India

കാൽ നൂറ്റാണ്ടിന് ശേഷം ഒഡീഷയ്ക്ക് പുതിയ മുഖ്യൻ; ബിജെപി സര്‍ക്കാരിനെ നയിക്കുക ഗോത്ര വിഭാഗക്കാരനായ മോഹൻ ചരണ്‍ മാജി

ചരിത്രത്തിലാദ്യമായി ഒഡിഷയില്‍ ബിജെപി അധികാരമേല്‍ക്കുമ്പോള്‍ കാല്‍ നൂറ്റാണ്ട് നീണ്ട ബിജെഡിയുടെ ഭരണത്തിന് കൂടിയാണ് അവസാനമാകുന്നത്. 2000 മുതല്‍ ഒഡീഷ ഭരിച്ചിരുന്ന ബിജു ജനതാ ദളിന്റെയും നവീന്‍ പട്നായിക്കിന്റെയും തട്ടകം ഇനി ഗോത്രവര്‍ഗ വിഭാഗത്തില്‍നിന്നുള്ള മോഹന്‍ ചരണ്‍ മാജി നിയന്ത്രിക്കും. ഒഡീഷയുടെ 15ാം മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി ഇന്ന് […]

Keralam

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പിന്തുണയുമായി വയനാട് ബി ജെ പി അധ്യക്ഷൻ പ്രശാന്ത് മലവയൽ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പിന്തുണയുമായി വയനാട് ബി ജെ പി അധ്യക്ഷൻ പ്രശാന്ത് മലവയൽ. കെ സുരേന്ദ്രനെതിരെ പരോക്ഷ വിമർശനം നടത്തിയ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരിനെതിരെയാണ് പ്രശാന്ത് മലവയൽ രം​ഗത്തെത്തിയത്. പണിക്കർ ഗൂഗിളിൽ നോക്കി കമൻ്ററി പറയുന്നവൻ, ഗ്രൗണ്ടിലെയാദാർത്ഥ്യം പണിക്കരുടെ കമൻ്ററിയിൽ പറഞ്ഞതല്ലെന്നും പ്രശാന്ത് […]

Keralam

നരേന്ദ്ര മോദി ശക്തനായ ഭരണാധികാരി, രണ്ടാം പിണറായി സർക്കാരിന് വികസന നേട്ടങ്ങൾ ഇല്ല’: ജി സുധാകരൻ

നരേന്ദ്രമോദിയെ പുകഴ്ത്തിയും പിണറായി സർക്കാരിനെ വിമർശിച്ചും മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. നരേന്ദ്ര മോദി ശക്തനായ ഭരണാധികാരി. ബിജെപിയുടെ കേന്ദ്രമന്ത്രിമാർക്കെതിരെ അഴിമതി ആരോപണങ്ങളില്ല. കോൺഗ്രസ് ഭരണകാലത്തെ പോലെ അഴിമതി പൊട്ടിയൊഴുകുന്നില്ല. നേതാവ് ഉണ്ടെങ്കിൽ ജനം പിന്നാലെ വരും. കേന്ദ്രമന്ത്രിമാർക്കെതിരെ വ്യക്തിപരമായ അഴിമതി ആരോപണങ്ങളില്ല. ഏത് പാർട്ടിയായാലും ലീഡർഷിപ്പ് […]

India

ബിജെപിക്കെതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രം

ബിജെപിക്കെതിരെ വിമർശനവുമായി ആർഎസ്എസ് മുഖപത്രം. രത്തൻ ശാർദ ഓർ​ഗനൈസറിൽ എഴുതിയ ലേഖനത്തിലാണ് ബിജെപിക്ക് വിമർശനം. ജനങ്ങളുടെ ശബ്ദം കേൾക്കാൻ ബിജെപി നേതാക്കൾ ശ്രമിച്ചിട്ടില്ലെന്നും മോദിയുടെ വ്യക്തിപ്രഭാവത്തിൽ മതിമറന്നെന്നും ലേഖനത്തിൽ വിമർശനം. ഈ തെരഞ്ഞെടുപ്പിൽ ബിജെപിയെടുത്ത ഓരോ തീരുമാനങ്ങളും തെറ്റിപ്പോയെന്ന് നിരത്തിക്കൊണ്ടാണ് വിമർശനം. മഹാരാഷ്ട്രയിൽ അജിത് പവാറിനെ മുന്നണിക്കൊപ്പം ചേർത്തത് […]

