India

ബിജെപിക്കു വേണ്ടി തിരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ പ്രധാനമന്ത്രി; അഭ്യര്‍ഥന എക്‌സിലൂടെ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തില്‍ ബിജെപിക്കായി സംഭാവന തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടായിരം രൂപയുടെ രസീത് എക്‌സില്‍ പങ്കുവെച്ചു കൊണ്ടാണ് മോദിയുടെ അഭ്യര്‍ഥന. ‘ബിജെപിക്ക് സംഭാവന ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണിത്. രാജ്യം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരാന്‍ നമോആപ്പ് വഴി സംഭാവന […]

India

ബിജെപിക്ക് ഒരു വർഷത്തിനിടെ ഇലക്ട്റൽ ബോണ്ട് വഴി കിട്ടിയത് 1300 കോടി; കോൺഗ്രസിന് 171 കോടി

ദില്ലി: 2022-23 സാമ്പത്തിക വർഷം ഇലക്ട്റൽ ബോണ്ടുകളിലൂടെ ബിജെപിക്ക് ലഭിച്ചത് ഏകദേശം 1300 കോടി രൂപ. ഇതേ കാലയളവിൽ കോണ്‍ഗ്രസിന് ഇലക്ടറൽ ബോണ്ടുകളിലൂടെ കിട്ടിയതാവട്ടെ ഇതിന്റെ ഏഴിലൊന്ന് തുക മാത്രവും. 2022-23 സാമ്പത്തിക വര്‍ഷം ബിജെപിക്ക് സംഭവനയായി ആകെ കിട്ടിയത് 2120 കോടി രൂപയാണ്. ഇതിന്റെ 61 ശതമാനവും […]

Keralam

കേരളത്തിൽ ഇത്തവണ വളരെ ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് കെ സുരേന്ദ്രൻ

കേരളത്തിൽ ഇത്തവണ വളരെ ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശ്ശൂരിലും തിരുവനന്തപുരത്തും മാത്രമല്ല ഇത്തവണ ബിജെപിയുടെ പ്രതീക്ഷയെന്നും മറ്റ് കക്ഷികളുമായി ബന്ധപ്പെട്ട് സീറ്റ് വിഭജനം സംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കേരള എംപിമാർ ധർണ്ണ നടത്തുകയും പാർലമെൻറ് സ്തംഭിപ്പിക്കുകയും […]

Keralam

ജനപക്ഷം സെക്കുലർ ബി.ജെ.പിയിൽ ലയിക്കും; പി.സി ജോർജ്

കോട്ടയം: ജനപക്ഷം സെക്കുലർ ബി.ജെ.പിയിൽ ലയിക്കുമെന്ന് പി.സി ജോർജ്. ബി.ജെ.പിയിൽ ചേരണമെന്നാണ് പാർട്ടിയിലെ പൊതുവികാരം. നദിയിൽ തോട് ചേരുന്നു, അത്രയേ പറയാനാകൂ. ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് തീരുമാനമുണ്ടാകുമെന്നും പി.സി ജോർജ് പറഞ്ഞു. പത്തനംതിട്ടയിൽ സ്ഥാനാർഥിയാകണമെന്ന നിർബന്ധമില്ലെന്നും പി.സി ജോർജ് കൂട്ടിച്ചേർത്തു. “ഇന്ത്യയിൽ ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെച്ച ഒരു പ്രധാനമന്ത്രി […]

India

സർക്കാരിനെ അട്ടിമറിക്കാൻ വീണ്ടും ബിജെപി നീക്കം; ഏഴ് എംഎൽഎമാർക്ക് 25 കോടിയും സീറ്റും; കെജ്‌രിവാൾ

