World

രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റില്‍ വിശദീകരണവുമായി റഷ്യന്‍ ചെസ് ഇതിഹാസവും മുന്‍ ലോക ചാമ്പ്യനുമായ ഗാരി കാസ്പറോവ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട വിവാദ പോസ്റ്റില്‍ വിശദീകരണവുമായി റഷ്യന്‍ ചെസ് ഇതിഹാസവും മുന്‍ ലോക ചാമ്പ്യനുമായ ഗാരി കാസ്പറോവ്. കോണ്‍ഗ്രസിൻ്റെ പ്രചാരണ വീഡിയോയില്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ ഏറ്റവും മികച്ച ചെസ്സ് കളിക്കാരന്‍ താനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ചെസ് കളിയിൽ തൻ്റെ പ്രിയപ്പെട്ട കളിക്കാരൻ […]

India

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

ഭുവനേശ്വര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി, ഒഡീഷയിലെ പുരി ലോക്‌സഭാ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥി പിന്‍മാറി. സുചാരിത മൊഹന്തിയാണ് പിന്‍മാറിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലെന്ന് പറഞ്ഞാണ് പിന്‍മാറ്റം. മാധ്യമപ്രവര്‍ത്തകയായ സുചാരിത മൊഹന്തി പത്തുവര്‍ഷം മുന്‍പാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പാര്‍ട്ടി പണം അനുവദിക്കുന്നില്ലെന്നും ഫണ്ട് ലഭിക്കുന്നതിനായി എല്ലാ വാതിലുകളും […]

Keralam

സ്ത്രീത്വത്തെ അപമാനിച്ചു; ചോദ്യം ചെയ്യലിന് ഹാജരാകാൻ ദല്ലാൾ നന്ദകുമാറിന് നോട്ടീസ്

ആലപ്പുഴ: ദല്ലാൾ നന്ദകുമാറിന് ആലപ്പുഴ പുന്നപ്ര പോലീസിന്‍റെ നോട്ടീസ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ നൽകിയ പരാതിയിലാണ് നടപടി. ഈ മാസം ഒൻപതിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ശോഭ സുരേന്ദ്രൻ പത്തു ലക്ഷം രൂപ കൈപറ്റിയെന്ന് ടി.ജി നന്ദകുമാർ ആരോപിച്ചിരുന്നു. ശോഭ […]

Keralam

മികച്ച വിജയം നേടും, പാർട്ടി പറഞ്ഞാൽ ഏത് പദവിയും സ്വീകരിക്കും: കൃഷ്ണകുമാർ

കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് രണ്ടേമുക്കാൽ മുതൽ മൂന്നേ കാൽ ലക്ഷം വരെ വോട്ട് ലഭിക്കുമെന്ന് കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. ആരോടും പരിഭവവും ഇല്ല. എല്ലാവരും തനിക്കുവേണ്ടി നന്നായി പ്രവർത്തിച്ചിട്ടുണ്ട്. മികച്ച വിജയം കൈവരിക്കാൻ സാധിക്കുമെന്നും, പാർട്ടി പറഞ്ഞാൽ ഏത് പദവി സ്വീകരിക്കാനും തയ്യാറാണെന്നും കൃഷ്ണകുമാർ  […]

Keralam

രാഹുൽ വയനാടിനെ വഞ്ചിച്ചു, യുഡിഎഫുകാർ വിഡ്ഢികളായി; ബിജെപി പറഞ്ഞത് ശരിയായെന്നും കെ സുരേന്ദ്രൻ

മലപ്പുറം: വയനാട്ടുകാരോട് ബിജെപി പറഞ്ഞത് ഇപ്പോള്‍ ശരിയായെന്ന് കെ സുരേന്ദ്രൻ. രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലെ സ്ഥാനാര്‍ത്ഥിത്വത്തിൽ പ്രതികരിക്കുകയായിരുന്നു പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാനമന്ത്രി രണ്ടിടത്ത് മത്സരിക്കുന്ന പോലെയല്ല രാഹുൽ ഗാന്ധി മത്സരിക്കുന്നത്. രാഹുൽ വയനാടിന് പുറമെ റായ്ബറേലിയിലും മത്സരിക്കാൻ തീരുമാനിച്ചതിൽ വിമർശനവുമായി ബിജെപി രംഗത്തെത്തിയിരിക്കുകയാണ്. രാഹുൽ ഗാന്ധി […]