Keralam

പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു

ന്യൂഡൽഹി: പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു. ശാസ്ത്രി ഭവനിലെ ഓഫീസിലെത്തിയാണ് കേരളത്തിൽ നിന്നുള്ള ഒരേയൊരു ബിജെപി എംപി കൂടിയായ സുരേഷ് ഗോപി ചുമതല ഏറ്റെടുത്തത്. എല്ലാം പഠിക്കണം, ഇപ്പോൾ താൻ യുകെജി വിദ്യാർത്ഥിയെ പോലെയാണ് എന്നും മാധ്യമങ്ങളോട് സുരേഷ് ഗോപി പറഞ്ഞു. കേരളത്തെ […]

India

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ മണിപ്പൂർ പരാമർശത്തിൽ പ്രതിരോധത്തിലായി ബിജെപി

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ മണിപ്പൂർ പരാമർശത്തിൽ പ്രതിരോധത്തിലായി ബിജെപി. പരാമർശം നരേന്ദ്ര മോദിക്കുള്ള വിമർശനമെന്ന് കോൺഗ്രസ് പ്രതികരിച്ചു. മണിപ്പൂരിൽ പോകാത്ത മോദി ആർഎസ്എസ് മേധാവിയുടെ വാക്കുകൾ കേൾക്കുമോ എന്ന് ജയ്‌റാം രമേശ് ചോദിച്ചു. മണിപ്പൂരിൽ സമാധാനം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്നാണ് ആർഎസ്എസിന്റെ ആവശ്യമെന്നായിരുന്നു മോഹൻ ഭാഗവതിന്റെ പരാമർശം. […]

India

മൂന്നാമൂഴത്തില്‍ മോദി ആദ്യം ഒപ്പിട്ടത് ‘കിസാൻ സമ്മാൻ നിധി ഫണ്ട്’; ആദ്യ മന്ത്രിസഭാ യോഗം ഇന്ന്

ന്യൂഡല്‍ഹി: മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് ചേരും. വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. നരേന്ദ്ര മോദി പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തി ചുമതല ഏറ്റെടുത്തു. കർഷകർക്ക് കിസാൻ സമ്മാൻ നിധിയുടെ തുക അനുവദിച്ചാണ് പുതിയ ഭരണത്തിന് മോദി തുടക്കമിട്ടത്. ഈ പദ്ധതിയിലൂടെ ഒൻപത് കോടിയിലേറെ […]

India

സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരും; സിനിമകൾ പൂർത്തിയാക്കാൻ അനുമതി നൽകി

സുരേഷ് ഗോപി കേന്ദ്രമന്ത്രി സ്ഥാനത്ത് തുടരും. സിനിമകൾ പൂർത്തിയാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നൽകി. കേരളത്തിലെ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിന് മുൻപ് സിനിമകൾ‌ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രി നിർദേശം നൽകി. കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാൻ‌ ശ്രമിച്ച സുരേഷ് ​ഗോപിയുമായി കേരളത്തിലെ നേതാക്കൾ ചർച്ച നടത്തിയിരുന്നു. സുരേഷ് ​ഗോപി […]

Keralam

മന്ത്രിസ്ഥാനം തന്നെ അറിയിക്കേണ്ട കാര്യമില്ല, പ്രതിപക്ഷം ആശയക്കുഴപ്പമുണ്ടാക്കുന്നു: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സുരേഷ് ഗോപിയെ മന്ത്രിയാക്കിയത് പ്രധാനമന്ത്രിയാണെന്നും അത് തന്റെ അധികാര പരിധിയിൽ വരുന്നതല്ല എന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം തന്നെ അറിയിക്കേണ്ട കാര്യമില്ലെന്നും ഇത്തരം ചർച്ചകളിലൂടെ പാർട്ടി പ്രവർത്തകരെ ആശയ കുഴപ്പത്തിലാക്കാനാണ് എൽഡിഎഫ് – യുഡിഎഫ് സംഘം ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. […]

India

മോദി 3.0 യിലെ നാരീശക്തി; കേന്ദ്രമന്ത്രിസഭയിൽ ഏഴ് വനിതാ മന്ത്രിമാർ

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭയിൽ ഭരണചക്രം തിരിക്കാൻ കരുത്തരായ ഏഴ് സ്ത്രീകളും. നാരീശക്തിക്ക് പ്രാധാന്യം നൽകി ഏഴ് വനിതാ മന്ത്രിമാരെയാണ് 72 അം​ഗ കേന്ദ്രമന്ത്രിസഭയിൽ ബിജെപി ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻ ധനകാര്യമന്ത്രിയും രാജ്യസഭാ അം​ഗവുമായ നിർമ്മലാ സീതാരാമൻ ആണ് ഇതിൽ പ്രധാനി. നിർമ്മലാ സീതാരാമനും അന്നപൂർണാ ദേവിയും ക്യാബിനറ്റ് […]