India

ഹമീദ് അന്‍സാരിക്കെതിരായ പരാമര്‍ശം മോദിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിക്കെതിരെ ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശത്തിലാണ് നോട്ടീസ്.  എഐസിസി ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ ജയ്‌റാം രമേശാണ് മോദിക്കെതിരെ അവകാശനലംഘനത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കര്‍ക്ക് കത്ത് നല്‍കിയത്. 2014ല്‍ ബിജെപി അധികാരത്തിലിരുന്നപ്പോള്‍ […]

Keralam

‘ആരോഗ്യമന്ത്രി പൂർണ പരാജയം, കേരളത്തെ സ്നേഹിക്കുന്നവർ കേരളീയം ബഹിഷ്ക്കരിക്കണം’: കെ സുരേന്ദ്രൻ

കേരളീയം വീണ്ടും നടത്തുന്നത് ആഭാസമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പകർച്ചപനി കാരണം ജനം പൊറുതിമുട്ടുകയാണ്. നൂറുകണക്കിനാളുകളാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരണപ്പെട്ടത്. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് കേരളത്തിലുള്ളത്. ജൽജീവൻ മിഷൻ പോലും മുടങ്ങിക്കിടക്കുകയാണ്. കരാറുകാർക്ക് സംസ്ഥാന സർക്കാർ പണം നൽകുന്നില്ല. മുടങ്ങുന്നത് മോദിയുടെ പദ്ധതിയായതിനാൽ പ്രതിപക്ഷം […]

Keralam

പിണറായിക്കെതിരെ പ്രതിപക്ഷം അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

കോഴിക്കോട് : പിണറായിക്കെതിരെ പ്രതിപക്ഷം അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പിണറായിയെ രാഷ്ട്രീയമായി ഉന്നംവെച്ചാൽ രാഷ്ട്രീയമായി നേരിടുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് അസംതൃപ്തിയുണ്ടാക്കിയ പ്രശ്നം പരിഹരിക്കണമെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു. 20% ആളുകൾക്ക് സംതൃപ്തി വരുത്താൻ ആകണം. നമ്മുടെ […]

Keralam

സിപിഐഎം നേതാവ് ജി സുധാകരനെ ബിജെപിയിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്‌ത്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

സിപിഐഎം നേതാവ് ജി സുധാകരനെ ബിജെപിയിലേക്ക് പരോക്ഷമായി സ്വാഗതം ചെയ്‌ത്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജി സുധാകരനെ സിപിഐഎം പുറത്താക്കുമെന്നാണ് വിവരം. തെറ്റ് തിരുത്തുന്നതിന് പകരം തെരെഞ്ഞെടുപ്പിൽ തിരിച്ചടി നൽകിയ ജനവിഭാഗത്തിന് മേൽ കൈയ്യുയർത്താനാണ് സിപിഐഎം ശ്രമിക്കുന്നതെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. ജി സുധാകരനെ അടുത്തയാഴ്ച സിപിഐഎം […]

No Picture
Keralam

ധാർഷ്ട്യം പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റിയെന്ന് സിപിഐഎമ്മിൻ്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്

കൊച്ചി: മേൽത്തട്ട് മുതൽ താഴെത്തട്ട് വരെയുള്ള കേഡർമാരുടെ ധാർഷ്ട്യം പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റിയെന്ന് സിപിഐഎമ്മിൻ്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. തെറ്റായ പ്രവണതകളും അഹന്തയും ഇല്ലാതാക്കാനുള്ള തിരുത്തൽ വേണമെന്നും ഇക്കാര്യത്തിൽ ആസൂത്രിതമായ പരിപാടികൾ വേണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇടത് പരമ്പരാഗത വോട്ടുകൾ ബിജെപിയിലേക്ക് പോയത് ആശങ്കാജനകമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. […]

Keralam

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തല്ലിയും തലോടിയുo സിപിഎം ജില്ലാ കമ്മിറ്റി