India

കോൺഗ്രസിനെതിരെ വീണ്ടും വിവാദ പരാമർശങ്ങളുമായി മോദി

ന്യൂഡൽഹി: കോൺഗ്രസിനെതിരെ വീണ്ടും വിവാദ പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് പാകിസ്ഥാൻ്റെ അനുയായികളാണെന്ന് മോദി ആരോപിച്ചു. കോൺഗ്രസ് ദുർബലമാകുന്നതിൽ ദുഃഖം പാകിസ്ഥാനാണ്. കോൺഗ്രസിനായി പ്രാർഥിക്കുകയാണ് പാകിസ്ഥാൻ നേതാക്കൾ. വോട്ട് ജിഹാദിനായി മുസ്‍ളിങ്ങളോട് ആഹ്വാനം ചെയ്യുകയാണ് ഇൻഡ്യ മുന്നണി. കോൺഗ്രസിൻ്റെ ലക്ഷ്യങ്ങൾ അപകടകരമാണെന്നും ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി […]

India

സംവരണ വിവാദത്തില്‍ മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: സംവരണ വിവാദത്തില്‍ മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ എസ് സി, എസ് ടി, ഒ ബി സി സംവരണം നിശബ്ദമായി ഇല്ലാതാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. അന്ധമായ സ്വകാര്യവല്‍ക്കരണത്തിലൂടെ സര്‍ക്കാര്‍ ജോലികള്‍ ഇല്ലാതാക്കി ദളിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള സംവരണം ബിജെപി […]

India

ലൈംഗികാരോപണ വിവാദം; ബ്രിജ്ഭൂഷണ് സീറ്റ് നൽകില്ലെന്ന് സൂചന

ലഖ്‌നൗ: ദേശീയ ഗുസ്തി താരങ്ങളുമായി ബന്ധപ്പെട്ട് ലൈംഗിക ആരോപണ വിവാദത്തില്‍ കുടുങ്ങിയ കൈസര്‍ഗഞ്ജ് ബി.ജെ.പി സിറ്റിങ് എം.പി യും മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ഇത്തവണ മത്സരിക്കാന്‍ ടിക്കറ്റ് കിട്ടില്ലെന്ന് സൂചന. പകരം മകനെ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ബി.ജെ.പി  വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. […]

India

മുസ്ലീം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി തെലുങ്കുദേശം പാര്‍ട്ടി

ഹൈദരാബാദ്: മുസ്ലീം സംവരണവുമായി ബന്ധപ്പെട്ട ചര്‍ച്ച തുടരുന്നതിനിടെ, സംവരണത്തെ പിന്തുണച്ച് ബിജെപി സഖ്യകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടി. ആന്ധ്രാപ്രദേശില്‍ മുസ്ലീങ്ങള്‍ക്ക് നാലു ശതമാനം സംവരണം നിലനിര്‍ത്തുമെന്ന് ടിഡിപി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. സംസ്ഥാനത്ത് മുസ്ലീം സംവരണത്തിനായി ടിഡിപി സജീവമായി പോരാടിയിട്ടുണ്ടെന്നും വാഗ്ദാനങ്ങള്‍ പാലിക്കേണ്ടത് പാര്‍ട്ടിയുടെ കടമയാണെന്നും നായിഡു […]

India

മൂന്നാം ഘട്ടത്തിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾക്ക് മോദിയുടെ കത്ത്; കോൺഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണം

ദില്ലി : കോൺഗ്രസിനെതിരെ പ്രചാരണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് മൂന്നാം ഘട്ടത്തിൽ മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥികൾക്ക് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യാ സഖ്യത്തിൻ്റെ നിലപാട് തുറന്ന് കാണിക്കുന്ന പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണം. സംവരണം അട്ടിമറിക്കുന്നതടക്കം ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും മോദി കത്തിൽ ആവശ്യപ്പെട്ടു. അമിത് ഷാ, ശിവരാജ് സിംഗ് ചൗഹാനടക്കമുള്ള സ്ഥാനാർത്ഥികൾക്കാണ് പ്രധാനമന്ത്രി […]