Keralam

നാലിടത്ത് വനിതകള്‍, ബിജെപി 27 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു

തൃശൂര്‍: ബിജെപി 27 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. നാലിടത്ത് വനിതകളാണ് അധ്യക്ഷ. കാസര്‍കോട് എം എല്‍ അശ്വിനി, മലപ്പുറത്ത് ദീപ പുഴയ്ക്കല്‍, കൊല്ലത്ത് രാജി സുബ്രഹ്മണ്യന്‍, തൃശൂര്‍ നോര്‍ത്തില്‍ നിവേദിത സുബ്രഹ്മണ്യന്‍ എന്നിവരാണ് ജില്ലാ അധ്യക്ഷ സ്ഥാനത്ത് എത്തിയിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അറിയിച്ചു. തൃശൂര്‍, […]

Keralam

‘സന്ദീപ് വാര്യർ ഒരു പേരല്ല ഇനിയും ഒരുപാട് പേർ വരും, പാലക്കാട് മാറുകയാണ്’; രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് മാറുകയാണ്, സന്ദീപ് വാര്യർ ഒരു പേരല്ല ഇനിയും ഒരുപാട് പേർ കോൺഗ്രസിലേക്ക് വരും, വർ​ഗീയ പ്രത്യയശാസ്ത്രം വിട്ട് ആര് വന്നാലും സ്വീകരിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ബിജെപിക്ക് അകത്തെ പ്രശ്നത്തിൽ പ്രതികരിക്കുന്നില്ല. അത് അവരുടെ ആഭ്യന്തര വിഷയം. വർഗീയ പാർട്ടികൾ വിട്ടു വരുന്ന ആരെയും കോൺഗ്രസ് സ്വീകരിക്കും. […]

India

അപ്രതീക്ഷിത നീക്കം; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ ജെഡിയു പിന്‍വലിച്ചു

അപ്രതീക്ഷതി സംഭവവികാസത്തില്‍ മണിപ്പൂരിലെ എന്‍ ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനുള്ള പിന്തുണ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യുണൈറ്റഡ്) പിന്‍വലിച്ചു. ജെഡിയു ഏക എംഎല്‍എ പ്രതിപക്ഷ ബെഞ്ചിലിരിക്കും ഇനി മുതല്‍. ജെയഡിയുവിന്റെ ഈ നീക്കം സര്‍ക്കാരിന്റെ സ്ഥിരതയെ ബാധിക്കില്ലെങ്കിലും, കേന്ദ്രത്തിലും ബിഹാറിലും ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ജെഡിയു […]

District News

വിദ്വേഷ പരാമർശം; പി.സി ജോർജിനെതിരെ കേസെടുത്തു

കോട്ടയം: വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജിനെതിരെ കേസെടുത്തു. യൂത്ത് ലീഗ് നല്കിയ പരാതിയിൽ ഈരാറ്റുപേട്ട പോലീസാണ് കേസെടുത്തത്. ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു പിസി ജോർജിന്റെ പരാമർശം. മതസ്പർധ വളർത്തൽ കലാപാഹ്വാനം എന്നിവയ്ക്കാണ് കേസ്. വിവാദമായതിന് പിന്നാലെ സോഷ്യൽ മീഡിയായിലൂടെ പി സി ജോർജ് […]

Keralam

റിജിത്ത് വധക്കേസില്‍ ഒമ്പതു പ്രതികള്‍ക്കും ജീവപര്യന്തം; ശിക്ഷാവിധി 19 വര്‍ഷത്തിനു ശേഷം

സിപിഎം കണ്ണപുരം ചുണ്ട ബ്രാഞ്ച് അംഗമായിരുന്ന അലച്ചി ഹൗസില്‍ റിജിത്ത് ശങ്കരനെ (25) കൊലപ്പെടുത്തിയ കേസില്‍ കോടതി കുറ്റക്കാരായി കണ്ടെത്തിയ ഒമ്പതു പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ. തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസാണ് ശിക്ഷ വിധിച്ചത്. ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരായ ഒമ്പത് […]

