Keralam

പ്രകാശ് ജാവദേക്കറെ ജയരാജന്‍ കണ്ടത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം; പി എം എ സലാം

മലപ്പുറം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. പ്രകാശ് ജാവദേക്കര്‍ മുഖ്യമന്ത്രിയെയും കണ്ടു. ഒരു അധികാരസ്ഥാനത്തും ഇല്ലാത്ത ജാവദേക്കറെ മുഖ്യമന്ത്രി എന്തിനാണ് കണ്ടത്. ജയരാജനെ ബലിയാടക്കി മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാനാണ് […]

Keralam

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച യോഗം ചേരും

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച യോഗം ചേരും. തെരഞ്ഞെടുപ്പ് അകലോകനത്തിന് ഒപ്പം പോളിംഗ് ദിനത്തിൽ വലിയ തോതിൽ ചർച്ചയായ ബിജെപിയുടെ കേരളത്തിലെ ചുമതലയുളള പ്രകാശ് ജാവദേക്കർ- ഇപി ജയരാജൻ കൂടിക്കാഴ്ചയും യോഗത്തിൽ ഉയരും. ഇപി ജയരാജന്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന വെളിപ്പെടുത്തല്‍ […]

Keralam

മാസപ്പടി കേസ്; മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍നാടൻ

തിരുവനന്തപുരം: മാസപ്പടി കേസില്‍ അടുത്ത മാസം മൂന്നിന് കോടതി വിധി പറയും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാരനായ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടൻ മൂന്ന് രേഖകള്‍ കോടതിയില്‍ ഹാജരാക്കി. സിഎംആര്‍എല്ലിന് ഭൂപരിധി ലംഘിച്ച് ഇളവ് അനുവദിക്കണമെന്ന അപേക്ഷയില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിന്‍റെ […]

Keralam

സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് എൽഡിഎഫും യുഡിഎഫും തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ത്രികോണ മത്സരം തൃശ്ശൂരിൽ മാത്രമാണെന്നും 20 ൽ 20 സീറ്റും യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം കേരളത്തിൽ നിന്ന് ഇടത് എംപിമാര്‍ ജയിച്ചാൽ അവര്‍ കേന്ദ്രത്തിൽ ഇന്ത്യ മുന്നണിയെ പിന്തുണക്കുമെന്നതിന് എന്ത് […]

Keralam

ബിജെപിക്ക് തുടര്‍ഭരണം ലഭിച്ചാല്‍ മതനിരപേക്ഷതയും ജനാധിപത്യവും അപകടത്തില്‍; മുഖ്യമന്ത്രി

കണ്ണൂര്‍: രണ്ടാം ബിജെപി സര്‍ക്കാര്‍ ആര്‍എസ്എസിൻ്റെ തീവ്ര അജണ്ടകളാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷതയ്ക്ക് പോറല്‍ ഏല്‍പ്പിക്കുന്നതും ഭരണഘടനയെ പിച്ചിച്ചീന്തുന്നതിനും വേണ്ടിയുള്ള കാര്യങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. ബിജെപിക്ക് തുടര്‍ഭരണം ലഭിച്ചാല്‍ രാജ്യത്തിൻ്റെ മതനിരപേക്ഷതയും സ്വാതന്ത്ര്യവും ജനാധിപത്യവും അപകടത്തിലാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ […]

Keralam

രാഹുൽ ഗാന്ധിക്കെതിരായ പിവി അൻവറിന്‍റെ പരാമർശം തള്ളാതെ മുഖ്യമന്ത്രി പിണറായി

കണ്ണൂർ: രാഹുൽ ഗാന്ധിക്കെതിരായ പിവി അൻവറിന്‍റെ പരാമർശം തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി പറയുമ്പോൾ ശ്രദ്ധിക്കണമായിരുന്നു. തിരിച്ചു കിട്ടുമെന്ന് നല്ലവണ്ണം കണക്കാക്കണമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. രാഹുൽ ഗാന്ധിക്ക് നല്ല മാറ്റം വന്നിരുന്നെന്ന് പലസൗഹൃദസംഭാഷണങ്ങളിലും കോൺഗ്രസുകാർ തന്നെ പറഞ്ഞതാണ്. […]

Uncategorized

ബിജെപിയുടെ ഗുഡ്ബുക്കിൽ പേര് വന്ന മുഖ്യമന്ത്രിയാണ് പിണറായി; ചെമ്പ് തെളിഞ്ഞുവെന്ന് രമേശ് ചെന്നിത്തല

പത്തനംതിട്ട: കേരളത്തില്‍ 20 ൽ 20 സീറ്റും യുഡിഎഫ് നേടുമെന്ന് രമേശ് ചെന്നിത്തല. യുഡിഎഫ് അനുകൂല തരംഗമാണ് സംസ്ഥാനത്ത് നിലവില്‍ ഉള്ളത്. ഭരണവിരുദ്ധ വികാരം ശക്തമാണ്. ഇതാണ് മുഖ്യമന്ത്രിയെ വിറളി പിടിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയുടെ ബി ടീം എന്ന നിലയിലാണ് സിപിഐഎം പ്രവർത്തിക്കുന്നത്. മോദിയുടെ പ്രീതി […]

Keralam

കോടതിയിൽ പോയത് കൊണ്ടാണ് പണം കിട്ടിയത്, കനത്ത തിരിച്ചടിയെന്ന മോദിയുടെ വാദം പെരും നുണ; പിണറായി വിജയൻ

കോഴിക്കോട് : സുപ്രീം കോടതിയിൽ കേരള സർക്കാരിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത് എന്ന പ്രധാനമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി വസ്തുതാപരമായാണ് സംസാരിക്കേണ്ടതെന്നും സുപ്രീം കോടതിയിൽ പോയത് കൊണ്ട് മാത്രമാണ് പണം അനുവദിച്ച് കിട്ടിയതെന്നും പിണറായി വിജയൻ പറഞ്ഞു. കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നും കടമെടുപ്പ് […]

Keralam

കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി

കണ്ണൂര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി. എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കാത്തതെന്നും അദ്ദേഹത്തെ ഇഡി എന്താണ് ചോദ്യം ചെയ്യാത്തതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. അദ്ദേഹം എന്താണ് ജയിലിലാകാത്തത്? മുഖ്യമന്ത്രി 24 മണിക്കൂറും എന്നെ ആക്രമിക്കുകയാണ്. ഈ നിലപാട് ആശ്ചര്യകരമാണ്. ബിജെപിക്കെതിരെ ആശയ പോരാട്ടം നടത്തുന്നു […]

Keralam

‘പുറത്തു വിടുന്നത് പേയ്ഡ് സർവേകളാണോ എന്ന് സംശയം’; വിമർശനവുമായി മുഖ്യമന്ത്രി

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന അഭിപ്രായ സർവേകൾ പേയ്ഡ് സർവേകളാണോ എന്ന് നാട്ടുകാർ സംശയിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക രീതിയിലാണ് സർവേ ഫലങ്ങൾ പുറത്തു വരുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം സർവേകൾ പുറത്തു വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തു വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി […]