India

പൊതുപ്രവർത്തനം അവസാനിപ്പിച്ച് രാജീവ് ചന്ദ്രശേഖർ; ‘ബിജെപി പ്രവർത്തകനായി തുടരും’

ഡൽഹി: 18 വർഷത്തെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം ലോക്സഭയിൽ നിന്ന് പരാജയപ്പെട്ടതിനെ തുടർന്നല്ല രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നതെന്നും ബിജെപി പ്രവർത്തനകനായി തുടരുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച രാജീവ് ചന്ദ്രശേഖർ, കോൺഗ്രസിന്റെ ശശി തരൂരിനോട് […]

India

ഘടകകക്ഷികളുടെ മന്ത്രി സ്ഥാനത്തിൽ തീരുമാനമായില്ല; ബിജെപിക്ക് വെല്ലുവിളി

ന്യൂഡൽഹി: എൻഡിഎ സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഘടക കക്ഷികളുടെ മന്ത്രി സ്ഥാനത്തിൽ ഇതുവരെ തീരുമാനമായില്ല. ജെഡിയു, ടിഡിപി എന്നീ പാർട്ടികളുമായാണ് ധാരണയിലെത്താനാകാത്തത്. ഓരോ ക്യാബിനറ്റ് പദവി വീതം നൽകാമെന്നാണ് ബിജെപിയുടെ നിലപാട്. രണ്ട് ക്യാബിനറ്റ് പദവിയാണ് ടിഡിപി ആവശ്യപ്പെടുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ അമിത് […]

Keralam

കെ മുരളീധരന്‍ മൂന്നാം സ്ഥാനത്താകുമെന്ന് മുന്‍പേ പറഞ്ഞിരുന്നു, ഇനി അദ്ദേഹം ജയിക്കണമെങ്കില്‍ ബിജെപിയ്‌ക്കൊപ്പം വരണം: കെ സുരേന്ദ്രന്‍

എല്‍ഡിഎഫ് മതന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കിയത് യുഡിഎഫിന് ഗുണം ചെയ്തതാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജ്യത്തെ 540 മണ്ഡലങ്ങളിലും നടക്കാത്ത രീതിയിലുള്ള പച്ചയായ വര്‍ഗീയ പ്രചാരണം വടകരയില്‍ നടന്നുവെന്നും അതാണ് ഷാഫി പറമ്പിലിന് ഗുണം ചെയ്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശശി തരൂരും വര്‍ഗീയ […]

India

സിപിഐഎം മുസ്ലീം പാർട്ടിയായി മാറാൻ ശ്രമിക്കുന്നു: കെ സുരേന്ദ്രൻ

ന്യൂഡല്‍ഹി: എല്ലാ മണ്ഡലങ്ങളിലും ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഹമാസിന് വേണ്ടി വോട്ട് ചോദിച്ചുവെന്നും സിപിഐഎം മുസ്ലീം പാർട്ടിയായി മാറാൻ ശ്രമിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കേവലമായ വോട്ട് ഷിഫ്റ്റ് അല്ല. ആശയപരമായ മാറ്റമാണുണ്ടായത്. ആശയപരമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം […]

India

എന്‍ഡിഎയെ പുകഴ്ത്തി മുന്നണി ഐക്യത്തിന് ആഹ്വാനം ചെയ്ത് നരേന്ദ്ര മോദി

എന്‍ഡിഎ സഖ്യത്തിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നരേന്ദ്ര മോദിയെ മുന്നണി യോഗം തീരുമാനിച്ചു. യോഗത്തിന് ശേഷം, എന്‍ഡിഎയെ പുകഴ്ത്തിയായിരുന്നു മോദിയുടെ പ്രസംഗം. അനവധി തവണ എന്‍ഡിഎ എന്ന് പരാമര്‍ശിച്ച മോദി, മുന്നണി ഐക്യം ഊന്നിപ്പറഞ്ഞായിരുന്നു പ്രസംഗിച്ചത്. തന്റെ മുന്‍കാല പ്രസംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായ മുന്നണിക്കും എൻഡിഎ ഐക്യത്തിനും വേണ്ടിയായിരുന്നു […]

Keralam

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും; കേന്ദ്രനേതൃത്വത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായി സൂചന

