്യാ ദിന’മായി ആചരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷം കേന്ദ്രത്തിനെതിരെ ഭരണഘടന ആയുധമാക്കുമ്പോള്‍ അടിയന്തരാവസ്ഥ ഉയർത്തി പ്രതിരോധം ശക്തമാക്കുകയായിരുന്നു ബിജെപി. ഇതിനിടെയാണ്  ‘Constitution killing day’ ആചരിക്കാനുള്ള പ്രഖ്യാപനം. ‘മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വേച്ഛാധിപത്യമനോഭാവത്തോടെ […]