India

ലൈംഗികാതിക്രമകേസില്‍ പ്രജ്വൽ രേവണ്ണ നാട്ടിലേക്ക്, മെയ് 31ന് ബെംഗളുരുവിലെത്തി കീഴടങ്ങും

ബെംഗളൂരു: ലൈംഗികാതിക്രമകേസില്‍ പ്രതിയായ ബിജെപി സ്ഥാനാർഥി പ്രജ്വല്‍ രേവണ്ണ ഒടുവില്‍ നാട്ടിലേക്ക്. മെയ് 31-ന് ബെംഗളുരുവിലെത്തി കീഴടങ്ങും. കഴി‍ഞ്ഞ ഏപ്രിൽ 27 മുതൽ പ്രജ്വൽ ഒളിവിലാണ്. പ്രജ്വലിന്‍റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യമന്ത്രാലയം. ഇത് ഒഴിവാക്കാനാണ് പ്രജ്വലിന്‍റെ നീക്കം. നാട്ടിലേക്ക് തിരികെ ടിക്കറ്റ് ബുക്ക് ചെയ്തതായി സൂചനയുണ്ട്. […]

India

തൃണമൂല്‍ കോണ്‍ഗ്രസിനെ അവഹേളിക്കുന്ന പരസ്യങ്ങളില്‍ സുപ്രീം കോടതിയില്‍ ബിജെപിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിനെ അവഹേളിക്കുന്ന പരസ്യങ്ങളില്‍ ബിജെപിക്ക് തിരിച്ചടി. സുപ്രീം കോടതിയില്‍ നിന്നാണ് ബിജെപിക്ക് തിരിച്ചടി. പരസ്യങ്ങള്‍ പ്രഥമദൃഷ്ട്യാ അവഹേളനമെന്നാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. കല്‍ക്കട്ട ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് ബിജെപിക്ക് വിമര്‍ശനം. പരാമര്‍ശത്തിന് പിന്നാലെ ബിജെപി സുപ്രീം കോടതിയിലെ അപ്പീല്‍ പിന്‍വലിച്ചു. കല്‍ക്കട്ട ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ […]

India

ഇടക്കാലജാമ്യം നീട്ടണം ; അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയില്‍

ഡൽഹി : മദ്യനയക്കേസിൽ ലഭിച്ച ഇടക്കാലജാമ്യം ഏഴ് ദിവസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇടക്കാലജാമ്യം നീട്ടി നൽകാൻ സുപ്രീംകോടതിയെ അരവിന്ദ് കെജ്‌രിവാൾ സമീപിച്ചത്. ജൂൺ 1 വരെയാണ് അരവിന്ദ് കെജ്‌രിവാളിന് നിലവിൽ ഇടക്കാലജാമ്യം അനുവദിച്ചിരിക്കുന്നത്. ശരീരഭാരം […]

Keralam

തിരുവനന്തപുരം നഗരസഭയിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാത്ത മേയർ ആര്യാ രാജേന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. നഗരസഭാ ഓഫീസിനകത്തേക്ക് കടന്ന ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ബാരിക്കേട്  തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. നഗരസഭ […]

India

പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരുന്ന് മെഹബൂബ മുഫ്തി; ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ നിരവധി മണ്ഡലങ്ങളില്‍ പ്രതിഷേധവും പരാതിയും. ഇവിഎം മെഷീനെതിരെയും പ്രതിപക്ഷ പാര്‍ട്ടിയിലെ പോളിങ് ഏജന്റുമാരെ ബൂത്തിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന പരാതിയുമാണ് ഉയര്‍ന്ന് വരുന്നത്. ഡല്‍ഹി, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി മത്സരിക്കുന്ന ജമ്മു കശ്മീരിലെ അനന്ദ്‌നാഗ് രജൗരി, ഒഡീഷയിലെ പുരി എന്നിവിടങ്ങളില്‍ നിന്നുമാണ് […]

India

പോളിങ് വിവരങ്ങൾ പരസ്യപ്പെടുത്താന്‍ നിയമമില്ല ; ബൂത്ത് ഏജന്റുമാര്‍ക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

വോട്ടര്‍മാരുടെ പോളിങ് ശതമാനം രേഖപ്പെടുത്തുന്ന ഫോം 17-സിയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ നിയമം വ്യവസ്ഥയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയില്‍. സ്ഥാനാര്‍ഥികള്‍ക്കും ബൂത്ത് ഏജന്റുമാര്‍ക്കും മാത്രമല്ലാതെ മറ്റാര്‍ക്കും വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലെ പോളിങ് കണക്കുകള്‍ പുറത്തുവിടാന്‍ വൈകുന്നത് […]

India

പെരുമാറ്റച്ചട്ടം കർശനമായി പാലിക്കാൻ കോണ്‍ഗ്രസിനോടും ബിജെപിയോടും തിരഞ്ഞെടുപ്പ് കമ്മിഷന്‍

പെരുമാറ്റച്ചട്ടം കർശനമായി പാലിക്കാൻ കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ദേശം നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. താര പ്രചാരകര്‍ തിരഞ്ഞെടുപ്പിന്റെ അന്തസ് പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. വർഗീയപ്രചാരണം നടത്തരുതെന്ന് ബിജെപിക്കും ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭരണഘടന തിരുത്തിയെഴുതും എന്ന പ്രചാരണം നടത്തരുതെന്നും കോൺഗ്രസിനും കമ്മിഷന്‍ നിര്‍ദേശം നൽകി. താരപ്രചാരകര്‍ വര്‍ഗീയ […]

India

ഇന്‍ഡ്യ മുന്നണി വിജയത്തോട് അടുത്തെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: വോട്ടെടുപ്പിന്റെ ഓരോ ഘട്ടം പൂര്‍ത്തിയാവുമ്പോഴും ഇന്‍ഡ്യ മുന്നണി വിജയത്തോട് അടുക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇന്‍ഡ്യ മുന്നണി ഒരു സുസ്ഥിര സര്‍ക്കാരിന് രൂപം നല്‍കും. ഓരോ വോട്ടെടുപ്പ് പൂര്‍ത്തിയാവുമ്പോഴും മോദി സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. ജൂണ്‍ നാലിന് ഇന്‍ഡ്യ മുന്നണി അധികാരത്തിലേറുമെന്നും […]

India

ബിജെപി വോട്ടെടുപ്പ് തടസപ്പെടുത്തുന്നുവെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി

റായ്ബറേലി: ബിജെപി വോട്ടെടുപ്പ് തടസപ്പെടുത്തുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റായ്ബറേലിയിലെ ബല്‍ഹാര പോളിംഗ് ബൂത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നാണ് രാഹുലിന്റെ ആരോപണം. ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ബുള്‍ഡോസര്‍ കയറ്റുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. റായ്ബറേലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് രാഹുല്‍ ഗാന്ധി. ഉച്ചതിരിഞ്ഞ് മൂന്ന് […]

Keralam

കൊടകര കള്ളപ്പണക്കേസ് ; വിശദമായ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കൊടകര കള്ളപ്പണക്കേസിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് ആംആദ്മി പാർട്ടി നൽകി ഹർജി തള്ളി ഹൈക്കോടതി. ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപ്പീലിന്മേലാണ് കോടതി വിധി. കള്ളപ്പണ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കർണാടകയിൽ നിന്നും ബിജെപിക്കു […]