India

എംഎൽഎ സ്ഥാനം രാജിവച്ച് ​ഗുജറാത്തിലെ ബിജെപി നേതാവ് കേതൻ ഇനാംധാർ

വഡോദര: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എംഎൽഎ സ്ഥാനം രാജിവച്ച് ​ഗുജറാത്തിലെ ബിജെപി നേതാവ് കേതൻ ഇനാംധാർ. മനഃസാക്ഷിയ്ക്കനുസരിച്ച് പ്രവർത്തിക്കുകയാണെന്നും ആത്മാഭിമാനത്തെക്കാൾ വലുതല്ല മറ്റൊന്നും എന്നും അദ്ദേഹം രാജിയെക്കുറിച്ച് പ്രതികരിച്ചു. എന്തെങ്കിലും സമ്മർദ്ദത്തിൻ്റെ പുറത്തല്ല തൻ്റെ രാജിയെന്നും വഡോദരയിലെ ബിജെപി സ്ഥാനാർത്ഥി രഞ്ജൻ ഭട്ടിനുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും കേതൻ ഇനാംധാർ പറഞ്ഞു. […]

India

ബിഹാറിൽ എൻഡിഎ മുന്നണിയിൽ പൊട്ടിത്തെറി ;കേന്ദ്രമന്ത്രി രാജിവെച്ചു

പട്ന: ബിഹാറിലെ എൻഡിഎ മുന്നണിയിൽ പൊട്ടത്തെറി. രാഷ്ട്രീയ ലോക് ജൻശക്തി പാർട്ടിക്ക് എൻഡിഎ മുന്നണി സീറ്റ് നൽകാത്തതിനെ തുടർന്ന് പാർട്ടി നേതാവും കേന്ദ്രമന്ത്രിയുമായ പശുപതി പരസ് മോദി മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വകുപ്പ് മന്ത്രിയായിരുന്നു പശുപതി പരസ്. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി രാം വിലാസ് […]

India

ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി

ദില്ലി: ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്. 2018 ലെ കർണാടക തെരഞ്ഞെടുപ്പിന് മുൻപാണ്, 15 ദിവസത്തിന് ഉള്ളിൽ ബോണ്ട് നൽകി പണം സ്വീകരിക്കണമെന്ന ചട്ടം ബിജെപിക്കായി കേന്ദ്രം ഇളവ് നൽകിയത്. ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം […]

Keralam

ഇ പി – രാജീവ് ബന്ധത്തിന് തെളിവുണ്ട് ; വി ഡി സതീശന്‍

തിരുവനന്തപുരം: ഇ പി ജയരാജന്‍ – രാജീവ് ചന്ദ്രശേഖര്‍ ബന്ധത്തിന് തന്‍റെ കയ്യില്‍ തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ കേസ് കൊടുക്കാൻ പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. കേസ് കൊടുത്താൽ തെളിവുകൾ കോടതിയിൽ ഹാജരാക്കും. നിരാമയ റിസോര്‍ട്ട് രാജീവ് ചന്ദ്രശേഖരൻ്റേതാണ്. അല്ല എങ്കില്‍ […]

District News

ലോക്സഭാ തിരഞ്ഞെടുപ്പ്; കോട്ടയത്ത് നൂറ് ശതമാനം ജയസാധ്യതയെന്ന് തുഷാര്‍; ഇടുക്കിയിൽ സംഗീത വിശ്വനാഥൻ

കോട്ടയം: ബിജെപി സഖ്യകക്ഷിയായ ബിഡിജെഎസ് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നാല് സ്ഥലങ്ങളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. ഇടുക്കിയില്‍ സംഗീത വിശ്വനാഥനും കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിയും സ്ഥാനാര്‍ഥികളാകും. ചാലക്കുടിയിലെയും മാവേലിക്കരയിലെയും സ്ഥാനാര്‍ഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്നും സംഗീത മത്സരിച്ചിരുന്നു. മൂന്നാം […]