India

ഡൽഹി നിയസഭ തിരഞ്ഞെടുപ്പ് തീയതി ഇന്നറിയാം; പ്രഖ്യാപനം ഉച്ചയ്ക്ക് രണ്ടിന്

വരാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ തീയതി ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പ്രഖ്യാപിക്കും. 70 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി രണ്ടാം വാരം ഒറ്റഘട്ടമായി നടക്കാനാണ് സാധ്യത. നിയമസഭാ തിരഞ്ഞെടുപ്പിനെ ആം ആദ്മിയും ബിജെപിയും കോണ്‍ഗ്രസും അഭിമാന പോരാട്ടമായാണ് കാണുന്നത്. മുൻ മുഖ്യമന്ത്രി അരവിന്ദ് […]

Keralam

‘എല്ലാക്കാലവും പാർട്ടിയുടെ അധ്യക്ഷസ്ഥാനത്ത് തുടരാനാകില്ല; പുതിയ ആളുകൾക്ക് അവസരം നൽകുന്ന പാർട്ടിയാണ് ബിജെപി ’; കെ സുരേന്ദ്രൻ

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരില്ലെന്ന സൂചന നൽകി കെ സുരേന്ദ്രൻ. എല്ലാക്കാലവും പാർട്ടിയുടെ അധ്യക്ഷസ്ഥാനത്ത് തുടരാൻ ആകില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പുതിയ ആളുകൾക്ക് അവസരം നൽകുന്ന പാർട്ടിയാണ് ബിജെപി. പുതിയ ആളുകൾക്ക് എക്കാലവും അവസരം നൽകിയിട്ടുണ്ട്. ഇനിയും അത് നൽകുമെന്ന് സുരേന്ദ്രൻ പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പിൽ […]

Keralam

പാലക്കാട്‌ ബിജെപിയിൽ വീണ്ടും പൊട്ടിത്തെറി; ജില്ലാ കമ്മിറ്റിയംഗം സുരേന്ദ്രൻ തരൂർ പാര്‍ട്ടി വിടുന്നു

പാലക്കാട്‌ ബിജെപിയിൽ വീണ്ടും പൊട്ടിത്തെറി. ജില്ലാ കമ്മറ്റി അംഗം സുരേന്ദ്രൻ തരൂർ പാർട്ടി വിട്ട് എവി ഗോപിനാഥ് നേതൃത്വം നൽകുന്ന വികസനമുന്നണിയിൽ പ്രവർത്തിക്കും. ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയമായ ഇടപെടലുകളാണ് പാർട്ടി വിടാൻ കാരണമെന്ന് സുരേന്ദ്രൻ തരൂർ പറഞ്ഞു പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന തരൂർ സുരേന്ദ്രൻ പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ് കാലത്തടക്കം […]

India

‘ഭാരതം കണ്ട കരുത്തനായ ആഭ്യന്തരമന്ത്രി അമിത് ഷാ ജിയെ സന്ദർശിച്ചു, ബിജെപിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കും’: ശോഭ സുരേന്ദ്രൻ

ബി ജെ പി ദേശീയ നിർവാഹക സമിതിയംഗം ശോഭ സുരേന്ദ്രൻ ഡൽഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അമിത് ഷായെ സന്ദർശച്ചതിന്‍റെ വിശദാംശങ്ങൾ ശോഭ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.കേരളത്തിലെ ബി ജെ പിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാൻ തനിക്ക് ആത്മവിശ്വാസം നൽകുന്നതാണ് അമിത്ഷായുമായുള്ള കൂടിക്കാഴ്ചയെന്നാണ് ശേഷം […]

India

മന്‍മോഹന്‍സിംഗിന് ഭാരതരത്‌നം നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്; സിഖ് വോട്ടുകളാണ് ലക്ഷ്യമെന്ന് ബിജെപി

അന്തരിച്ച മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് സ്മാരകത്തിന് പിന്നാലെ ഭാരതരത്‌നം നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ഭാരതരത്‌നം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം തെലങ്കാന സര്‍ക്കാര്‍ പാസാക്കിയതിന് പിന്നാലെ നിര്‍ദ്ദേശം മുന്നോട്ടുവച്ച് നേതാക്കള്‍. സിഖ് വോട്ടുകളില്‍ കണ്ണു വച്ചാണ് കോണ്‍ഗ്രസ് നീക്കം എന്ന് ബിജെപി വിമര്‍ശിച്ചു. അന്തരിച്ച മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് പരമോന്നത […]