Keralam

‘ഭ്രാന്താലയം’ ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയകാല കേരളത്തെക്കുറിച്ച് ഓര്‍ക്കുന്നത് നല്ലതാണ്. ഇന്ന് കാണുന്ന സൗകര്യങ്ങളും അവസരങ്ങളും ഒരുകാലത്ത് ഇല്ലായിരുന്നു. കേരളം ഭ്രാന്താലയമാണെന്ന് വിവേകാനന്ദന്‍ വിശേഷിപ്പിച്ചു. ലോകം അംഗീകരിക്കുന്ന മാനുഷിക മൂല്യമുള്ള നാടായി ഈ ഭ്രാന്താലയം മാറി. നവോത്ഥാനത്തിന് ശരിയായ പിന്തുടര്‍ച്ച കേരളത്തിനുണ്ടായി എന്നും മുഖ്യമന്ത്രി […]

Keralam

‘സ്വര്‍ണം ചെമ്പാക്കിയ വിദ്യ; രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പിണറായി വിജയന് നല്‍കണം’

സ്വര്‍ണം ചെമ്പാക്കിയ വിദ്യ കണ്ട് പിടിച്ചതിന് രസതന്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പിണറായി വിജയന് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഒറിജിനല്‍ സ്വര്‍ണ ശില്പം ഒരു കോടീശ്വരന് വിറ്റു. വിശ്വാസികളെ നോക്കി തത്വമസി എന്ന് പറഞ്ഞ പിണറായി വിജയന് തത്വമസിയുടെ അര്‍ത്ഥം പോലും അറിയില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. […]

Keralam

പണമില്ലാത്തതിൻ്റെ പേരിൽ കേരളത്തിൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുത്; മുഖ്യമന്ത്രി

കേരളത്തിലെ പ്രധാനപ്പെട്ട ആശുപത്രികൾ ചില ആഗോള കോർപ്പറേറ്റുകൾ ഏറ്റെടുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ഇവിടെയൊക്കെ താങ്ങാനാകുന്ന ചികിത്സ ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ ഈ ആശുപത്രികളിൽ ചിലവേറിയ ചികിത്സയിലേക്ക് മാറുന്നു. കേരളത്തെ സേവിക്കാം എന്ന താൽപര്യത്തോടെ വന്നവരല്ല ഇവർ. ഈ മാറ്റത്തെ കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പണമില്ലാത്തതിൻ്റെ പേരിൽ […]

Keralam

പിആര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി സിപിഐഎം കേന്ദ്ര നേതൃത്വം

പിആര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി സിപിഐഎം കേന്ദ്ര നേതൃത്വം. സര്‍ക്കാരിന് കെയ്‌സണ്‍ പി ആര്‍ ഏജന്‍സിയുമായി ബന്ധമില്ലെന്നും സുബ്രമണ്യന്‍ വ്യക്തിപരമായാണ് ഇടപെട്ടതെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി. ബിസിനസ് താത്പര്യം വച്ചാകാം കൈസന്‍ സിഇഒ എത്തിയതെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നു.   കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ച് വ്യക്തത വരുത്തിയിട്ടുണ്ട് എന്നും കേന്ദ്ര […]

Keralam

അഭിമുഖ വിവാദത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് മുസ്ലിം ലീ​ഗ് നേതാവ് കെ എം ഷാജി

തിരുവനന്തപുരം : അഭിമുഖ വിവാദത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് മുസ്ലിം ലീ​ഗ് നേതാവ് കെ എം ഷാജി. പോങ്ങൻ മനുഷ്യനായ മുഖ്യമന്ത്രിയെ രാഷ്ട്രീയത്തിൽ ആർക്കാണ് വിലയുള്ളത്. കേരളത്തിന് പുറത്ത് പത്ത് പൈസയുടെ വിലയില്ലാത്ത മുഖ്യമന്ത്രിയുടെ അഭിമുഖം എന്തിനാണ് ഒരു ദേശീയ പത്രത്തിനെന്നും കെ എം ഷാജി ചോദിച്ചു.  ആർഎസ്എസ് അജണ്ട […]