India

ഇത്തവണ സംസ്ഥാനത്ത് താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പത്തനംതിട്ട: ഇത്തവണ സംസ്ഥാനത്ത് താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടക്ക സീറ്റുകള്‍ കേരളത്തില്‍ നിന്ന് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും പത്തനംതിട്ടയിലെ പ്രചാരണ പരിപാടിയില്‍ മോദി പറഞ്ഞു. ഇത്തവണ നാന്നൂറിലധികം സീറ്റുകള്‍ നേടി എന്‍ഡിഎ അധികാരത്തിലെത്തും. യുവത്വത്തിന്റെ പ്രതീകമാണ് അനില്‍ അന്റണി. കേരളത്തിന്റെ നവീകരണത്തിന് അനില്‍ ആന്റണിയുടെ വിജയം ആവശ്യമാണെന്ന് മോദി […]

Keralam

ഇ പി ജയരാജനുമായി തനിക്ക് ബിസിനസ് ബന്ധമില്ലെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ഇ പി ജയരാജനുമായി തനിക്ക് ബിസിനസ് ബന്ധമില്ലെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. തനിക്ക് പല കമ്പനികളിലും നിയമപരമായ നിക്ഷേപങ്ങളുണ്ടെന്നും അവര്‍ ആരൊക്കെയായിട്ടാണ് ബിസിനസ് ചെയ്യുന്നതെന്ന് താന്‍ അറിയേണ്ട കാര്യമില്ലെന്നും  പറഞ്ഞു. ഇ പി ജയരാജനുമായി എനിക്ക് ബിസിനസ് ബന്ധമില്ല. അങ്ങനെ ബിസിനസ് ചെയ്യേണ്ട ആവശ്യമില്ല. […]

India

ഇലക്ടറൽ ബോണ്ടില്‍ ബിജെപിക്കെതിരെ രൂക്ഷ വിമർശനമായി കോൺഗ്രസ്

ദില്ലി : ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്ത് വന്നതോടെ ബിജെപിക്കെതിരെ ആരോപണങ്ങളുന്നയിച്ചും പുറത്ത് വന്ന വിവരങ്ങൾ സംശയമുന്നയിച്ചും കോൺഗ്രസ്.  2018 മാർച്ച് മാസമാണ്  എസ് ബി ഐ ഇലക്ടറൽ ബോണ്ട് തുടങ്ങിയത്. എന്നാൽ 2019 മുതലുളള വിവരങ്ങൾ മാത്രമാണ് പുറത്ത് […]

India

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെ രണ്ടാംഘട്ട സ്ഥാനാർഥിപ്പട്ടികയിൽ ഇടം പിടിക്കാതെ സിറ്റിങ് എം.പിമാർ

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെ രണ്ടാംഘട്ട സ്ഥാനാർത്ഥിപ്പട്ടികയിൽ  ഇടംപിടിക്കാതെ 21 ശതമാനം സിറ്റിങ് എം.പിമാർ. മണ്ഡലങ്ങളിൽ നിന്നും ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥിപ്പട്ടിക തയ്യാറാക്കിയതെന്നാണ് വിഷയത്തിൽ ബി.ജെ.പി വൃത്തങ്ങൾ നൽകുന്ന സൂചന. ലോക്സഭയിൽ 370 സീറ്റ് ലക്ഷ്യം.വച്ച് ബി.ജെ.പി രം​ഗത്തിറങ്ങുന്ന സാഹചര്യത്തിൽ സ്ഥാനാർത്ഥി കളുടെ തിരഞ്ഞെടുപ്പ് ഏറെ […]

Keralam

പത്മജയ്ക്ക് പിന്നാലെ പത്മിനിയും; ഇന്ന് ബിജെപി അംഗത്വമെടുക്കും

തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷയുമായ പത്മിനി തോമസും മകനും ബിജെപിയില്‍ ചേരും. ഇന്ന് അംഗത്വമെടുക്കുമെന്ന് പത്മിനി തോമസ് സ്ഥിരീകരിച്ചു. കെപിസിസി കായിക വേദിയുടെ അധ്യക്ഷയായി പ്രവര്‍ത്തിച്ച പത്മിനി തോമസ് വര്‍ഷങ്ങളായി കോണ്‍ഗ്രസുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു വരികയായിരുന്നു. 2020 ലെ തദ്ദേശ […]