ഡൽഹിയിലെ ആം ആദ്മി സർക്കാരിനെ അട്ടിമറിക്കാൻ നീക്കവുമായി ബിജെപി വീണ്ടും രംഗത്തെത്തിയിട്ടുണ്ടെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കൂറുമാറുന്നതിനായി 25 കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി പ്രതിനിധികൾ സമീപിച്ചത് ഏഴ് ആപ്പ് എംഎൽഎമാരെയാണെന്ന് കെജ്‌രിവാൾ പറയുന്നു. ആം ആദ്മി എംഎൽഎമാരെ ബിജെപി നേരത്തെ തന്നെ ബന്ധപ്പെടുന്നുണ്ടായിരുന്നു […]

Keralam

‘ബൂത്തുകള്‍ നേടിയാല്‍ കേരളം പിടിക്കാം’; തിരഞ്ഞെടുപ്പ് വിജയത്തിന് ആഹ്വാനം ചെയ്ത് മോദി

ബൂത്തുതലത്തില്‍ പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കണം. വോട്ടര്‍മാരെ ബോധവത്കരിക്കാന്‍ നമോ ആപ്പ് പരമാവധി ഉപയോഗപ്പെടുത്തണം. സോഷ്യല്‍മീഡിയ ഉള്‍പ്പെടെ എല്ലാം പാര്‍ട്ടിയുടെ പ്രചാരണത്തിനായി ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. കൊച്ചി മറൈന്‍ ഡ്രൈവില്‍ […]

District News

ബിജെപിയിൽ ചേർന്ന ഫാ. ഷൈജു കുര്യനെതിരെ നടപടി; ചുമതലകളിൽ നിന്ന് നീക്കി

കോട്ടയം: ബിജെപിയിൽ ചേർന്ന ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരെ നടപടി. നിലവിലെ എല്ലാ ചുമതലകളിൽ നിന്നും നീക്കുകയായിരുന്നു. ഷൈജു കുര്യനെതിരായ പരാതികൾ അന്വേഷിക്കാൻ കമ്മീഷനേയും നിയോ​ഗിച്ചു. ഇന്നലെ രാത്രിയിൽ ചേർന്ന ഭദ്രാസന കൗൺസിലിന്റേതാണ് തീരുമാനം. ഓർത്തഡോക്സ്‌ സഭ അധ്യക്ഷൻ നിയോഗിക്കുന്ന കമ്മീഷൻ പരാതികൾ അന്വേഷിക്കും. രണ്ടു മാസത്തിനുള്ളിൽ […]

No Picture
Keralam

ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചു

ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറി ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചു. എന്‍ഡിഎയുടെ ക്രിസ്മസ് സ്‌നേഹസംഗമം വേദിയില്‍വെച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ ഫാ. ഷൈജു കുര്യനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. അദ്ദേഹത്തിനൊപ്പം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള 47 പേരും അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലാണ് ഇന്ത്യ […]

Keralam

17 സീറ്റില്‍ വിജയം; തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം. യുഡിഎഫ് 17 സീറ്റിൽ വിജയിച്ചപ്പോൾ ഇടതുമുന്നണി 10 സീറ്റ് നേടി. ബിജെപി നാലു സീറ്റുകളിലും വിജയിച്ചു. എസ്ഡിപിഐ, ആം ആദ്മി പാർട്ടി എന്നിവ ഓരോ സീറ്റുകളും വിജയിച്ചു. സംസ്ഥാനത്തെ ഒരു ജില്ലാപഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് […]

Keralam

സുരേഷ് ഗോപിക്കെതിരായ പരാതിയില്‍ ‘കഴമ്പില്ല’; ലൈംഗികാതിക്രമം ചെയ്തിട്ടില്ലെന്ന വിലയിരുത്തലിൽ പൊലീസ്

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരായ പരാതിയിൽ കഴമ്പില്ല എന്ന വിലയിരുത്തലിൽ പൊലീസ്. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ് ഗോപിക്ക് ഇനി നോട്ടീസ് അയക്കേണ്ടതില്ല എന്ന് പൊലീസ് തീരുമാനിച്ചതായാണ് വിവരം. 354 എ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമുള്ള കുറ്റം സുരേഷ് ഗോപി പ്രഥമദൃഷ്ട്യാ ചെയ്തിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. […]