Keralam

ബിജെപി സംസ്ഥാന നേതാവിനെതിരെ പീഡന പരാതി; വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെ പീഡന പരാതി

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതി. എറണാകുളം സ്വദേശിയായ യുവതിയാണ്‌ പരാതി നൽകിയത്. പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നൽകിയത്. പരാതി ലഭിച്ചതായി രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസ് സ്ഥിരീകരിച്ചു. പരാതിക്ക് കാരണം കുടുംബ പ്രശ്‌നമെന്നാണ് ബിജെപിയുടെ വിശദീകരണം. ആരോപണവിധേയനായ […]

Keralam

‘ഹിന്ദു വിശ്വാസങ്ങളെ അപമാനിച്ചതിന് മാപ്പു പറയുക, അല്ലാതെ അയ്യപ്പ സം​ഗമത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല’; പിണറായിക്കും സ്റ്റാലിനും മുന്നറിയിപ്പുമായി ബിജെപി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ഹിന്ദു വിശ്വാസത്തെയും ശബരിമലയിലെ പവിത്രമായ പാരമ്പര്യത്തെയും അവഹേളിച്ചവരാണ് ഇരുവരും. ഹിന്ദുക്കളെയും അയ്യപ്പ ഭക്തരെയും അപമാനിച്ചതിന് ഇരു നേതാക്കളും പരസ്യമായി മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു കേരളത്തിലെ സിപിഎം […]

India

‘തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിൽ കൂട്ട് കെട്ടുണ്ട്’: രാഹുൽ ഗാന്ധി

തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മിൽ കൂട്ട് കെട്ടുണ്ടെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി. കർണാടകയിൽ ഉയർത്തിയ ചോദ്യങ്ങൾക്ക് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സാധാരണക്കാരുടെ വോട്ട് കൂടി മോഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. അതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നത് ബിജെപി സെല്ലുപോലെയാണെന്നും […]

Keralam

‘ഭരണഘടനയുടെ 130-ാം ഭേദഗതി രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടാന്‍ വേണ്ടി’; രമേശ് ചെന്നിത്തല

അറസ്റ്റിലാകുന്ന മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് മുപ്പതു ദിവസത്തിനുള്ളില്‍ സ്ഥാനം നഷ്ടമാകുമെന്ന 130-ാം ഭരണഘടനാ ഭേദഗതി രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ വേണ്ടിയുള്ളതാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജന്‍സികളായ ഇഡി, സിബിഐ, തുടങ്ങി എല്ലാ ഏജന്‍സികളെയും രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ വേണ്ടി ഉപയോഗിക്കുന്ന ഈ […]

Keralam

സുരേഷ് ഗോപി വാനരന്മാര്‍ എന്നു വിളിച്ചത് വോട്ടര്‍മാരെയാണോ? മറുപടി അടുത്ത തെരഞ്ഞെടുപ്പില്‍: കെ മുരളീധരന്‍

കോഴിക്കോട്: ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ വാനരന്മാരാക്കുന്നത് കേരളത്തിന് യോജിക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തൃശ്ശൂരിലെ വോട്ടര്‍മാരെയാണ് സുരേഷ് ഗോപി വാനരന്‍മാര്‍ എന്ന് ഉദ്ദേശിച്ചതെങ്കില്‍ അടുത്ത തവണ അതിന് വോട്ടര്‍മാര്‍ മറുപടി പറയുമെന്നും കെ മുരളീധരന്‍ പറഞ്ഞു. വ്യാജ വോട്ടര്‍മാരെവെച്ച് ജയിച്ച എംപിയാണ് സുരേഷ് ഗോപി. ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധിയായല്ല […]

India

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; ബിജെപി പാർലമെന്ററി ബോർഡ് യോഗം ഇന്ന്

ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ നിർണയിക്കാനായി ബിജെപി പാർലമെന്ററി ബോർഡ് യോഗം ഇന്ന്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വച്ചാണ് യോഗം ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മറ്റ് പാർലമെന്ററി ബോർഡ് അംഗങ്ങളും ഉണ്ടാകും. യോഗത്തിനുശേഷം സ്ഥാനാർത്ഥിയെ നിർണയിക്കുമെന്നാണ് […]

