Keralam

‘കോൺഗ്രസ് മുനമ്പം ജനതയെ കബളിപ്പിക്കുന്നു’: കെ.സുരേന്ദ്രൻ

പ്രതിപക്ഷ നേതാവും കോൺഗ്രസ് എംഎൽഎമാരും മുനമ്പത്തെത്തി മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. പാവപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കബളിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. മുനമ്പത്തുകാരോടും വഖഫ് അധിനിവേശത്തിൻ്റെ മറ്റ് ഇരകളോടും ആത്മാർത്ഥതയുണ്ടെങ്കിൽ കോൺഗ്രസുകാർ അത് പ്രകടിപ്പിക്കേണ്ടത് കേരള നിയമസഭയിലും ഇന്ത്യൻ പാർലമെന്റിലുമാണ്. ചർച്ച പോലും നടത്താതെ […]

Uncategorized

‘വയനാടിന്റെ പേരിൽ വ്യാജ പ്രചരണം നടത്തിയവർ മാപ്പ് പറയണം’; കെ സുരേന്ദ്രൻ

വയനാട്ടിൽ പുനരധിവാസം മുടങ്ങിയത് പിണറായി സർക്കാരിന്റെ പിടിപ്പുകേടു കൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതിയിൽ കേന്ദ്രം സമർപ്പിച്ച രേഖകൾ പിണറായി സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ്. തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി വയനാട് ദുരന്തത്തെ ഉപയോഗിച്ച സർക്കാരും പ്രതിപക്ഷവും ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. കേന്ദ്രം നൽകിയ 860 കോടി രൂപ […]

Keralam

‘ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍’; ആലപ്പുഴയില്‍ സിപിഎം നേതാവ് ബിജെപിയില്‍

ആലപ്പുഴ: സിപിഎം കായംകുളം ഏരിയാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ. ബിപിന്‍ സി ബാബു ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് ബിപിന്‍ ബിജെപി അംഗത്വമെടുത്തത്. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് ആണ് ബിബിന് അംഗ്വതം നല്‍കി […]

Keralam

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം; 90 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് തുടരന്വേഷണത്തിന് അനുമതി നൽകിയത്. 90 ദിവസത്തിനകം അന്വേഷണം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാനാണ് നിർദേശം. ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് ട്വന്റിഫോറിനോട് നടത്തിയ വെളിപ്പെടുത്തലിലാണ് തുടരന്വേഷണം. ജഡ്ജി വിനോദ് കുമാർ എൻ ആണ് ഉത്തരവിട്ടത്. ധർമ്മരാജൻ […]

Keralam

ഉപതിരഞ്ഞെടുപ്പ് തോല്‍വി; നേതാക്കളുടെ തർക്കത്തിന് പരിഹാരം കാണാൻ ബിജെപി കേന്ദ്ര നേതൃത്വം

ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാലക്കാട് ബിജെപിയിലും സംസ്ഥാന നേതാക്കള്‍ക്കിടയിലുമുണ്ടായ തര്‍ക്കത്തിൽ ഇടപെട്ട് ബിജെപി കേന്ദ്ര നേതൃത്വം. പ്രശ്ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തും. സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ മുതിര്‍ന്ന നേതാവ് എൻ ശിവരാജനും പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരനും എതിരെ നടപടിയെടുക്കുന്നതിൽ […]

Keralam

‘സതീശന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു; തൃശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകള്‍ ബിജെപി ഭരിക്കും’

കൊച്ചി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തൃശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകള്‍ ബിജെപി ഭരിക്കുമെന്ന് പാര്‍ട്ടി നേതാവ് ശോഭാ സുരേന്ദ്രന്‍. പ്രതിപക്ഷ നോതാവ് വിഡി സതീശന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ പന്തയം വെക്കാം, ഒരു മുനിസിപ്പല്‍ കൗണ്‍സിലറെ യുഡിഎഫിന് അധികമുണ്ടാക്കാന്‍ സാധിക്കുമോ? അത് വെല്ലുവിളിയായി ഏറ്റെടുക്കാന്‍ ബിജെപി തയ്യാറാണ്. ശോഭാ സുരേന്ദ്രന്‍ […]

Uncategorized

പാര്‍ട്ടി പറഞ്ഞാല്‍ ഏറ്റെടുക്കുമോ? ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് വി മുരളീധരന്‍

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സി കൃഷ്ണകുമാര്‍ തോറ്റതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ബിജെപി നേതാവ് വി മുരളീധരന്‍. പറയാനുള്ളത് പറയേണ്ട വേദിയില്‍ പറയുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് നല്ല ചോദ്യമാണെന്നായിരുന്നു മുരളീധരന്റെ മറുപടി. […]

Keralam

എല്ലാ കണ്ണുകളും പാലക്കാട്ടേക്ക് മാത്രം എന്തിനാണ് വരുന്നത്? ചേലക്കര എന്തുകൊണ്ട് ചർച്ചയാകുന്നില്ല; കെ സുരേന്ദ്രൻ

പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തോൽ‌വിയിലെ വിവാദങ്ങൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് മാത്രം എന്തിന് ചർച്ചയാകുന്നു? ചേലക്കര എന്തുകൊണ്ട് ചർച്ചയാകുന്നില്ല. വി ഡി സതീശനും കോൺഗ്രസ് നേതാക്കൾക്കും ചേലക്കരയിലെ ഉപ തിരഞ്ഞെടുപ്പ് പരാജയത്തിൽ ഉത്തരവാദിത്വമില്ലേ? എല്ലാ കണ്ണുകളും പാലക്കാട്ടേക്ക് മാത്രം എന്തിനാണ് വരുന്നത്. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് […]

Keralam

‘സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ’, പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സി കൃഷ്ണകുമാര്‍ മത്സരിക്കുന്നില്ലെന്ന നിലപാടാണ് സി കൃഷ്ണകുമാര്‍ അവസാനം വരെ സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാലക്കാട്ടേക്ക് മത്സരിക്കാന്‍ മൂന്നുപേരുടെ പട്ടികയാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി തയാറാക്കി കേന്ദ്ര നേതൃത്വത്തിന് നല്‍കിയത്. എന്നാല്‍, പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയച്ചതോടെയാണ് ഗത്യന്തരമില്ലാതെ കൃഷ്ണകുമാര്‍ […]

Keralam

‘കെ സുരേന്ദ്രന്റെ രാജി സന്നദ്ധത രാഷ്ട്രീയ നാടകം; രാജിവെച്ച് പുറത്തു പോകണം’; സന്ദീപ് വാര്യർ

കെ സുരേന്ദ്രന്റെ രാജി സന്നദ്ധത രാഷ്ട്രീയ നാടകമെന്ന് ബിജെപി വിട്ട് കോൺ​ഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. രാജി സന്നദ്ധത അറിയിക്കുന്നതിന് പകരം രാജിവെച്ച് പുറത്തുപോകുകയാണ് വേണ്ടതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. കേരളത്തിലെ ബിജെപിയുടെ ​ഗ്രൂപ്പ് പോരാട്ടത്തിൽ ഏതെങ്കിലും ഒരു പക്ഷത്തിന്റെ കൈക്കോടാലിയാകാൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു.  […]