Keralam

ഇഫ്താര്‍ വിരുന്നില്‍ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർത്ഥികൾ പങ്കെടുത്തതിൽ വിമർശനവുമായി ബിജെപി

കോഴിക്കോട്: എസ്ഡിപിഐയുടെ ഇഫ്താര്‍ വിരുന്നില്‍ യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർത്ഥികൾ പങ്കെടുത്തതിനെതിരെ വിമർശനവുമായി ബിജെപി നേതാക്കള്‍. കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനും ഇടതുപക്ഷ സ്ഥാനാർത്ഥി എളമരം കരീമും എസ്ഡിപിഐ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. തീവ്രവാദ പ്രസ്ഥാനങ്ങളുമായി വോട്ടു കച്ചവടമാണ് ഇവരുടെ ലക്ഷ്യമെന്നാണ് ബിജെപിയുടെ ആരോപണം. […]

India

പ്രധാനമന്ത്രിയുടെ വികസിത് ഭാരത് സന്ദേശം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വികസിത് ഭാരത് സന്ദേശം തടഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാതൃകാ പെരുമാറ്റ ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ വിലക്ക്. വാട്‌സ് ആപ്പിലൂടെ മോദിയുടെ വികസിത് ഭാരത് സന്ദേശം അയക്കുന്നതാണ് തടഞ്ഞത്. പ്രധാനമന്ത്രി നേരിട്ട് വോട്ടുതേടുന്ന സന്ദേശമാണ് വിലക്കിയത്. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തോടാണ് പ്രധാനമന്ത്രിയുടെ വികസിത് ഭാരത് സങ്കല്‍പ്പ് […]

India

കേന്ദ്രമന്ത്രി ശോഭ കരന്തലജെയ്ക്ക് എതിരെ നടപടിയെടുക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

തമിഴ്‌നാട്ടുകാര്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ കേന്ദ്രമന്ത്രി ശോഭ കരന്തലജെയ്ക്ക് എതിരെ നടപടിയെടുക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. 48 മണിക്കൂറിനുള്ളില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. നടപടി സ്വീകരിക്കുന്നതോടെ, […]

Keralam

ബിജെപിയിലേക്കില്ല, നിലപാട് ആവർത്തിച്ച് എസ് രാജേന്ദ്രൻ

തിരുവനന്തപുരം: ബിജെപിയിലേക്ക് പോകാനില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എതിരാളികൾ ആരോപിക്കുന്നത് പോലെ ബിജെപിയിലേക്ക് ചേക്കേറാൻ പോയതല്ലെന്ന് രാജേന്ദ്രൻ പറഞ്ഞു. ബിജെപിയിൽ നിന്ന് ഒരു ആനുകൂല്യം വാങ്ങുവാനും പോയതല്ല. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ് ഡൽഹിയിൽ പോയതെന്നും രാജേന്ദ്രൻ വ്യക്തമാക്കി. ഡൽഹിയിൽ വെച്ച് പ്രകാശ് […]

Keralam

എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് ? ദില്ലിയിൽ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച

ദില്ലി: സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമാകുന്നു. ദില്ലിയിലെത്തി എസ് രാജേന്ദ്രൻ മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിനെ ബിജെപി സ്വീകരിക്കുന്ന ചടങ്ങില്‍ ഉള്‍പ്പെടെ […]

India

ഝാര്‍ഖണ്ഡില്‍ ബിജെപിക്ക് തിരിച്ചടി; സിറ്റിംഗ് എംഎല്‍എ കോണ്‍ഗ്രസില്‍

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ബി.ജെ.പി. നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മണ്ഡു എം.എല്‍.എ. ജയ്പ്രകാശ് ഭായ് പട്ടേലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ഗുലാം അഹമ്മദ് മിര്‍, ഝാര്‍ഖണ്ഡ് പി.സി.സി. അധ്യക്ഷന്‍ രാജേഷ് ഠാക്കൂര്‍, മന്ത്രി അലംഗിര്‍ ആലം, ദേശീയ വക്താവ് പവന്‍ ഖേര എന്നിവര്‍ ചേര്‍ന്ന് ജയ്പ്രകാശ് ഭായ് പട്ടേലിനെ […]

India

വാട്സ് ആപ്പിൽ വികസിത് ഭാരത് പ്രചാരണത്തിന് സർക്കാരിൻ്റെ കൈയ്യിലുള്ള വിവരം ബിജെപിക്ക് എങ്ങനെ കിട്ടി; സാഗരിക ഘോഷ്

ദില്ലി: നിഷ്പക്ഷമായല്ല തെര‍ഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാഗരിക ഘോഷ്. നടപടികള്‍ സുതാര്യമല്ലെങ്കില്‍ സുപ്രീംകോടതിയുടെ മേൽനോട്ടത്തില്‍ പശ്ചിമ ബംഗാളില്‍ തെര‍ഞ്ഞെടുപ്പ് നടത്താനുള്ള നിയമ നടപടി സ്വീകരിക്കും. വികസിത ഭാരത പ്രചാരണത്തിന് ആളുകളുടെ മൊബൈല്‍ നമ്പറുകള്‍ ബിജെപിക്ക് എങ്ങനെ കിട്ടിയെന്നത് അറിയേണ്ടതുണ്ടെന്നും സാഗരിക ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു. […]

India

തമിഴ്നാട്ടിനെക്കുറിച്ചുള്ള വിദ്വേഷ പരാമർശത്തിൽ മാപ്പു പറഞ്ഞ് കേന്ദ്ര സഹമന്ത്രി ശോഭാ കരന്ദലജെ

ബംഗളൂരു: തമിഴ്നാടിനെതിരായ വിദ്വേഷ പരാമർശത്തിൽ മാപ്പു പറഞ്ഞ് കേന്ദ്ര സഹമന്ത്രിയും ബംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർഥിയുമായ ശോഭാ കരന്ദലജെ. തമിഴ്നാട്ടിലെ ആളുകൾ ഭീകര പരിശീലനം നടത്തി ബംഗളൂരുവിൽ സ്ഫോടനം നടത്തുന്നു എന്ന പരാമർശത്തിലാണ് ശോഭ മാപ്പു പറഞ്ഞത്. തമിഴ്നാട്ടുകാരെ മൊത്തതിൽ ഉദ്ദേശിച്ചല്ല പരാമർശമെന്നാണ് ശോഭ‍യുടെ വിശദീകരണം.എന്നാൽ കേരളത്തെക്കുറിച്ചുള്ള പരാമർശം ശോഭ […]

India

ഝാർഖണ്ഡ് എംഎൽഎ സീതാ സോറൻ ബിജെപിയിൽ ചേർന്നു

റാഞ്ചി: ഝാർഖണ്ഡ് എംഎൽഎ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ സഹോദര ഭാര്യയും ഝാർഖണ്ഡ് മുക്തി മോർച്ച പാർട്ടി എംഎൽഎയുമായ സീതാ സോറൻ ബിജെപിയിൽ ചേർന്നു. ഝാർഖണ്ഡ് മുക്തി മോർച്ചയിൽ നിന്ന് രാജിവെച്ച്‌  മണിക്കൂറുകൾക്കുള്ളിലാണ് സീതാ സോറൻ ബിജെപി അംഗത്വം സ്വീകരിച്ചത്. ജമയിൽ നിന്നുള്ള എംഎൽഎ ആയ സീത ഝാർഖണ്ഡ് മുക്തി […]