Keralam

സംശയമുള്ള 93499 വോട്ടുകൾ; വയനാട്ടിൽ വ്യാജ വോട്ട് ആരോപണവുമായി ബിജെപി

വയനാട്ടിൽ വ്യാജ വോട്ട് ആരോപണവുമായി ബിജെപി. 93,499 സംശയമുള്ള വോട്ടുകളുണ്ടെന്ന് ബിജെപി നേതാവ് അനുരാഗ് തക്കൂർ ആരോപിച്ചു. 20,438 ഇരട്ട വോട്ടുകളെന്നും ആരോപണം. 70,450 പേർ വ്യാജ വിലാസത്തിൽ ഉള്ളവരെന്നും അനുരാഗ് ഠാക്കൂർ ആരോപിക്കുന്നു  തൃശൂരിൽ ബിജെപി ജില്ലാ നേതാവിന്റെ മേൽവിലാസത്തിൽ സംസ്ഥാന ഉപാധ്യക്ഷൻ വി ഉണ്ണികൃഷ്ണൻ വോട്ട് […]

Keralam

പാംപ്ലാനി അവസരവാദി; ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാള്‍ ഇല്ല: എം വി ഗോവിന്ദൻ

കണ്ണൂര്‍: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാംപ്ലാനി അവസരവാദിയാണെന്നും ഇത്രയും ശക്തമായി അവസരവാദം പറയുന്ന മറ്റൊരാള്‍ ഇല്ലെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോഴും ജാമ്യം ലഭിച്ചപ്പോഴും പാംപ്ലാനി നടത്തിയ […]

Keralam

മതമേലധ്യക്ഷൻമാരെ കണ്ട് കാര്യങ്ങൾ വിശദീകരിക്കും; ക്രൈസ്തവ പിന്തുണ വീണ്ടെടുക്കാൻ‌ ബിജെപി

പാർട്ടിയുടെ ക്രൈസ്തവ നയതന്ത്രം പാളിയെന്ന ഒരു വിഭാഗത്തിന്റെ വിമർശനത്തിന് പിന്നാലെ ക്രൈസ്തവ പിന്തുണനേടാൻ തീവ്ര ശ്രമവുമായി ബിജെപി. ക്രൈസ്തവ മേലധ്യക്ഷൻമാരെയും ബിഷപ്പുമാരെയും സന്ദർശിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ തീരുമാനം. ഇന്ന് മുതൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഔട്ട് റീച്ച് പ്രോഗ്രാം നടത്തും. സംസ്ഥാന വൈസ് പ്രസിഡൻറ് ഷോൺ ജോർജിനെ ചുമതല […]

India

കുട്ടികളുടെ കഴുത്തില്‍ കയര്‍ മുറുക്കി വലിക്കുന്നവരായി കന്യാസ്ത്രീകളെ ചിത്രീകരിച്ച് ഛത്തീസ്ഗഡ് ബിജെപിയുടെ അധിക്ഷേപ കാര്‍ട്ടൂണ്‍; സംസ്ഥാന ബിജെപി പ്രതിരോധത്തില്‍

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് ബിജെപി തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച അധിക്ഷേപ കാര്‍ട്ടൂണ്‍ വിവാദത്തില്‍. കന്യാസ്ത്രീകള്‍ കുട്ടികളുടെ കഴുത്തില്‍ കയര്‍ മുറുക്കി വലിച്ചുകൊണ്ടുപോകുന്നതായുള്ള അധിക്ഷേപ കാര്‍ട്ടൂണാണ് വിവാദമായത്. വിവാദത്തിന് പിന്നാലെ ബിജെപി പോസ്റ്റ് പിന്‍വലിച്ചെങ്കിലും ചര്‍ച്ചകളും വിമര്‍ശനങ്ങളും ഇപ്പോഴും സജീവമാണ്. പോസ്റ്റ് ചൂണ്ടിക്കാട്ടി ബിജെപി […]