India

മധ്യവര്‍ഗത്തിന് ആശ്വാസം: ആദായ നികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തി

ആദായ നികുതിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇളവ്. 12 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇല്ല. മധ്യ ഇടത്തരം വിഭാഗക്കാര്‍ക്കായി വന്‍ ഇളവാണ് ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. 12 ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് എണ്‍പതിനായിരം രൂപ ലാഭിക്കാം. 18 ലക്ഷമുള്ളവര്‍ക്ക് എഴുപതിനായിരം ലാഭിക്കാം. 25 ലക്ഷമുള്ളവര്‍ക്ക് 1.1 ലക്ഷം […]

India

എല്ലാ സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഇന്റര്‍നെറ്റ്; എഐ വികസനത്തിന് 3 സെന്റര്‍ ഓഫ് എക്‌സലന്‍സ്

കേന്ദ്ര ബജറ്റില്‍ അങ്കണവാടികള്‍ക്കായി പ്രത്യേക പദ്ധതി. അമ്മമാര്‍ക്കും, കുഞ്ഞുങ്ങള്‍ക്കുമായിട്ടാണ് പോഷകാഹാര പദ്ധതി. രാജ്യത്തെ 8 കോടി കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരത്തിനുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കുക. 2014ന് ശേഷം തുടങ്ങിയ 5 ഐഐടികള്‍ക്ക് അധിക ഫണ്ട് വകയിരുത്തി. അടുത്ത വര്‍ഷത്തേക്ക് ഐഐടി, ഐഐഎസ്‌സി ഗവേഷണത്തിനായി പതിനായിരം പിഎം റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ് നല്‍കും. എല്ലാ […]

Uncategorized

പുതിയ ആദായ നികുതി ബിൽ അടുത്താഴ്ച; ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം

രാജ്യം പുതിയ ആദായ നികുതി നയത്തിലേക്കെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പുതിയ ബില്ല് അടുത്താഴ്ച. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപത്തിലേക്ക്. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപരിധി 74 ശതമാനത്തിൽ നിന്ന് 100 ശതമാനമാക്കി. കമ്പനി ലയനങ്ങൾക്ക് അതിവേഗ പദ്ധതിയുണ്ടാകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. വ്യവസായ സൗഹൃദ […]

India

‘കോണ്‍ഗ്രസ് സംസാരിക്കുന്നത് അര്‍ബന്‍ നക്‌സലുകളുടെ ഭാഷയില്‍; രാജകുടുംബം രാഷ്ട്രപതിയെ അപമാനിച്ചു’; സോണിയ ഗാന്ധിയുടെ പരാമര്‍ശത്തില്‍ മോദി

കേന്ദ്ര ബജറ്റിന്റെ ഭാഗമായി പാര്‍ലമെന്റിലെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള രാഷ്ട്രപതിയെ അപമാനിക്കുന്ന പ്രസ്താവനയെന്ന് മോദി പറഞ്ഞു. ഡല്‍ഹിയിലെ ദ്വാരകയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് […]

India

പാവങ്ങളെയും ഇടത്തരക്കാരെയും ലക്ഷ്മിദേവി അനുഗ്രഹിക്കട്ടെ എന്ന് പ്രധാനമന്ത്രി മോദി; ജനപ്രിയ ബജറ്റിന്റെ സൂചനയോ?

ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തുടര്‍ച്ചയായി എട്ടാം ബജറ്റ് അവതരിപ്പിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തില്‍ തെളിയുന്നത് ജനപ്രിയ ബജറ്റിന്റെ സൂചനകള്‍. ദരിദ്രരേയും മധ്യവര്‍ഗത്തെയും ലക്ഷ്മി ദേവി അനുഗ്രഹിക്കട്ടേയെന്ന് മോദി പറഞ്ഞ വാക്കുകളാണ് ഇത്തവണത്തേത് ജനപ്രിയ ബജറ്റായേക്കാമെന്ന സൂചന നല്‍കുന്നത്. മധ്യവര്‍ഗത്തിന് ആദായ നികുതി […]

India

‘പാവം രാഷ്ട്രപതി, വായിച്ചു തളര്‍ന്നു’; സോണിയ ഗാന്ധിയുടെ പരാമര്‍ശത്തില്‍ വിവാദം; വിമര്‍ശിച്ച് രാഷ്ട്രപതി ഭവന്‍

കേന്ദ്ര ബജറ്റിന്റെ ഭാഗമായി പാര്‍ലമെന്റിലെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി നടത്തിയ പരാമര്‍ശം വിവാദത്തില്‍. പ്രസിഡന്റ് മുര്‍മുവിനെക്കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പരാമര്‍ശം പദവിയുടെ അന്തസിനെ വ്രണപ്പെടുത്തുന്നതാണെന്ന് രാഷ്ട്രപതി ഭവന്‍ പ്രതികരിച്ചു. പാവം രാഷ്ട്രപതി, വായിച്ചു തളര്‍ന്നു. അഭിസംബോധനയില്‍ നിറയെ […]

Keralam

‘ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതിന് പരിമിതി ഉണ്ട്; ബജറ്റില്‍ തുക കൂട്ടാന്‍ തീരുമാനിച്ചിട്ടില്ല’; കെ.എന്‍ ബാലഗോപാല്‍

ക്ഷേമപെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നതിന് പരിമിതി ഉണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ബജറ്റില്‍ പെന്‍ഷന്‍ തുക കൂട്ടാന്‍ തീരുമാനിച്ചിട്ടില്ല. നിലവിലുള്ള ക്ഷേമപെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യുന്നതിനാണ് മുന്‍ഗണനയെന്നും ബജറ്റിന് മുന്നോടിയായി ധനമന്ത്രി പറഞ്ഞു. ക്ഷേമ പെന്‍ഷന്റെ കാര്യത്തില്‍ നേരത്തെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ അന്ന് നിലനിന്നിരുന്ന സാഹചര്യം വച്ചാണ്. അതിന് ശേഷമാണ് […]

India

വമ്പൻ പ്രഖ്യാപനം കേന്ദ്ര ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷ; ഇന്ത്യയിലെ ശമ്പളക്കാർക്ക് ആശ്വാസമാകുക ആദായ നികുതിയിലെ ഇളവ്

വർഷം 15 ലക്ഷം വരെ വാർഷിക വരുമാനം നേടുന്നവരെ ലക്ഷ്യമിട്ട് ആദായ നികുതി പരിധിയിൽ കേന്ദ്ര സർക്കാർ വലിയ ഇളവ് അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി ഒന്നിന് മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാം ബജറ്റ് അവതരിപ്പിക്കാനിരിക്കെ രാജ്യത്തെ ശമ്പളക്കാരായ നികുതി ദായകരെ സംബന്ധിച്ച് വലിയ ആശ്വാസമുണ്ടായേക്കുമെന്നാണ്  റിപ്പോർട്ട് . പുതിയ […]