Health

കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’എന്ന പേരില്‍ ഒരു ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാംപയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’എന്ന പേരില്‍ ഒരു ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാംപയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍, സ്വകാര്യ, സഹകരണ മേഖലകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുസമൂഹം തുടങ്ങി എല്ലാവരും സഹകരിച്ച് കൊണ്ടാണ് ക്യാംപയിന്‍ […]

Health

മദ്യം കാന്‍സറിന് കാരണമാകുന്നു; കുപ്പികളിലെ ലേബലുകളില്‍ കാന്‍സര്‍ മുന്നറിയിപ്പ് നല്‍കണമെന്ന് യുഎസ് ജനറല്‍ സര്‍ജന്‍

മദ്യ കുപ്പികളിലെ ലേബലുകളില്‍ കാന്‍സര്‍ മുന്നറിയിപ്പ് നല്‍കണമെന്ന് യുഎസ് ജനറല്‍ സര്‍ജന്‍ വിവേക് മൂര്‍ത്തി. മദ്യപാനം കരള്‍, സ്തനം, തൊണ്ട ഉള്‍പ്പെടെ ഏഴ് തരം കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എക്സിലൂടെയാണ് വിവേക് മൂര്‍ത്തി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ യുഎസില്‍ റിപ്പോര്‍ട്ട് ചെയ്ത കാന്‍സര്‍ […]

Health

ശ്വാസകോശാര്‍ബുദ ചികിത്സയില്‍ സംയുക്ത മരുന്ന് പരീക്ഷണം; 40 ശതമാനത്തിലധികം ഫലപ്രാപ്തിയെന്ന് ഗവേഷകര്‍

ശ്വാസകോശാര്‍ബുദ ചികിത്സയില്‍ കൂടുതല്‍ ഫലപ്രാപ്തി ലഭിക്കുന്ന മരുന്നു പരീക്ഷണവുമായി ഗവേഷകര്‍. സാധാരണ ചികിത്സയെക്കാള്‍ 40 ശതമാനത്തിലധികം ഫലം ഒരു പുതിയ മരുന്ന് സംയോജനം കാണിക്കുന്നതായി ഗവേഷകര്‍ അവകാശപ്പെടുന്നു. ശ്വാസകോശാര്‍ബുദമാണ് ലോകത്തിലെ കാന്‍സര്‍ മരണത്തിന്റെ പ്രധാന കാരണം. പ്രതിവര്‍ഷം 1.8 ദശലക്ഷം മരണങ്ങളാണ് ശ്വാസകോശാര്‍ബുദത്താല്‍ സംഭവിക്കുന്നത്. രോഗത്തിന്റെ അതിജീവന നിരക്കും […]

Health

കേക്ക് അത്ര സേഫല്ല ; ക്യാൻസറിനു കാരണമായേക്കാവുന്ന കാര്യങ്ങളുണ്ടെന്ന് കണ്ടെത്തൽ

എല്ലാ സന്തോഷങ്ങളും മധുരത്തോടെ ആഘോഷിക്കുന്ന പതിവാണ് നമുക്കുള്ളത്. അത് കേക്കിന്റേയും ലഡുവിന്റേയുമൊക്കെ രൂപത്തിലാണ്. എല്ലാത്തിനും സമീപിക്കുന്നത് ബേക്കറികളേയും, സ്വന്തമായി ഇതെല്ലാം തയാറാക്കുന്നവർ ചുരുക്കമാണുതാനും. എന്നാല്‍, ഇത്തരം ബേക്കറികളില്‍ നിർമ്മിക്കുന്ന പല ഉത്പന്നങ്ങളിലും അർബുദത്തിന് കാരണമാകുന്ന പദാർഥങ്ങളുണ്ടെന്നാണ് റിപ്പോർട്ട്.  കർണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വിഭാഗമാണ് 12 കേക്ക് സാമ്പിളുകളില്‍ ഇത്തരത്തിലുള്ള […]

World

യു കെയിൽ ക്യാൻസർ ബാധിച്ചു ചികിത്സയിലായിരുന്ന പാലാ സ്വദേശിനിയായ യുവതി മരിച്ചു

കോട്ടയം: യു കെ യിൽ ക്യാൻസർ ബാധിച്ചു ചികിത്സയിലായിരുന്ന പാലാ സ്വദേശിനിയായ യുവതി മരിച്ചു. നോർത്തേൺ അയർലൻഡിലെ ലിമാവാടിയിൽ താമസിക്കുന്ന പാലാ കിഴതടിയൂർ ചാരം തൊട്ടിൽ മാത്തുകുട്ടിയുടെയും ലിസ മാത്തുകുട്ടിയുടെയും മകൾ അന്നു മാത്യുവാണ് (28) ക്യാൻസർ ബാധിച്ചു മരിച്ചത്. രെഞ്ചു തോമസ് ആണ് ഭർത്താവ്. നാട്ടിൽ നേഴ്സായിരുന്നു […]

Health

ശ്വാസകോശാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്ന ദൈനംദിന ജീവിതത്തിലെ 10 ശീലങ്ങള്‍

