Keralam

തിരഞ്ഞെടുപ്പിന് വേണ്ടി വോട്ടുപിടിക്കാനുള്ള ബജറ്റല്ല ഇത്; സാധാരണക്കാരെ പ്രത്യേകം പരിഗണിച്ചു, ധനമന്ത്രി കെ എൻ ബാലഗോപാൽ

എല്ലാ മേഖലയെയും ഉൾപ്പെടുത്തിയുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ആദ്യമായാണ് പ്രായമായവർക്ക് വേണ്ടി ബജറ്റ് അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് വേണ്ടി വോട്ടുപിടിക്കാനുള്ള ബജറ്റല്ല ഇത്. കേരളത്തിൽ കഴിഞ്ഞ 10 വർഷമായി വികസനത്തെ സംബന്ധിച്ചും സാധാരണക്കാരുടെ ജീവിതത്തെ സംബന്ധിച്ചും പുതിയ  കാര്യങ്ങളാണ് ബജറ്റിൽ അവതരിപ്പിച്ചിട്ടുള്ളത് കെ എൻ ബാലഗോപാൽ  […]

Keralam

2026 ലെ കേരള ബജറ്റ്| വരവ് 1.82 ലക്ഷം കോടി, ചെലവ് 2.4 ലക്ഷം കോടി; അറിയാം ബജറ്റ് ഒറ്റനോട്ടത്തില്‍

1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. എഫക്ടീവ് മൂലധന ചെലവ്: 30,961.48 കോടി രൂപ. റവന്യൂ കമ്മി: 34,587 കോടി രൂപ (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ 2.12 ശതമാനം). ധനക്കമ്മി: 55,420 കോടി രൂപ […]

India

ഇന്ത്യക്കാരുടെ ജീവിതനിലവാരം താഴോട്ട്; 10 വര്‍ഷത്തിലെ ഏറ്റവും മോശം അവസ്ഥയെന്ന് സി-വോട്ടര്‍ ബജറ്റ് സര്‍വേ

നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ ജീവിതനിലവാരം മെച്ചപ്പെടുമെന്ന പ്രതീക്ഷ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നതായി സര്‍വേ. വരുമാനത്തിലെ കുറവും നിത്യ ചെലവിലെ വര്‍ധനയുമാണ് ആളുകളെ നിരാശരാക്കുന്നത്. കേന്ദ്ര ബജറ്റിന് മുന്നോടിയായി സി-വോട്ടര്‍ സംഘടിപ്പിച്ച സര്‍വേയിലാണ് കണ്ടെത്തല്‍. സര്‍വേയില്‍ പങ്കെടുത്ത 37 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്, അടുത്ത ഒരു വര്‍ഷത്തില്‍ ജീവിതനിലവാരം […]

General

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം; എന്‍പിഎസ് വാത്സല്യ യോജന പ്രഖ്യാപിച്ച് നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: കുട്ടികളുടെ ഭാവി സാമ്പത്തികഭദ്രത ഉറപ്പു വരുത്താന്‍ എന്‍പിഎസ് വാത്സല്യ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് എന്‍പിഎസ് വാത്സല്യ പദ്ധതിയിലേക്ക് നിക്ഷേപിക്കാവുന്നതാണെന്ന് ധനമന്ത്രി ബജറ്റവതരണത്തില്‍ പറഞ്ഞു. ആദ്യം എന്‍പിഎസ് സ്‌കീമിലാണെങ്കിലും പിന്നീട് സാധാരണ പെന്‍ഷന്‍ സ്‌കീമിലേക്ക് മാറ്റാന്‍ സാധിക്കുന്ന തരത്തിലാണ് […]

Business

ബജറ്റിന് പിന്നാലെ തകർന്ന് ഓഹരി വിപണി; രൂപയുടെ മൂല്യത്തിനും ഇടിവ്

നരേന്ദ്രമോദി നയിക്കുന്ന മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിന് പിന്നാലെ രാജ്യത്തെ ഓഹരി വിപണികളില്‍ തകര്‍ച്ച. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കുള്ള മൂലധന നേട്ട നികുതി 10ല്‍ നിന്ന് 12.5 ശതമാനമാക്കിയ പ്രഖ്യാപനമാണ് ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചത്. ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്ക് 20 ശതമാനമാണ് ബജറ്റില്‍ പ്രഖ്യാപിച്ച നികുതി നിരക്ക്. […]

Sports

എല്ലാ വീട്ടിലും ചെസ് ബോർഡുകൾ; എല്ലാവരെയും കളി പഠിപ്പിക്കാൻ ഓൾ ഇന്ത്യ ചെസ് ഫെഡറേഷൻ

