India

ആഘോഷങ്ങൾക്ക് സമ്മാനം നൽകാൻ പൊതുപണം ഉപയോഗിക്കരുത്; കേന്ദ്ര വകുപ്പുകൾക്ക് ധനമന്ത്രാലയത്തിന്റെ നിർദേശം

ആഘോഷങ്ങൾക്ക് സമ്മാനം നൽകാൻ പൊതുപണം ഉപയോഗിക്കരുതെന്ന് കേന്ദ്ര വകുപ്പുകൾക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർദേശം. ദീപാവലിക്കോ മറ്റ് ആഘോഷങ്ങൾക്കോ പൊതു പണം ഉപയോഗിച്ച് സമ്മാനം നൽകരുത്. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്നതിനും അത്യാവശ്യമല്ലാത്ത ചെലവുകൾ നിയന്ത്രിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് ധനമന്ത്രാലയം […]

India

പൗരത്വ നിയമത്തിൽ ഇളവ്; 2024 ഡിസംബർ വരെ ഇന്ത്യയിൽ എത്തിയ മുസ്ലിം ഇതര വിഭാഗക്കാർക്ക് രാജ്യത്ത് തുടരാം

പൗരത്വ നിയമത്തിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 10 വർഷം കൂടി നീട്ടിയാണ് വിജ്ഞാപനം ഇറങ്ങിയത്. 2024 ഡിസംബർ വരെ ഇന്ത്യയിൽ എത്തിയ മുസ്ലിം ഇതര വിഭാഗക്കാർക്ക് രാജ്യത്ത് തുടരാം. നേരത്തെ 2014 ഡിസംബർ വരെ എത്തിയവർക്കായിരുന്നു ഇളവ്. പാകിസ്താൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഇളവ്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, […]

India

എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ മൈലേജ് കുറയാന്‍ കാരണമാകും; സ്ഥിരീകരിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ മൈലേജ് കുറയാന്‍ കാരണമാകുമെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോളില്‍ എഥനോള്‍ കലര്‍ത്തുന്നത് ഇന്ധനക്ഷമത ഗണ്യമായി കുറയ്ക്കുകയും വാഹന ഭാഗങ്ങളുടെ തേയ്മാനം ത്വരിതപ്പെടുത്തുകയും ചെയ്യുമെന്ന ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയിലാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഇക്കാര്യം സമ്മതിച്ചത്. പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുന്നത് വാഹനത്തിന്റെ പ്രകടനത്തില്‍ […]

Keralam

മുണ്ടക്കൈ -ചൂരല്‍മല ദുരന്തം: കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി:മുണ്ടക്കൈ -ചൂരല്‍മല ദുരന്തത്തില്‍ കേരളത്തിന് 153.20 കോടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന ദുരന്തനിവാരണഫണ്ടിന്റെ കേന്ദ്ര വിഹിതമാണ് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചത്. വിവിധ സംസ്ഥാനങ്ങള്‍ക്കായി ആകെ 1066.80 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തമുണ്ടായ ഹിമാചല്‍, ഉത്തരാഖണ്ഡ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം എന്നീ സംസ്ഥാനങ്ങള്‍ക്കും തുക അനുവദിച്ചിട്ടുണ്ട്. അസമിന് 375.60 […]

India

നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടണം; സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസര്‍ക്കാരിനോട് അടിയന്തരമായി ഇടപെടണമെന്ന് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. വിദേശകാര്യ മന്ത്രാലയത്തെ എതിര്‍കക്ഷിയാക്കി സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രനാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും […]

