Keralam

കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ കേസ്; ഡീന്‍ ഡോ. സി.എന്‍ വിജയകുമാരിക്ക് ജാമ്യം

കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ കേസില്‍ ഡീന്‍ ഡോ. സി.എന്‍ വിജയകുമാരിക്ക് ജാമ്യം. നെടുമങ്ങാട്ട്എസ്‌സി/എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. മൂന്ന് ഞായറാഴ്ച്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാക്കണം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും സമാനമായ രീതിയില്‍ ഇനി സംഭവങ്ങള്‍ ഉണ്ടാവരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ, ഹാജരായി […]

Keralam

ജാതി അധിക്ഷേപമെന്ന് പരാതി; സിപിഐ കുന്നത്തൂര്‍ മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെ 9പേര്‍ക്കെതിരെ കേസ്

കൊല്ലം ചിറ്റുമലയില്‍ ജാതി അധിക്ഷേപം നടത്തിയെന്ന സ്ത്രീയുടെ പരാതിയില്‍ സിപിഐ മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെ 9പേര്‍ക്കെതിരെ കേസ്. സിപിഐ കുന്നത്തൂര്‍ മണ്ഡലം സെക്രട്ടറി സി ജി ഗോപുകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതി. മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ജാതി അധിക്ഷേപം നടത്തിയെന്നാണ് പരാതി. കെപിഎംഎസ് നേതാവുകൂടിയായ ഒരാളുടെ വീട്ടില്‍ മതില്‍ […]

Keralam

ജാതീയ അധിക്ഷേപം: സത്യഭാമയെ തത്ക്കാലം അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടു പരിഗണിക്കുന്ന ഈ മാസം 27 വരെ സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റ് തടയണമെന്ന ആവശ്യത്തിൽ മറുപടി സമർപ്പിക്കാൻ സർക്കാരിനും ജസ്റ്റിസ് കെ.ബാബു നിർദേശം നൽകി. സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ നെടുമങ്ങാട് സെഷൻസ് കോടതി […]