തൃശൂരില്‍ നിന്ന് മത്സരിച്ച് വിജയിച്ച സുരേഷ് ഗോപി മൂന്നാം എന്‍ഡിഎ മന്ത്രിസഭയില്‍ മന്ത്രിയായേക്കുമെന്ന് സൂചന. ക്യാബിനറ്റ് റാങ്കോടെയോ സ്വതന്ത്ര ചുമതലയോടെയാ സുരേഷ് ഗോപി മന്ത്രിയാകുമെന്നാണ് വിവരം. സുരേഷ് ഗോപിയെ മന്ത്രിയാക്കാനുള്ള നിര്‍ദേശം കേന്ദ്ര നേതൃത്വത്തില്‍ നിന്നും ലഭിച്ചുവെന്നാണ് സൂചന. എന്‍ഡിഎ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. ഡല്‍ഹിയില്‍ തുടരുന്ന എന്‍ഡിഎ […]

Keralam

കെ സുരേന്ദ്രൻ രാജ്യസഭയിലേക്ക്; സുരേഷ് ​ഗോപിക്ക് ക്യാബിനെറ്റ് പദവി

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രാജ്യസഭാ അം​ഗമാകും. എംപി ആയാലും അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് തുടരും. തൃശ്ശൂരിൽ നിന്ന് വിജയിച്ച സുരേഷ് ​ഗോപിക്ക് ക്യാബിനെറ്റ് റാങ്കോടെയുള്ള മന്ത്രി പദവി ലഭിക്കും. വി മുരളീധരൻ ദേശീയ നേതൃത്വത്തിലേക്ക് പോകും. ശോഭ സുരേന്ദ്രനും സംഘടനയിൽ പ്രധാന പദവി […]

India

ഓഹരി വിപണിയിൽ കുംഭകോണം? എക്‌സിറ്റ് പോളിന്റെ തലേന്ന് വലിയ തോതിൽ നിക്ഷേപം; മോദിക്കെതിരേ ഗുരുതര ആരോപണവുമായി രാഹുൽ

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരേ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ മറവില്‍ ഓഹരി വിപണിയില്‍ മോദിയുടെയും അമിത്ഷായുടെയും നേതൃത്വത്തില്‍ വലിയ കുംഭകോണം നടത്തിയതായും ഇതിനായി വ്യാജ എക്‌സിറ്റ് പോള്‍ സര്‍വേകള്‍ മാധ്യമങ്ങളിലൂടെ […]

India

കര്‍ഷകസമരത്തിനെതിരായ പരാമര്‍ശം; കങ്കണക്ക് നേരെ സിഐഎസ്എഫ് ജീവനക്കാരിയുടെ ‘ആക്രമണം’

ചണ്ഡീഗഡ്: നിയുക്ത എംപിയും നടിയുമായ കങ്കണ റണാവത്തിനെ സിഐഎസ്എഫ് ജീവനക്കാരി മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്. ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം. കര്‍ഷക പ്രക്ഷോഭത്തിനെതിരെ കങ്കണ സംസാരിച്ചുവെന്നാരോപ്പിച്ചാണ് മര്‍ദ്ദനമെന്നാണ് വിവരം. കുല്‍വിന്ദര്‍ കൗര്‍ എന്ന ജീവക്കാരിയാണ് മര്‍ദ്ദിച്ചത്. വിമാനത്താവളത്തിനുള്ളില്‍ വെച്ച് സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥ കങ്കണ റണാവത്തിനെ തല്ലുകയായിരുന്നുവെന്നും ഇവര്‍ക്കെതിരെ ഉടന്‍ […]

World

‘ഗ്യാരണ്ടി ഏറ്റില്ല’ ; മോദി പ്രചാരണം നടത്തിയ 77 സീറ്റുകളില്‍ എൻഡിഎയ്ക്ക് തോൽവി

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണം നടത്തിയ മണ്ഡലങ്ങളിൽ പകുതിയോളം സീറ്റുകളിലും എൻഡിഎ സ്ഥാനാർത്ഥികൾ തോറ്റു. 2024 മാർച്ച് 16 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണം നടത്തിയ 164 മണ്ഡലങ്ങളിൽ 77 സീറ്റുകളിലും എൻഡിഎ സ്ഥാനാർത്ഥികൾ പരാജയം നേരിടുകയായിരുന്നു. ‘ദ ക്വിന്റ്’ ആണ് ഇതുസംബന്ധിച്ച് കണക്കുകൾ […]