India

പൗരന്മാർക്ക് പ്രത്യേക വെബ് പോർട്ടൽ വഴി വിവരങ്ങൾ നൽകാം; സെൻസസ് ഡിജിറ്റലാക്കുമെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് 2027ൽ നടക്കാനിരിക്കുന്ന സെൻസസ് ഡിജിറ്റലാക്കുമെന്ന് കേന്ദ്രസർക്കാർ. മൊബൈൽ ആപ്പുകൾ ഉപയോഗിച്ചാകും ഡാറ്റ ശേഖരിക്കുക. പൗരന്മാർക്ക് പ്രത്യേക വെബ് പോർട്ടൽ വഴി വിവരങ്ങൾ നൽകാൻ ഓപ്ഷൻ ഉണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകൾ എന്നിവയിൽ ആകും ആപ്പുകൾ. ഡാറ്റ ശേഖരണത്തിനായി ഉദ്യോഗസ്ഥർ സ്വന്തം മൊബൈൽ ഫോണുകൾ ആകും ഉപയോഗിക്കുക. […]

Keralam

‘കേന്ദ്രസഹായം ഇല്ലെങ്കിലും ഓണത്തിന് മലയാളികളുടെ അന്നം മുട്ടില്ല’; മന്ത്രി ജി.ആർ. അനിൽ

ഓണക്കാലത്ത് കേരളത്തിന് കേന്ദ്രസഹായം ലഭിക്കില്ലെന്ന് മന്ത്രി ജി.ആർ. അനിൽ. നെല്ല് സംഭരണത്തിനായി കേന്ദ്രം നൽകേണ്ടത് 1109 കോടിയാണെന്നും ഇതുവരെ സഹായം ലഭിച്ചിട്ടില്ലെന്നും അദ്ദേഹംപറഞ്ഞു. കേന്ദ്രം സഹായം നിഷേധിച്ചാലും ഓണത്തിന് മലയാളികളുടെ അന്നം മുട്ടില്ലെന്ന് അദ്ദേഹം ഉറപ്പു നൽകി. സർക്കാർതലത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുകയാണെന്നും, ജനങ്ങൾക്ക് താത്കാലിക ആശ്വാസം നൽകാനായി […]

India

പീക്ക് സമയങ്ങളില്‍ ഓണ്‍ലൈന്‍ ടാക്‌സി നിരക്ക് 200 ശതമാനം വരെ കൂട്ടാം; കേന്ദ്രസര്‍ക്കാര്‍ അനുമതി

ന്യൂഡല്‍ഹി: പീക്ക് അവറുകളില്‍ നിരക്ക് വര്‍ധിപ്പിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സികളുടെ ഡൈനാമിക് പ്രൈസിങ്ങിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ഡിമാന്‍ഡ് അനുസരിച്ച് നിരക്ക് നിര്‍ണയിക്കുന്ന രീതിയാണ് ഡൈനാമിക് പ്രൈസിങ്. പുതിയ ചട്ടം അനുസരിച്ച് ഡിമാന്‍ഡ് കുറവുള്ള സമയത്ത് അടിസ്ഥാന നിരക്കിന്‍റെ 50 ശതമാനമായി നിരക്ക് കുറയാം. എന്നാല്‍ പീക്ക് സമയത്ത് അടിസ്ഥാന നിരക്കിന്റെ […]

Keralam

കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കടുവയെയും ആനയെയും അതീവ സംരക്ഷിത പട്ടികയിൽ നിന്നും മാറ്റണമെന്ന ആവശ്യവും തള്ളി. മനുഷ്യന് ഭീഷണിയായ മൃഗങ്ങളെ കൊല്ലാൻ വനം മേധാവിക്ക് അധികാരം ഉണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. കാട്ടുപന്നിയുടെ എണ്ണത്തിൽ അനിയന്ത്രിതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും, കർഷകരുടെ ജീവനോപാധിക്ക് പോലും […]

Keralam

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം; സംസ്ഥാനങ്ങളോട് റിപ്പോർട്ട് തേടി

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം. റിപ്പോർട്ട് തേടി ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ജൂൺ 2നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. സംസ്ഥാനങ്ങളിലെ നിലവിലെ സാഹചര്യം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കേണ്ടത്. ഓക്സിജൻ വിതരണം, ക്രിട്ടിക്കൽ കെയർ കിടക്കകൾ, വെന്റിലേറ്റർ പിന്തുണയുള്ള കിടക്കകൾ […]