Keralam

തീപിടുത്തമുണ്ടായ വാന്‍ഹായി കപ്പലിനെ കെട്ടിവലിക്കാന്‍ നേരിട്ട് ഇടപെട്ട് നാവികസേന

തീപിടുത്തമുണ്ടായ വാന്‍ഹായി കപ്പലിനെ കെട്ടിവലിക്കുന്നതില്‍ നേരിട്ട് ഇടപെട്ട് നാവികസേന. ടഗ് കപ്പല്‍ ഉടമകള്‍ ചോദിച്ച വാടക നല്‍കാന്‍ ആകില്ല എന്ന വാന്‍ഹായി കപ്പല്‍ ഉടമകള്‍ നിലപാടെടുത്തിരുന്നു. ഇതോടെയാണ് ഐഎന്‍എസ് ശാരദയുമായി നാവികസേന രംഗത്തെത്തിയിരിക്കുന്നത്. ശക്തമായ കാറ്റില്‍ നീങ്ങിക്കൊണ്ടിരുന്ന കപ്പലിനെ ഇപ്പോള്‍ നിയന്ത്രണ വിധേയമാക്കിയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.  കഴിഞ്ഞ ദിവസം […]

Keralam

ചരക്ക് കപ്പലില്‍ ഡീസലും കീടനാശിനികളും ഉള്‍പ്പെടെ നിറച്ച 140 കണ്ടെയ്‌നറുകള്‍; വിശദാംശങ്ങള്‍ ഇങ്ങനെ

കത്തി അമരുന്ന ചരക്ക് കപ്പലില്‍ ഉള്ളത് അതീവ അപകടകരമായ 140 കണ്ടെയിനറുകള്‍. ഗുരുതര പാരിസ്ഥിതിക ഭീഷണി ഉയര്‍ത്തുന്ന രാസവസ്തുക്കളും, കീടനാശിനികളും അടക്കമാണ് കണ്ടെയിനറുകളില്‍ ഉള്ളത്. കസ്റ്റംസിന് ലഭിച്ച കപ്പലിന്റെ കാര്‍ഗോ മാനിഫെസ്റ്റില്‍ നിന്നുമാണ് കപ്പലിനുള്ളില്‍ എന്ത് എന്ന വിവരം പുറത്ത് വന്നത്.  തീ ആളിപ്പടരുന്ന ചരക്ക് കപ്പലില്‍ എന്തൊക്കെ […]

Keralam

കപ്പല്‍ അപകടം: തീ നിയന്ത്രണവിധേയമായില്ല; കപ്പലിലുള്ളത് 2000 ടണ്‍ എണ്ണ; 240 ടണ്‍ ഡീസല്‍

സിങ്കപ്പൂര്‍ കപ്പലായ വാന്‍ ഹായ് 503 ല്‍ ഉണ്ടായ തീ നിയന്ത്രിക്കാനാവുന്നില്ല. ഇന്ത്യന്‍ നാവിക സേനയും കോസ്റ്റ് ഗാര്‍ഡും രക്ഷപ്രവര്‍ത്തനം തുടരുന്നു. കപ്പല്‍ ചരിഞ്ഞുതുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. കപ്പലില്‍ നിന്ന് എണ്ണ പടരുന്നത് തടയാന്‍ ഡച്ച് കമ്പനി എത്തും. പൊള്ളലേറ്റ് ആശുപത്രിയില്‍ എത്തിച്ച നാവികരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്.  […]

Keralam

ചരക്ക് കപ്പലിന് തീ പിടിച്ച സംഭവം; കടലിൽ ചാടിയ ജീവനക്കാരെ രക്ഷപ്പെടുത്താനും ചികിത്സ ഉറപ്പാക്കാനും നിർദേശം നൽകി മുഖ്യമന്ത്രി

ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ച സംഭവത്തിൽ ജീവനക്കാരെ രക്ഷപ്പെടുത്താനും അവർക്ക് ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. ദുരന്തനിവാരണ അതോറിറ്റി ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. WANHAI 503 എന്ന […]

Keralam

ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു; 20 കണ്ടെയ്നറുകൾ കടലിൽ പതിച്ചു

ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങൾക്ക് സമീപം ഉൾക്കടലിൽ ചരക്കു കപ്പലിന് തീപിടിച്ചു. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന ചരക്കുക്കപ്പലാണ് അപകടത്തിൽപ്പെട്ടത്. 20 കണ്ടെയ്നറുകൾ കടലിൽ പതിച്ചു. 22 ജീവനക്കാർ കപ്പലിൽ ഉണ്ടെന്നാണ് വിവരം. ബേപ്പൂരിൽ നിന്ന് 45 നോട്ടിക്കൽ മൈൽ അകലെയാണ് ചരക്കു കപ്പലിന് തീപിടിച്ചത്. വാൻ ഹായ് ചൈനീസ് […]