Keralam

കേന്ദ്ര നിയമം ആരാധനാലയങ്ങളിലെ വെടിക്കെട്ടു മുടക്കും, പൂരത്തെ തകർക്കും; വി എൻ വാസവൻ

കോട്ടയം: കേന്ദ്ര സർക്കാർ സ്ഫോടകവസ്തു നിയമത്തിൽ വരുത്തിയ ഭേദഗതി പ്രാബല്യത്തിലായാൽ കേരളത്തിലെ ആരാധനാലയങ്ങളിലെ ഉത്സവാഘോഷങ്ങളുടെ പ്രധാന ആകർഷണവും ആചാരങ്ങളുടെ ഭാഗവുമായ വെടിക്കെട്ട് മുടങ്ങുമെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും വി എൻ വാസവൻ പറഞ്ഞു.  കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം തൃശൂർ പൂരം ഉൾപ്പടെയുള്ള ആരാധനാലയങ്ങളിലെ വെടിക്കെട്ട് തന്നെ ഇല്ലാതാക്കും. വെടിക്കെട്ട് […]

India

‘ഇടപെടലുകളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ട്’; ശേഷിക്കുന്ന നയതന്ത്രജ്ഞര്‍ക്ക് മുന്നറിയിപ്പുമായി കാനഡ

നിജ്ജാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെ ശേഷിക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് മുന്നറിയിപ്പുമായി കാനഡ. ശേഷിക്കുന്ന 15 ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ കാനഡയിലെ ഇടപെടലുകളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെന്നും അവര്‍ കനേഡിയന്‍ നിയമങ്ങള്‍ പാലിക്കണമെന്നും വിദേശകാര്യമന്ത്രി മെലാനി ജോളി പറഞ്ഞു. ഇന്ത്യയും കനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം […]

Keralam

വയനാടിന് കേന്ദ്രസഹായം ലഭിക്കാത്തത് ദൗര്‍ഭാഗ്യകരം, പുനരധിവാസത്തിന് പൂര്‍ണ പിന്തുണ ; വി.ഡി.സതീശൻ

തിരുവനന്തപുരം : വയനാട് ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ പ്രതിപക്ഷത്തിന്റെ പൂര്‍ണമായ പിന്തുണയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വയനാട്-വിലങ്ങാട് ദുരന്തങ്ങളില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് നിയമസഭയിൽ‌ അന്തിമോപചാരം അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കാലാവസ്ഥാ വ്യതിയാനം എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ തിരിച്ചറിയണം. കേരളമാണ് ഏറ്റവും അപകടകരമായ സ്ഥിതിയിലുള്ള പ്രദേശമെന്നതും […]

Keralam

മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ; കേന്ദ്ര സഹായം ലഭിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ല, മന്ത്രി ഒ ആർ കേളു

ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ- ചൂരൽമല പ്രദേശങ്ങളുടെ പുനരധിവാസത്തിന് കേന്ദ്രസഹായത്തിനായി കേരളം മാസങ്ങളായി കാത്തിരിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കേന്ദ്രസർക്കാരിന്റെ പ്രളയ സഹായ പ്രഖ്യാപനത്തിലും കേരളത്തെ തഴഞ്ഞു.  മൂന്ന് സംസ്ഥാനങ്ങൾക്ക് പ്രളയ സഹായധനമായി 675 കോടി രൂപ പ്രഖ്യാപിച്ചെങ്കിലും കേരളത്തെ അവഗണിക്കുകയാണുണ്ടായത്. വയനാട്ടിൽ പ്രധാനമന്ത്രി നേരിട്ടെത്തി ബോധ്യപ്പെടുകയും സംസ്ഥാന സർക്കാർ കൃത്യമായ […]

Technology

ഗൂഗിൾ ക്രോം ഉപയോക്താക്കളെ കാത്തിരിക്കുന്നത് വലിയ അപകടം ; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം

ലോകത്തിലെ ഏറ്റവും ജനപ്രിയമായ വെബ് ബ്രൗസറാണ് ക്രോം. പ്രതിദിനം ലക്ഷകണക്കിന് ആളുകൾ ക്രോം ആക്‌സസ് ചെയ്യുന്നുണ്ട്. എന്നാൽ ക്രോം ഉപയോഗിക്കുമ്പോഴുള്ള ഗുരുതരമായ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്രം. ഗൂഗിൾ ക്രോമിൽ ഒന്നിലധികം സുരക്ഷാ തകരാറുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഉപയോക്താക്കൾക്ക് ഗുരുതരമായ ഭീഷണിയുയർത്തുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഈ പിഴവുകള്‍ മുതലാക്കി […]

District News

ഇന്ത്യയിലെ മികച്ച കാര്‍ഷിക ടൂറിസം ഗ്രാമം ; ഉത്തരവാദിത്വ ടൂറിസത്തിന്റെ ചിറകിലേറി കുമരകം