നമ്മുടെ ദൈനംദിന ജീവിതത്തിലെ പല ശീലങ്ങളും ശ്വാസകോശാര്‍ബുദത്തിലേക്ക് നയിക്കുന്നുണ്ട്. ഇവ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുന്നത് ശ്വാസകോശാര്‍ബുദം പ്രതിരോധിക്കാന്‍ സഹായിക്കും. പുകവലി ഉപേക്ഷിക്കുക, ശ്വസിക്കുന്ന വായുവിന്‌റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, നല്ല ജീവിതശൈലി പുലര്‍ത്തുക തുടങ്ങിയവ മാറ്റങ്ങള്‍ കൊണ്ടുവരാം. ശ്വാസകോശാര്‍ബുദത്തിനു കാരണമാകുന്ന 10 ശീലങ്ങള്‍ അറിയാം. 1.പുകവലി ആരോഗ്യത്തിന് ഏറെ ദോഷം […]

Keralam

ആര്‍സിസി ഡാറ്റാ ചോര്‍ത്തലിന് പിന്നില്‍ അന്താരാഷ്ട്ര മാഫിയ

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ഡാറ്റാ ചോര്‍ത്തലിന് പിന്നില്‍ അന്താരാഷ്ട്ര മാഫിയയെന്ന് വിവരം. കൊറിയന്‍ സൈബര്‍ ഹാക്കര്‍മാരാണ് പിന്നിലെന്നാണ് സൂചന. ക്രിപ്‌റ്റോ കറന്‍സി ഏജന്‍സികളില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ തേടി. ഡാറ്റ തിരിച്ചുവേണമെങ്കില്‍ ക്രിപ്‌റ്റോ കറന്‍സിയുടെ രൂപത്തില്‍ പണം കൈമാറണമെന്നായിരുന്നു ഹാക്കര്‍മാര്‍ ആവശ്യപ്പെട്ടത്. രാജ്യത്തെ ഏറ്റവും […]

Health

എയര്‍ഫ്രയറിലെ പാചകം അര്‍ബുദ കാരണമാകുമോ? ഉരുളക്കിഴങ്ങ് പോലുള്ളവയുടെ ഡീപ് ഫ്രയിങ് ഒഴിവാക്കാം

നമ്മുടെ ആഹാരശീലങ്ങള്‍ പലപ്പോഴും രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നുണ്ട്. അറിഞ്ഞുകൊണ്ടും അറിയാതെയും ഇത്തരം ശീലങ്ങള്‍ പിന്തുടരുന്നവരുണ്ട്. എന്നാല്‍ ചിലരാകട്ടെ ആഹാര ജീവിതശൈലീ കാര്യങ്ങളില്‍ കര്‍ശന നിഷ്ഠ പുലര്‍ത്തുന്നവരാണ്. ഇത്തരക്കാര്‍ക്കിടയിലേക്ക് എന്തെത്തിയാലും ഭീതിയോടെയും സംശയാസ്പദമായുമാകും ആദ്യം വീക്ഷിക്കുക. ഇത്തരത്തില്‍ ഈ അടുത്ത കാലത്തുണ്ടായ ഒന്നാണ് എയര്‍ ഫ്രയര്‍ പാചകം അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്നത്. […]

Health

നാല്പത് വയസ്സില്‍ താഴെയുള്ളവരില്‍ അര്‍ബുദം കൂടുന്നതായി പഠനം

നാല്പത് വയസ്സില്‍ താഴെയുള്ളവരില്‍ അര്‍ബുദം കൂടുന്നതായി പഠനം. ഇവരില്‍ തന്നെ 60 ശതമാനവും പുരുഷന്മാരാണെന്ന് ഒരുകൂട്ടം അർബുദ ചികിത്സാ വിദഗ്ധർ ആരംഭിച്ച ദ കാന്‍സര്‍ മുക്ത് ഭാരത് ഫൗണ്ടേഷന്‌റെ പഠനം വ്യക്തമാക്കുന്നു. രോഗം സ്ഥിരീകരിച്ച ശേഷം വിദഗ്ധോപദേശത്തിനായി എന്‍ജിഒയുടെ സഹായം തേടി വിളിച്ചതില്‍ 20 ശതമാനവും നാല്‍പ്പതില്‍ താഴെ പ്രായമുള്ളവരായിരുന്നു. […]

Health

ക്യാൻസര്‍ പ്രതിരോധത്തിനായി ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്യാൻസര്‍ വരാതിരിക്കാൻ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നതാണ് സത്യം.  പാരമ്പര്യഘടകങ്ങളാണ് അധികപേരിലും ക്യാൻസറിന് കാരണമാകുന്നത്.  ചിലരില്‍ പാരമ്പര്യഘടകങ്ങള്‍ക്കൊപ്പം ജീവിതരീതികളിലെ പിഴവുകള്‍ കൂടിയാകുമ്പോള്‍ ക്യാൻസര്‍ രോഗത്തിന് വളരാനുള്ള അനുകൂല സാഹചര്യം എളുപ്പത്തിലുണ്ടാകുന്നു.  ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ക്യാൻസര്‍ കേസുകളില്‍ 40 ശതമാനവും നമുക്ക് പ്രതിരോധിക്കാൻ സാധിക്കുന്നതാണ് എന്ന് ദില്ലിയില്‍ നിന്നുള്ള […]