കൊച്ചി: രാജ്യത്ത് ചെസ് പ്രോത്സാഹിപ്പിക്കാന്‍ 65 കോടി രൂപയുടെ ബജറ്റ് പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷന്‍ (എഐസിഎഫ്). എല്ലാ വീട്ടിലും ചെസ് എത്തിക്കുക എന്നതാണ് ലക്ഷ്യം. തുടക്കക്കാര്‍ മുതല്‍ പ്രൊഫഷണല്‍ കളിക്കാര്‍ വരെയുള്ളവര്‍ക്ക് സാമ്പത്തികവും അക്കാദമികവുമായ സഹായങ്ങള്‍ നല്‍കും. കൂടാതെ ദേശീയതലത്തില്‍ എഐസിഎഫ് പ്രോ, എഐസിഎഫ് പോപ്പുലര്‍ […]

Keralam

ഭൂമി പണയത്തിന് ചെലവുകൂടും; കേസുകൾക്കും ഫീസ് ഉയരും; ബജറ്റിലെ നികുതി, ഫീസ് വർധന നാളെ മുതൽ

തിരുവനന്തപുരം : സംസ്ഥാന ധനമന്ത്രി കെ എൻ ബാല​ഗോപാൽ ബജറ്റിൽ നിർദേശിച്ച നികുതി, ഫീസ് വർധനകളും ഇളവുകളും നാളെ മുതൽ പ്രാബല്യത്തിൽ വരും. ഭൂമി പണയം വച്ച് വായ്പയെടുക്കുന്നതിനുള്ള ചെലവുകൂടും. ചെക്കുകേസിനും വിവാഹമോചനക്കേസിനും ഫീസ് കൂടും. പാട്ടക്കരാറിന് ന്യായവില അനുസരിച്ച് സ്റ്റാംപ് ഡ്യൂട്ടി നിലവിൽ വരും. റബറിന്റെ താങ്ങുവില […]

Keralam

കേന്ദ്രം ഇനിയും അവഗണന തുടർന്നാൽ കേരളത്തിന്‍റെ ‘പ്ലാൻ ബി’; ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കേന്ദ്ര സർക്കാർ സാമ്പത്തിക  ഉപരോധത്തിലേക്ക് തള്ളി നീക്കുന്നുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി കേന്ദ്രത്തിനിതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. സംസ്ഥാനത്തോടുള്ള കേന്ദ്രത്തിന്‍റെ അവഗണ പാര്യമത്തിലാണ്. ഇത് പ്രതിപക്ഷവും അംഗീകരിക്കുന്നുണ്ട്. വികസനത്തിൽ കേരള മാതൃക തകർക്കാൻ ഗുഡാലോചന നടക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. […]

Keralam

കെഎസ്ആര്‍ടിസിക്ക് 128.54 കോടി രൂപ; ബിഎസ് 6 ഡീസല്‍ ബസുകള്‍ വാങ്ങുന്നതിന് 92 കോടി രൂപ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് വിവിധ പ്രവർത്തനങ്ങൾക്കായി പദ്ധതി ഇനത്തിൽ 128.54 കോടി അനുവദിച്ച് ബജറ്റ് പ്രഖ്യാപനം. കൂടുതൽ പരിസ്ഥിതി സൗഹൃദമായ ബിഎസ് 6 ഡീസൽ ബസുകൾ വാങ്ങുന്നതിനായി 92 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു. ഗതാഗതമേഖലയിൽ സമഗ്രമായ പരിഷ്കാരങ്ങളാണ് സർക്കാർ […]

Keralam

എല്ലാവരെയും സന്തോഷിപ്പിക്കുന്ന ബജറ്റിന് ശ്രമം, സാധാരണക്കാര്‍ ആശങ്കപ്പെടേണ്ട എന്ന് ധനമന്ത്രി

തിരുവനന്തപുരം: എല്ലാവരെയും സന്തോഷിപ്പിക്കുന്ന ബജറ്റ് അവതരിപ്പിക്കാനാണ് ശ്രമിക്കുക എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സാധാരണക്കാർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അവരെ ആശങ്കപ്പെടുത്താത്ത ബജറ്റിനാണ് രൂപം നൽകിയത്. സാമ്പത്തിക പ്രതിസന്ധിക്കിടെയും മെച്ചപ്പെട്ട സേവനങ്ങൾ നൽകാനാണ് ശ്രമിക്കുന്നതെന്നും ബാലഗോപാൽ പറഞ്ഞു. ബജറ്റിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു ധനമന്ത്രി. സാമ്പത്തിക വികസനം ഉണ്ടാവുന്ന, […]