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തല്ലിയും തലോടിയുo സിപിഎം ജില്ലാ കമ്മിറ്റി. വെള്ളാപ്പള്ളി നടേശനെ ആലപ്പുഴയിലെ തെരഞ്ഞെടുപ്പിൽ ബിജെപി പ്രചരണായുധമാക്കിയെന്ന് സിപിഎം. സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് ശേഷം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് വെള്ളാപ്പള്ളിയെ തല്ലിയും തലോടിയുമുള്ള നിലപാട്. […]

Keralam

പാർട്ടി പറഞ്ഞാൽ വയനാട്ടിൽ വീണ്ടും മത്സരിക്കും: കെ സുരേന്ദ്രൻ

എസ്എഫ്ഐ ലക്ഷണമൊത്ത ഭീകര സംഘടനയെ പോലെ പ്രവർത്തിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ക്യാമ്പസുകളിൽ എസ്എഫ്ഐ ഗുണ്ടായിസം വ്യാപിക്കുന്നു. നേതാക്കൾ പ്രവർത്തകരെ കയറൂരി വിടുകയാണ്. മുഖ്യമന്ത്രി മൗനം വെടിയണം. അല്‍പമെങ്കിലും ആത്മാർത്ഥത ആഭ്യന്തരമന്ത്രിയെന്ന നിലയിലുണ്ടെങ്കിൽ പ്രിൽസിപ്പലിനെ ആക്രമിച്ച കൊടും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും അദ്ദേഹം […]

India

നരേന്ദ്ര മോദിയേയും ബിജെപിയേയും വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പ്രധാന മന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. പരിഹാസവും കവിതയും ചേര്‍ത്താണ് മോദിക്കെതിരെ അഖിലേഷ് തന്റെ പ്രസംഗത്തില്‍ വിമര്‍ശനങ്ങള്‍ തൊടുത്തുവിട്ടത്. രാഷ്ട്രപതിക്കുള്ള നന്ദി പ്രമേയ ചര്‍ച്ചയിലാണ് അഖിലേഷ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. നീറ്റ് പരീക്ഷ […]

India

രാഹുലിന്റെ ഹിന്ദു-ബിജെപി-ആർ എസ് എസ് പരാമർശങ്ങൾ സഭാ രേഖകളിൽനിന്ന് നീക്കി

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തിങ്കളാഴ്ച ലോക്സഭയിൽ നടത്തിയ പ്രസംഗത്തിലെ വിവിധ ഭാഗങ്ങൾ സഭാരേഖകളിൽനിന്ന് ഒഴിവാക്കി. ‘ഹിന്ദു’ പരാമശവും അതിനെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ബിജെപി-ആർഎസ്എസ് ഉൾപ്പെടെയുള്ളവരുടെ സമീപനങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ ഉൾപ്പെടെയുള്ളവയാണ് നീക്കം ചെയ്യപ്പെട്ടത്. ഹിന്ദുമതം ഭയവും വിദ്വേഷവും അസത്യവും പ്രചരിപ്പിക്കാനുള്ളതല്ലെന്ന് പറഞ്ഞ രാഹുൽ, ഹിന്ദു മൂല്യങ്ങളെ […]

Keralam

മലയാള സിനിമയിലെ ഏകലവ്യന്‍ ; 66-ന്റെ നിറവിൽ സുരേഷ് ഗോപി

ചലച്ചിത്ര താരത്തിൽ നിന്ന് കേന്ദ്രമന്ത്രി പദത്തിലേക്ക് സുരേഷ് ഗോപി സഞ്ചരിച്ച യാത്ര വളരെ വലുതാണ്. അതുകൊണ്ട് തന്നെ ഈ ജന്മദിനം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതും ജീവിതത്തിലെ നിർണായക കാലഘട്ടവുമാണ്. ഒരു നടനായും ജനസേവകനായും 66-ന്റെ നിറവിൽ നിൽക്കുമ്പോൾ സുരേഷ് ഗോപിക്ക് രണ്ട് മേഖലകളിലും ഉത്തരവാദിത്തങ്ങളുമേറെയാണ്.’തൃശൂര്‍ ഞാനിങ്ങെടുക്കുവാ, ഈ തൃശൂര്‍ […]