Keralam

നിയമസഭയുടെ ആദ്യദിനം തന്നെ കണ്ടത് പിണറായി-സതീശൻ അന്തർധാര : വി മുരളീധരൻ

നിയമസഭയുടെ ആദ്യദിനം തന്നെ കണ്ടത് പിണറായി-സതീശൻ അന്തർധാരയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. വയനാട്ടിലെ യഥാര്‍ഥ കണക്ക് കേന്ദ്രസര്‍ക്കാരിന് നല്‍കിയോ എന്ന് ചോദിക്കേണ്ട പ്രതിപക്ഷം, ഭരണപക്ഷത്തിന് വിധേയപ്പെട്ടു. മുഖ്യമന്ത്രിയോ റവന്യൂമന്ത്രിയോ വയനാട് ദുരന്തത്തിലെ യഥാര്‍ഥ നാശനഷ്ടക്കണക്കുകള്‍ സഭയിൽ വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്രസർക്കാരിന് ശരിയായ കണക്ക് സമർപ്പിച്ചിട്ടുണ്ടോ എന്ന് പ്രതിപക്ഷം ചോദിക്കുന്നുമില്ല. വീഴ്ചകൾ […]

Keralam

സിനിമ നയ രൂപീകരണ സമിതിയുടെ പുനഃസംഘടനയിൽ ചലച്ചിത്ര സംഘടനകൾക്ക് കടുത്ത അതൃപ്‌തി

സിനിമ നയ രൂപീകരണ സമിതിയുടെ പുനഃസംഘടനയിൽ ചലച്ചിത്ര സംഘടനകൾക്ക് കടുത്ത അതൃപ്‌തി. സിനിമ സംഘടനകളെയും, സിനിമ പ്രവർത്തകരെയും സമിതിയിൽ ഉൾക്കൊള്ളിക്കാത്തതിലാണ് പ്രതിഷേധം. നിർമ്മാതാക്കളുടെ സംഘടനയും ഫിലിം ചേംബറും മാക്ടയും വിഷയത്തിൽ മുഖ്യമന്ത്രിക്ക് കത്ത് നൽകി. സമിതി രൂപീകരിച്ചപ്പോൾ തന്നെ സിനിമാ സംഘടനകൾ എതിർപ്പ് വ്യക്തമാക്കിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ആരും […]

Keralam

മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവനയില്‍ സര്‍ക്കാറിനെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവനയില്‍ സര്‍ക്കാറിനെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്യ വിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍ പെട്ടിട്ടും എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഗവര്‍ണര്‍ ചോദിച്ചു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ടും താന്‍ ഇതേ ചോദ്യം ചോദിക്കുന്നുവെന്നും എന്ത് നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.  ദേശവിരുദ്ധ […]

Uncategorized

പി വി അൻവറിൻ്റെ പാർട്ടിയുമായി സഹരിക്കുന്നതിൽ തെറ്റില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി

പി വി അൻവറിൻ്റെ പാർട്ടിയുമായി സഹരിക്കുന്നതിൽ തെറ്റില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. പുറത്ത് വന്ന ആരോപണങ്ങളിൽ യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണ്, ഓഫിസോ ശശിയോ അജിത് കുമാറോ അല്ല. മുഖ്യമന്ത്രി രാജിവെച്ച് മാറണം. സിപിഐഎമ്മിൻ്റെ അവസാന മുഖ്യമന്ത്രിയാകും പിണറായി. ഓഫീസിലെ ആളുകൾ മാറിയാൽ, മുഖ്യമന്ത്രിക്ക് വേറെ ആളുകളെ […]

Keralam

മുഖ്യമന്ത്രി രാജിവെക്കണം ; കൊച്ചി കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ച്

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ച് നടത്തി. പോലീസിനുള്ളിലെ ക്രിമിനൽ പശ്ചാത്തലം, മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം എന്നിവയിലാണ് പ്രതിഷേധം. പ്രവർത്തകർ ബാരിക്കേഡ് തള്ളി പ്രതിഷേധിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.മുഖ്യമന്ത്രി രാജിവെയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കി.പ്രതിഷേധം […]