ലോക ടൂറിസംദിനത്തില്‍ കുമരകത്തെ രാജ്യത്തെ കാര്‍ഷിക ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമേല്‍പ്പിക്കാതെ ഉത്തരവാദിത്വ ടൂറിസത്തിലൂടെ വിനോദസഞ്ചാരം വിജയകരമായി നടപ്പാക്കുന്നതിനാണ് കുമരകത്തിന് അവാര്‍ഡ്.  കാര്‍ഷികപ്രവര്‍ത്തനങ്ങളെ ടൂറിസ്റ്റുകള്‍ക്ക് ആസ്വാദ്യകരമാക്കിയ ഫാമിങ് എക്‌സ്പീരിയന്‍സ്, ഫിഷിങ് എക്‌സ്പീരിയന്‍സ്, എ ഡേ വിത്ത് ഫാര്‍മര്‍ തുടങ്ങി നിരവധി ടൂര്‍ പാക്കേജുകള്‍ കുമരകത്ത് […]

Keralam

സുരക്ഷിത തുറമുഖം ; വിഴിഞ്ഞം തുറമുഖത്തിന് ഐഎസ്പിഎസ് അംഗീകാരം

വിഴിഞ്ഞം തുറമുഖത്തിന് ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി കോഡ് ( ഐഎസ്പിഎസ്) അംഗീകാരം. കേന്ദ്രസര്‍ക്കാറിന്റെ മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആന്‍ഡ് പോര്‍ട്ടിന്റെ കീഴിലുള്ള മറൈന്‍ മര്‍ച്ചന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ഈ അംഗീകാരം നല്‍കുന്നത്.  കഴിഞ്ഞ ഡിസംബറില്‍ താല്‍ക്കാലിക അംഗീകാരം ലഭിച്ചിരുന്നു. മന്ത്രി വി എന്‍ വാസവന്‍ ഫേസ്ബുക്ക് […]

India

70 കഴിഞ്ഞവര്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്: രജിസ്‌ട്രേഷന്‍ തിങ്കളാഴ്ചമുതല്‍ ആരംഭിച്ചേക്കും

കോഴിക്കോട് : എഴുപതു വയസ്സു കഴിഞ്ഞവര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ സൗജന്യമായി നല്‍കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ തിങ്കളാഴ്ചമുതല്‍ ആരംഭിക്കുമെന്ന് സൂചന.ഔദ്യോഗികപ്രഖ്യാപനം അടുത്തദിവസം ഉണ്ടാവും.  23-ന് രാവിലെ രജിസ്‌ട്രേഷന്‍ പ്രഖ്യാപനം നടത്തുമെന്നും സൂചനയുണ്ട്. ഡിജിറ്റല്‍സേവ പൊതുസേവന കേന്ദ്രങ്ങള്‍ (സി.എസ്.സി.) വഴിയും അക്ഷയകേന്ദ്രങ്ങള്‍വഴിയും രജിസ്‌ട്രേഷന്‍ […]

India

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; പ്രതിപക്ഷ പാർട്ടികളുമായി സമവായത്തിന് തയ്യാറെന്ന് കേന്ദ്ര സർക്കാർ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് അവതരിപ്പിക്കും മുമ്പ് സമവായത്തിന് ശ്രമിക്കുമെന്ന് കേന്ദ്ര സർക്കാർ. പ്രതിപക്ഷ പാർട്ടികളുമായി സർക്കാർ ആശയവിനിമയം നടത്തും. മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അർജുൻ റാം മേഘ്‌വാൾ, കിരൺ റിജിജു എന്നിവർ പ്രതിപക്ഷ പാർട്ടികളുമായിചർച്ച നടത്തും. ബില്ല് ശീതകാല സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാൻ സാധ്യത കുറവാണെന്നാണ് […]

Keralam

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഇന്ത്യയുടെ നാനാത്വത്തിനും ഫെഡറലിസത്തിനുമെതിര്’: രമേശ് ചെന്നിത്തല

മോദി കാബിനറ്റ് പാസാക്കിയ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ശുപാര്‍ശ ഇന്ത്യ പോലെ വൈവിധ്യമാര്‍ന്ന ഒരു രാജ്യത്തിന്റെ നാനാത്വത്തിനും ഭരണഘടനാപരമായി ഫെഡറലിസത്തിനും എതിരാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേന്ദ്ര തെരഞ്ഞെടുപ്പും സംസ്ഥാന തെരഞ്ഞെടുപ്പുകളും വ്യത്യസ്തമായ തലങ്ങളിലാണ് നടക്കേണ്ടത്. കേന്ദ്രത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വിഷയങ്ങളല്ല സംസ്ഥാന […]