Keralam

ഇ പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്ക് ഇല്ല’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ട്രബിൾ ഷൂട്ടറാണ് ഇപി. പിണറായി അറിയാതെ ഇപി ഒരു ചെറുവിരൽ അനക്കില്ല. ആ നിലയ്ക്ക് ഇപിക്കെതിരെ നടപടിയെടുത്താൽ ഉണ്ടാകാൻ […]

Keralam

ഇപിക്ക് സംരക്ഷണം: ബിജെപി സ്വാധീനം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചുവെന്ന് കെ സുധാകരന്‍

കണ്ണൂര്‍: ബിജെപി സ്വാധീനം സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചതിനാലാണ് ഇ പി ജയരാജനെതിരെ നടപടിയെടുക്കാതെ പാര്‍ട്ടി സംരക്ഷണം ഒരുക്കിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇപിക്കെതിരെ അച്ചടക്ക വാളോങ്ങിയാല്‍ താനും പെടുമെന്ന ബോധ്യം മുഖ്യമന്ത്രിക്കുണ്ട്. അതുകൊണ്ടാണ് സംഘപരിവാര്‍ നേതൃത്വവുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ ഇപിയെ നിഷ്‌കളങ്കനെന്നും സത്യസന്ധനെന്നുമൊക്കെ പാര്‍ട്ടി സെക്രട്ടറിയെ […]

India

മോദിയുടെ പ്രസംഗത്തെ വിമർശിച്ചു; ബിജെപിയിൽ നിന്ന് പുറത്താക്കിയ ന്യൂനപക്ഷമോർച്ച നേതാവ് അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വർഗീയ പ്രസംഗത്തെ വിമർശിച്ച ബിജെപി ന്യൂനപക്ഷ മോർച്ച മുൻ നേതാവ് അറസ്റ്റിൽ. ബിജെപിയുടെ ബിക്കാനീർ ന്യൂനപക്ഷമോർച്ച മുൻ പ്രസിഡന്റ് ഉസ്മാൻ ഗനിയെയാണ് ക്രമസമാധാനം തകർക്കാനുദ്ദേശിച്ച് പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്. രാജസ്ഥാനിലെ ബൻസ്വാരയിൽ പ്രധാനമന്ത്രി നടത്തിയ വിദ്വേഷ പ്രസംഗത്തിനെ വിമർശിച്ച് നേരത്തെ ഉസ്മാൻ ഗനി […]

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശം ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശം ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അനുരാഗ് താക്കൂര്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന ആവര്‍ത്തിച്ചത്. താക്കൂറിന്റെ പ്രസംഗത്തിന് എതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ”കോണ്‍ഗ്രസിന്റെ കൈ വിദേശ കരങ്ങള്‍ക്കൊപ്പം ചേര്‍ന്നുവെന്നും രാജ്യത്തെ ജനങ്ങളുടെ […]

Keralam

പ്രകാശ് ജാവദേക്കറെ ജയരാജന്‍ കണ്ടത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം; പി എം എ സലാം

മലപ്പുറം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. പ്രകാശ് ജാവദേക്കര്‍ മുഖ്യമന്ത്രിയെയും കണ്ടു. ഒരു അധികാരസ്ഥാനത്തും ഇല്ലാത്ത ജാവദേക്കറെ മുഖ്യമന്ത്രി എന്തിനാണ് കണ്ടത്. ജയരാജനെ ബലിയാടക്കി മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാനാണ് […]

No Picture
Keralam

പോളിംഗ് കുറഞ്ഞതിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷൻ; കെ മുരളീധരൻ

തൃശ്ശൂർ: സംസ്ഥാനത്ത് പോളിംഗ് കുറഞ്ഞതിൽ പ്രധാന ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. മെഷീനിൽ കാലതാമസമുണ്ടായി, ചൂടിൽ ക്യൂ നിൽക്കുന്നവർക്ക് സൗകര്യമൊരുക്കിയില്ല, ചില പ്രിസൈഡിങ് ഓഫീസർമാർ മോശമായി പെരുമാറിയെന്നും ഇതോടെ ക്യൂവിൽ നിന്ന ചിലരൊക്കെ തിരിച്ചു പോയെന്നുമുള്ള ആരോപണമാണ് കെ മുരളീധരൻ ഉന്നയിക്കുന്നത്. യുഡിഎഫിന് […]

Keralam

മോദിയുടെ ഗ്യാരൻ്റി കേരളത്തിലെത്തിക്കാൻ ലക്ഷക്കണക്കിന് പ്രവർത്തകരാണ് അഹോരാത്രം പ്രയത്‌നിച്ച’; കെ സുരേന്ദ്രൻ

സമ്മതിദാന അവകാശം വിനിയോഗിച്ചവരെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. ജനാധിപത്യത്തിൻ്റെ മഹോത്സവത്തിൽ പങ്കാളികളായി സമ്മതിദാന അവകാശം വിനിയോഗിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത എല്ലാ ജനാധിപത്യ വിശ്വാസികൾക്കും ഞാൻ നന്ദി അറിയിക്കുന്നു. നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയം […]

India

ലോക്‌സഭാ തെരഞ്ഞെടുപ്പോടെ തെക്കേ ഇന്ത്യയില്‍ ബിജെപി ഇല്ലാതാവും; എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പോടെ തെക്കേ ഇന്ത്യയില്‍ ബിജെപി ഇല്ലാതാവുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്. വടക്കേ ഇന്ത്യയില്‍ ബിജെപിയുടെ അംഗബലം പകുതിയായി കുറയുമെന്നും ജയറാം രമേശ് പറഞ്ഞു. ആദ്യ രണ്ടു ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പില്‍ തന്നെ, തെക്കേ ഇന്ത്യയില്‍ ബിജെപി ഇല്ലാതാവുമെന്നും വടക്കേ ഇന്ത്യയില്‍ പകുതിയാവുമെന്നും വ്യക്തമായിക്കഴിഞ്ഞു- ജയറാം […]

India

ഭരണത്തിലേറിയാല്‍ പിന്നാക്ക സമുദായങ്ങള്‍ക്കുള്ള സംവരണം ഇല്ലാതാക്കാന്‍ ബിജെപി പദ്ധതി; രേവന്ത് റെഡ്ഡി

ഹൈദരാബാദ്: പിന്നാക്ക സമുദായങ്ങള്‍ക്കുള്ള സംവരണം പൂര്‍ണ്ണമായും ഇല്ലാതാക്കാനാണ് ബിജെപിയുടെ പദ്ധതിയെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ആര്‍എസ്എസിൻ്റെ ശതാബ്ദി വര്‍ഷമായ 2025ഓടെ ബിജെപി സംവരണം ഇല്ലാതാക്കുമെന്നും അദ്ദേഹം ആരോപിച്ചു. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണം ഇല്ലാതാക്കാന്‍ ഈ തിരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. 2025ഓടെ […]

India

വിദ്വേഷ പരാമർശം; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി

ദില്ലി: രാജസ്ഥാനിൽ നടത്തിയ വിദ്വേഷ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. 29 ന് രാവിലെ 11 മണിക്കുള്ളിൽ മറുപടി നൽകണമെന്നാണ് കമ്മീഷൻ നോട്ടീസിൽ ആവശ്യപ്പെടുന്നത്. കോൺഗ്രസ് അടക്കം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.  രാജ്യത്തിന്‍റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിന്‍റെ […]