India

ഗുജറാത്തിൽ നാടകീയ നീക്കം; വോട്ടെടുപ്പിന് മുമ്പേ ബിജെപി സ്ഥാനാർത്ഥിക്ക് ജയം

അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപിയ്ക്ക് അസാധാരണ വിജയം. വോട്ടെടുപ്പിന് മുൻപ് സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളുകയും ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരത്തിൽ നിന്നും പിന്മാറുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പിന് മുമ്പേ വിജയിച്ചത്. കഴിഞ്ഞ ദിവസം സൂറത്തിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി […]

Keralam

ഇടതു സ്ഥാനാര്‍ത്ഥി എം മുകേഷിനെതിരെ വ്യക്തിപരമായ ആക്രമണവുമായി കെ അണ്ണാമലൈ

കൊല്ലം: കൊല്ലം മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി എം മുകേഷിനെതിരെ വ്യക്തിപരമായ ആക്രമണവുമായി ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. നടനും രാഷ്ട്രീയ നേതാവുമായ മുകേഷിനെതിരെ മുന്‍ ഭാര്യ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തിയത്. സ്വന്തമായി ഒരു കുടുംബം പുലര്‍ത്താന്‍ കഴിയാത്തവന്, എങ്ങനെ സമൂഹത്തിൻ്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് അണ്ണാമലൈ […]

Keralam

ബിജെപി പ്രചാരണ വാഹനം തടഞ്ഞു;സിപിഐഎം പ്രവർത്തകർക്കെതിരെ കേസ്

കാസ‍ർകോട്: തൃക്കരിപ്പൂരിൽ ബിജെപി പ്രചാരണ വാഹനം സിപിഐഎം പ്രവർത്തകർ തടഞ്ഞതായി പരാതി. പടന്ന കടപ്പുറത്ത് സ്ഥാനാർത്ഥി പര്യടനം നടത്തുന്നതിനിടെ സിപിഐഎം പ്രവർത്തകരായ പി പി രതീഷ്, പി പി അരുൺ എന്നിവർ ഭീഷണിപ്പെടുത്തിയെന്നും അശ്ലീല ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി. തൃക്കരിപ്പൂർ മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് സംഭവം. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി […]

India

സർവ്വതും കാവിവത്കരിക്കാനുള്ള ബിജെപി നീക്കം; ഡി ഡി ന്യൂസ് ലോഗോ നിറം മാറ്റത്തിനെതിരെ എംകെ സ്റ്റാലിൻ

കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ദൂരദർശന്റെ വാർത്താ ചാനലായ ഡി ഡി ന്യൂസിന്റെ ലോഗോയുടെ നിറം കാവിയാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. രാജ്യത്തെ സർവതും കാവിവത്ക്കരിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന് സ്റ്റാലിൻ  പറഞ്ഞു. തമിഴ് കവി തിരുവള്ളുവരെ കാവിവത്കരിച്ചും തമിഴ്നാട്ടിലെ മഹാത്മാക്കളായ ആളുകളുടെ പ്രതിമകളിൽ കാവി […]

India

വോട്ട് ഫോർ ഇൻഡ്യ’ എന്ന് ഖുശ്ബു, പിന്നാലെ വിവാദം; വിശദീകരിച്ച് തലയൂരി ബിജെപി നേതാവ്

ചെന്നൈ: ‘vote4INDIA’ പോസ്റ്റ് കാരണം പുലിവാല് പിടിച്ച് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. വെള്ളിയാഴ്ച രാവിലെ ചെന്നൈ തേനാംപേട്ടയിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയതിനുശേഷമാണ് സമൂഹ മാധ്യമമായ ‘എക്സി’ൽ ഖുശ്ബു പോസ്റ്റിട്ടത്. ബിജെപി നേതാവ് ഇൻഡ്യ സഖ്യത്തിന് വോട്ട് തേടിയെന്ന തരത്തിൽ പ്രചാരണവും ചർച്ചയും പിന്നാലെ ഉണ്ടായി. ‘ഇൻഡ്യ […]

