Keralam

മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്ര വിവാദത്തില്‍ പ്രതികരിച്ച് ;എ കെ ബാലന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്ര വിവാദത്തില്‍ പ്രതികരിച്ച് മുന്‍ മന്ത്രി എ കെ ബാലന്‍. ഇത്ര വ്യക്തത വരുത്തിയിട്ടും സംശയം തീരാത്തത് മാധ്യമങ്ങളുടെ തകരാറാണ്. സ്വകാര്യ യാത്രയാണെന്ന് മുഖ്യമന്ത്രി പോലും പറഞ്ഞു. പിന്നെ എന്തിനാണ് ഇത്ര സംശയമെന്നും എ കെ ബാലന്‍ ചോദിച്ചു. ‘മുന്‍പും മന്ത്രിമാര്‍ വിദേശ സന്ദര്‍ശനം […]

No Picture
Keralam

ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്നു പറഞ്ഞവരാണ്, വിദേശയാത്ര എന്തിനെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിദേശ യാത്രയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രഹസ്യ വിദേശയാത്ര എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ആര്‍ക്കും പകരം ചുമതല നല്‍കാതിരുന്നതെന്നും മുഖ്യമന്ത്രിക്ക് വിശ്വാസമുള്ള ആരും മന്ത്രിസഭയില്‍ ഇല്ലേയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ബംഗാളിലോ ത്രിപുരയിലോ പോലും എന്തുകൊണ്ടാണ് […]

Keralam

കെപിസിസി അധ്യക്ഷ സ്ഥാനം ഉടന്‍ ഏറ്റെടുക്കും; കെ സുധാകരന്‍

കൊച്ചി: കെപിസിസി അധ്യക്ഷ സ്ഥാനം ഉടന്‍ ഏറ്റെടുക്കുമെന്ന് കെ സുധാകരന്‍. പദവിയെ ചൊല്ലി ഒരു തര്‍ക്കവുമില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കെപിസിസി പ്രസിഡന്റ് സ്ഥാനം തനിക്കുള്ളത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. പിണറായി വിജയന് തലയ്ക്ക് വെളിവില്ലേ. തിരഞ്ഞെടുപ്പ് പരാജയം ഭയന്നാകാം മുഖ്യമന്ത്രിയുടെ വിദേശ യാത്ര. മുഖ്യമന്ത്രിയുടെ […]

Keralam

മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിദേശ സന്ദര്‍ശനത്തില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിദേശ സന്ദര്‍ശനത്തില്‍ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. റോം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ പോലെയാണ് മുഖ്യമന്ത്രി. കേരളം വെയിലത്ത് വെന്തുരുകുമ്പോളാണ് മുഖ്യമന്ത്രി കുടുംബവുമായി ബീച്ച് ടൂറിസത്തിന് പോകുന്നതെന്ന് വി മുരളീധരന്‍ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ യാത്ര സ്‌പോണ്‍സര്‍ ചെയ്തത് ആരാണെന്ന് വ്യക്തമാക്കണം. […]

Keralam

മാസപ്പടി വിഷയത്തില്‍ ഒളിച്ചോടില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ ഒളിച്ചോടില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കോടതി വിധി പഠിച്ചതിന് ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട മാത്യു കുഴല്‍നാടൻ്റെ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരുന്നു. […]

Keralam

മാസപ്പടി കേസില്‍ അന്വേഷണം ഇല്ല; മാത്യു കുഴല്‍നാടൻ്റെ ഹര്‍ജി തള്ളി

തിരുവനന്തപുരം: മാസപ്പടി കേസില്‍ അന്വേഷണമില്ല. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കും എതിരായ ഹര്‍ജിയാണ് തള്ളിയത്. കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനായിരുന്നു ഹര്‍ജി നല്‍കിയത്. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. സിഎംആര്‍എല്‍ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വഴിവിട്ട് സഹായങ്ങള്‍ […]

Keralam

മുഖ്യമന്ത്രി ദുബായിലേക്ക്; സ്വകാര്യയാത്ര കുടുംബത്തോടൊപ്പം

തിരുവനന്തപുരം: മുഖ്യമന്ത്രിയും കുടുംബവും ദുബായിലേക്ക് യാത്ര തിരിച്ചു. ഇന്ന് പുലര്‍ച്ചെ കൊച്ചി വിമാനത്താവളത്തില്‍ നിന്നാണ് യാത്ര പുറപ്പെട്ടത്. മടങ്ങി വരുന്ന തീയതി അറിയിച്ചിട്ടില്ലെന്നും സ്വകാര്യ ആവശ്യത്തിനാണ് യാത്രയെന്നുമാണ് അദ്ദേഹത്തിൻ്റെ ഓഫിസില്‍ നിന്നുള്ള സൂചന. ഇന്നലെ വൈകീട്ടാണ് അദ്ദേഹത്തിൻ്റെ യാത്രക്ക് കേന്ദ്രത്തില്‍ നിന്നുള്ള അനുമതി ലഭിച്ചത്. വിവിധ ജില്ലകളിലെ പൊതു […]

Colleges

ഉഷ്ണതരംഗ സാധ്യത; മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം. സ്‌കൂൾ വിദ്യാർത്ഥികൾക്ക് അവധിക്കാല ക്ലാസുകൾ 11 മണിമുതൽ 3 മണിവരെ ഒഴിവാക്കണം. പോലീസ്, അഗ്‌നിശമന രക്ഷാസേന, […]

Keralam

എസ്എൻസി ലാവലിൻ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല

ദില്ലി: എസ്എന്‍സി ലാവലിൻ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല. അന്തിമ വാദത്തിനായി കേസ് പട്ടികയിലുണ്ടായിരുന്നെങ്കിലും ഇന്നും പരിഗണനയ്ക്കെടുക്കാതെ മാറ്റിവെക്കുകയായിരുന്നു. ഇന്ന് സുപ്രീം കോടതിയുടെ മുമ്പാകെ വന്ന മറ്റു കേസുകള്‍ നീണ്ടുപോയതിനാലാണ് ലാവലിൻ കേസ് പരിഗണിയ്ക്കാതിരുന്നത്. എന്നാല്‍, അന്തിമ വാദത്തിന്‍റെ പട്ടികയിലുണ്ടായിട്ടും അഭിഭാഷകര്‍ ആരും തന്നെ കേസ് ഉന്നയിച്ചില്ല. […]

Keralam

ഐസിയു പീഡനക്കേസ്; അതിജീവിത സമരം പുനരാരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത സമരം പുനരാരംഭിച്ചു. കമ്മീഷണർ ഓഫീസിന് മുന്നിൽ തന്നെയാണ് സമരം പുനരാരംഭിച്ചത്. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതിയ്ക്കെതിരായ കേസിലെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് അതിജീവിത സമരം തുടങ്ങിയിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് പിന്നാലെ മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുന്ന കാര്യത്തിൽ ഉത്തരമേഖല ഐജി […]