India

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഗർത്തല: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിന് ഇരട്ടത്താപ്പാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ദില്ലിയിലടക്കം കേന്ദ്ര ഏജൻസികൾക്കെതിരെ കുറ്റം പറയുന്ന രാഹുൽ, കേരളത്തിലെ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ ജയിലിലടയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് മോദി ചൂണ്ടികാട്ടി. രാഹുൽ ഗാന്ധിയുടെ ഇരട്ടത്താപ്പാണ് ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി വിമർശിച്ചു. […]

India

ലോക്സഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പിൻ്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിനായുള്ള പ്രചാരണം ഇന്ന് അവസാനിക്കും. 17 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലാണ് പ്രചാരണം ഇന്ന് അവസാനിക്കുക. ആദ്യഘട്ട വോട്ടെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി, അഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ വിവിധ സംസ്ഥാനങ്ങളിലെ റാലികളിൽ […]

India

ഇലക്‌ടറൽ ബോണ്ട് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രാഹുൽഗാന്ധി

കോഴിക്കോട്: ഇലക്‌ടറൽ ബോണ്ട് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽഗാന്ധി രംഗത്ത്. ഇലക്‌ടറൽ ബോണ്ടിന്‍റെ സൂത്രധാരൻ മോദിയാണ്. കൊള്ളയടിക്കലിനെ മോദി ഇലക്‌ടറൽ ബോണ്ട് എന്നു പറയുന്നെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ഇലക്‌ടറൽ ബോണ്ടിനെ കൊള്ളയടിക്കൽ എന്ന മലയാള പദം ഉപയോഗിച്ചാണ് രാഹുൽ ഗാന്ധി പരിഹാസിച്ചത്. മോദി അഴിമതി സംരക്ഷിക്കുകയാണ്. […]

No Picture
India

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എം.കെ സ്റ്റാലിൻ

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി എം കെ സ്റ്റാലിൻ. മണ്ഡല പുനഃക്രമീകരണങ്ങളുടെ പേരിൽ തമിഴ്‌നാടിനെ ദുർബലപ്പെടുത്താൻ ബിജെപി സർക്കാർ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മണ്ഡല പുനഃക്രമീകരണത്തിന്റെ പേരിൽ പാർലമെന്റിൽ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിന് പിന്നിൽ ബിജെപിക്ക് ഗൂഢലക്ഷ്യങ്ങളുണ്ട്. പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്‌സഭയിലുള്ള 888 സീറ്റുകൾ സംസ്ഥാനങ്ങളുടെ […]

India

നയതന്ത്ര ചാനൽ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിൽ വെളിപ്പെടുത്തലുമായി കെ അണ്ണാമലൈ

ചൈന്ന: കേരളത്തിൽ വൻ വിവാദമായ നയതന്ത്ര ചാനൽ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിൽ വെളിപ്പെടുത്തലുമായി ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ. കേരളത്തിലെ സ്വർണ്ണകടത്ത് കേസിൽ തമിഴ്‌നാട്ടിലെ രണ്ട് മുൻ എഐഎഡിഎംകെ മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് കോയമ്പത്തൂരിലെ എൻഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ അദ്ദേഹം ആരോപണം […]

India

ബിജെപി സ്ഥാനാർത്ഥികളിൽ നാലിൽ ഒരാൾ ‘വരത്തൻ’

ലോക്‌സഭാ തിരഞ്ഞടുപ്പിൻ്റെ ആദ്യ ഘട്ടം ഏപ്രില്‍ 19-ന് നടക്കാനിരിക്കെ ദേശീയ തലത്തിൽ എല്ലാ കക്ഷികളും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ഏതുവിധേനയും ആകാവുന്നത്ര സീറ്റുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് എത്താൻ ബിജെപി ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിപാരമ്പര്യമോ, രാഷ്ട്രീയചരിത്രമോ ഒന്നും പരിഗണിക്കാതെ വിജയസാധ്യതയുള്ള ആളുകളെ മാത്രം നിർത്തുക എന്നതായിരുന്നു […]

India

നരേന്ദ്ര മോദിക്കെതിരെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ദൈവത്തിൻ്റെയും ആരാധനാലയത്തിൻ്റെയും പേരില്‍ വോട്ട് ചോദിച്ചതിലൂടെ മോദി മാതൃകാ പെരുമാറ്റ ചട്ടം (എംസിസി) ലംഘിച്ചുവെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ടാണ് അഭിഭാഷകനായ ആനന്ദ് എസ് ജോന്‍ധലേ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഏപ്രില്‍ ഒമ്പതിന് നരേന്ദ്ര മോദി ഉത്തര്‍പ്രദേശില്‍ നടത്തിയ പ്രസംഗത്തിലാണ് പെരുമാറ്റച്ചട്ടം […]

Keralam

ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തൃശ്ശൂർ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയും എൻഡിഎയും എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്താവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി സിപിഐഎം ഡീൽ കോൺഗ്രസിൻ്റെ മോഹം മാത്രമാണെന്നും രാഷ്ട്രീയ ചെറ്റത്തരം കാട്ടുന്ന പാർട്ടിയല്ല സിപിഐഎമ്മെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോൺഗ്രസ് കേരള വിരുദ്ധ […]

Keralam

കേരളത്തിൽ എത്താനായതിൽ സന്തോഷം, ഇവിടെ പുതിയ തുടക്കം, നരേന്ദ്രമോദി

തൃശൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി കുന്ദംകുളത്തെത്തി. കേരളത്തിൽ എത്താനായതിൽ സന്തോഷമെന്ന് പൊതുയോഗത്തിൽ സംസാരിക്കവേ മോദി പറഞ്ഞു. കേരളത്തിൽ പുതിയ തുടക്കം വരികയാണെന്നും ഇത് കേരളത്തിന്റെ വികസനത്തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയുടെ ഗ്യാരന്റി ആവർത്തിക്കാനും മോദി മറന്നില്ല. മോദിയുടെ ഗ്യാരന്റി രാജ്യത്തിൻറെ വികസനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ […]

Keralam

ബിജെപിയുടെ പരാതി; സെക്രട്ടേറിയറ്റിലെ യൂണിയൻ നേതാവിനെ തിരഞ്ഞടുപ്പ് ചുമതലയിൽ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ യൂണിയൻ നേതാവിനെ തിരഞ്ഞടുപ്പ് ചുമതലയിൽ നിന്ന് ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷൻ നേതാവിനെതിരെയാണ് നടപടി. കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷൻ നേതാവായ കെ എൻ അശോക് കുമാറിന് പ്രിസൈഡിങ് ഓഫീസറുടെ ചുമതലയാണ് ഉണ്ടായിരുന്നത്. സംഘടനാ സെക്രട്ടറിയെന്ന നിലയിൽ പ്രസിദ്ധീകരിച്ച ലഘുലേഖയുടെ […]