Entertainment

ഞാൻ കമ്മ്യൂണിസ്റ്റ് വിരുദ്ധനല്ല ഇൻഡ്യ മുന്നണിയെ പിന്തുണയ്ക്കുന്നു; ജോയ് മാത്യു

കോഴിക്കോട്: താൻ കമ്മ്യൂണിസ്റ്റ് വിരുദ്ധനല്ലെന്നും കമ്മ്യൂണിസം നല്ലൊരു സങ്കൽപമാണെന്നും നടൻ ജോയ് മാത്യു. താൻ ഇൻഡ്യ സഖ്യത്തെ പിന്തുണയ്ക്കുന്നുവെന്നു പറഞ്ഞ ജോയ് മാത്യു കമ്മ്യൂണിസം ഇല്ലാത്ത ഒരു കാര്യമാണെന്നും ഉണ്ടെന്നു പറയുന്നതിനോടാണ് തനിക്ക് വിയോജിപ്പെന്നും പറഞ്ഞു. മാർക്സിസം മാറിക്കൊണ്ടിരിക്കുകയാണ്. വിപ്ലവകാരികളായ സ്ഥാനാർത്ഥികൾ അമ്പലത്തിൽ പോയി കുമ്പിട്ടിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. […]

Keralam

മോക് പോളില്‍ ബിജെപിയ്ക്ക് കൂടുതല്‍ വോട്ട്; റിപ്പോര്‍ട്ട് തെറ്റെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: കാസര്‍കോഡ്‌ മോക് പോളിനിടെ ബിജെപിയ്ക്ക് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചെന്ന റിപ്പോര്‍ട്ട് തെറ്റെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ സുപ്രീം കോടതിയില്‍. ഇക്കാര്യത്തില്‍ ജില്ലാ കളക്ടറോട് വിവരങ്ങള്‍ ആരാഞ്ഞെന്നും വാര്‍ത്ത തെറ്റാണെന്നു ബോധ്യപ്പെട്ടെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. വിവിപാറ്റ് പൂര്‍ണമായും എണ്ണണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് […]

Keralam

കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പിന്തുണയുമായി വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത് നടി അഹാന കൃഷ്ണ

കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പിന്തുണയുമായി വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത് നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്ണ. മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് അഹാനയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കാനല്ല മറിച്ച് അച്ഛനെ പിന്തുണയ്ക്കാനാണ് പ്രചാരണത്തിനിറങ്ങിയിരിക്കുന്നതെന്ന് അഹാന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അച്ഛനെ പിന്തുണച്ചതിന് […]

Keralam

കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി

കണ്ണൂര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി. എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കാത്തതെന്നും അദ്ദേഹത്തെ ഇഡി എന്താണ് ചോദ്യം ചെയ്യാത്തതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. അദ്ദേഹം എന്താണ് ജയിലിലാകാത്തത്? മുഖ്യമന്ത്രി 24 മണിക്കൂറും എന്നെ ആക്രമിക്കുകയാണ്. ഈ നിലപാട് ആശ്ചര്യകരമാണ്. ബിജെപിക്കെതിരെ ആശയ പോരാട്ടം നടത്തുന്നു […]

Keralam

കാസര്‍കോഡ് മോക്‌പോളില്‍ ബിജെപിക്ക് അധിക വോട്ട്; അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കാസര്‍കോട്ടെ മോക്‌പോളില്‍ ബിജെപിക്ക് അധിക വോട്ടു പോയി എന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിനൊപ്പം വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ കൂടി എണ്ണണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് മോക്‌പോള്‍ വിഷയം സുപ്രീംകോടതിയില്‍ ഉയര്‍ന്നു വന്നത്. ഹര്‍ജി നല്‍കിയതിലൊന്നായ അസോസിയേഷന്‍ ഫോര്‍ […]