India

സംവരണ മാനദണ്ഡങ്ങൾ പടിക്ക് പുറത്ത്; ലാറ്ററൽ നിയമനത്തിലൂടെ ഐ സി എ ആറിൽ നിയമിക്കപ്പെട്ടത് 2700ൽ അധികം ശാസ്ത്രജ്ഞർ

രാജ്യത്തെ സംവരണ തത്വങ്ങളെ അട്ടിമറിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ ഉയർന്ന പദവികളിൽ 2007 മുതൽ നിയമിക്കപ്പെട്ടത് 2700-ലധികം ശാസ്ത്രജ്ഞർ. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഏറ്റവും വലിയ കൃഷി ഗവേഷണ സ്ഥാപനമാണ് (ഐ സി എ ആർ).  അടുത്തിടെ കേന്ദ്രസർക്കാർ വകുപ്പുകളിലെ നാൽപത്തിയഞ്ചോളം ഡയറക്ടർ തസ്തികകളിലേക്ക് ‌‌‍‍‍‍‍‌‍ലാറ്ററൽ […]

India

ആശുപത്രികളിൽ അടിസ്ഥാന സുരക്ഷ ഒരുക്കണം; ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര നിർദേശം

ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര നിർദേശം. സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശങ്ങൾ കൈമാറി. അടിസ്ഥാന സുരക്ഷ ആശുപത്രികളിൽ ഒരുക്കണം എന്ന് നിർദേശം. സന്ദർശക പാസ് കർശനമായി ഏർപ്പെടുത്തണമെന്ന് കേന്ദ്രം നിർദേശിച്ചു. സുരക്ഷാ കൺട്രോൾ റൂം സജ്ജീകരിക്കണമെന്നും നിർദേശം നൽകി. ആശുപത്രി പരിസരങ്ങളിൽ സുരക്ഷ പെട്രോളിങ് നടത്തണം. ആരോഗ്യപ്രവർത്തകർക്ക് സംരക്ഷണം […]

India

ഏകീകൃത പെന്‍ഷന്‍ പദ്ധതി അറിയാം; പ്രധാന അഞ്ചു പോയിന്റുകള്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കഴിഞ്ഞ ദിവസമാണ് ഏകീകൃത പെന്‍ഷന്‍ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 23 ലക്ഷം ജീവനക്കാരെ ലക്ഷ്യമിട്ടുള്ള പദ്ധതി, വിരമിച്ചതിന് ശേഷം ജീവനക്കാരുടെ സാമ്പത്തിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുമെന്നാണ് അവകാശപ്പെടുന്നത്. പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കണമെന്ന ആവശ്യം തള്ളിയാണ് പങ്കാളിത്ത രീതിയില്‍ തന്നെയുള്ള പുതിയ പദ്ധതിക്ക് മന്ത്രിസഭ […]

India

സംവരണവിരുദ്ധമായ ലാറ്ററൽ എൻട്രി പരസ്യം പിൻവലിച്ച് കേന്ദ്രം

കേന്ദ്രസർക്കാർ വകുപ്പുകളിലെ 45ഓളം ഡയറക്ടർ തസ്തികകളിലേക്ക് ‌‌‍‍‍‍‍‌‍ലാറ്ററൽ എൻട്രി വഴി നിയമനം നടത്തുന്നതിനു വേണ്ടി പ്രസിധീകരിച്ച പരസ്യം യു പി എസ് സി പിൻവലിച്ചു. സാമൂഹിക നീതി ഉയർത്തിപ്പിടിക്കുന്നതു കൊണ്ടു തന്നെ സംവരണ തത്വങ്ങൾ പാലിക്കാതെ നിയമനം നടത്താൻ സാധിക്കില്ല എന്നറിയിച്ചുകൊണ്ട് കേന്ദ്ര പേർസണൽ, ട്രെയിനിങ് കാര്യ വകുപ്പ് […]

Keralam

നെല്ലു സംഭരിച്ചിട്ട്‌ മാസങ്ങള്‍ ; കര്‍ഷകര്‍ക്ക്‌ നല്‍കാനുള്ളത്‌ കോടികള്‍

കുട്ടനാട്ടിലെ പുഞ്ചകൃഷിയുടെയും പാലക്കാട്ടെ രണ്ടാം കൃഷിയുടെയും നെല്ലുസംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക്‌ ലഭിക്കാനുള്ളത്‌ കോടികള്‍. കേന്ദ്ര വിഹിതം ലഭിച്ചില്ലെന്നു സംസ്ഥാനവും നെല്ലു വിനിയോഗം സംബന്ധിച്ചിട്ടുള്ള അടിയന്തര ഓഡിറ്റ്‌ റിപ്പോര്‍ട്ട്‌ സംസ്ഥാനം നല്‍കാത്തതിനാലാണ്‌ സംഭരണതുകയും സബ്‌സിഡിയും നല്‍കാത്തതെന്നു കേന്ദ്രവും പറയുന്നു. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സിവില്‍ സപ്ലൈസ്‌ കോര്‍പറേഷനാണ്‌ കേരളത്തില്‍ നെല്ലു […]

India

സമൂഹമാധ്യമങ്ങളിലൂടെയുള്ള അപകീർത്തി പരാമർശങ്ങൾക്ക് നിയന്ത്രണം; പുതിയ ബില്ല് അവതരിപ്പിക്കാൻ കേന്ദ്രം

സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ – അപകീർത്തി പരാമർശങ്ങൾ നിയന്ത്രിക്കാൻ പുതിയ ബില്ല് അവതരിപ്പിക്കാൻ കേന്ദ്രം. 1995-ലെ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമത്തിന്‌ പകരം കൊണ്ടുവരുന്ന ബ്രോഡ്കാസ്റ്റിങ്‌ സർവീസസ് (റെഗുലേഷൻ) ബില്ല് അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. യൂട്യൂബ്‌, ഫെയ്‌സ്‌ബുക്ക്, എക്‌സ്‌, ഇൻസ്‌റ്റഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളിലും വാർത്ത, സമകാലിക സംഭവങ്ങൾ തുടങ്ങിയവ അവതരിപ്പിക്കുന്നവർ, […]

India

വഖഫ് ഭേദഗതിബില്‍ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും; എതിർക്കാൻ പ്രതിപക്ഷം

വഖഫ് ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചേക്കും. ബില്ലിന്റെ കോപ്പികൾ ഇന്നലെ പാർലമെന്റ് അംഗങ്ങൾക്ക് വിതരണം ചെയ്തു. വഖഫ് ബോര്‍ഡിന്റെ അധികാരങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതാണ് പുതിയ വഖഫ് ബില്‍. ഭേദഗതിയുടെ ഉദ്ദേശം രാഷ്ട്രീയ പ്രേരിതമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഇന്ത്യ മുന്നണി ഘടകകക്ഷികളും ബില്ലിനെ പാർലമെന്റിൽ എതിർക്കും. വഖഫ് സ്വത്താണെന്ന് […]

India

മെെക്ക് മ്യൂട്ട് ചെയ്തു ; നീതി ആയോഗ് യോഗത്തിൽ നിന്നും പ്രതിഷേധിച്ചിറങ്ങി മമത

കൊല്‍ക്കത്ത : നിതീ ആയോഗ് യോഗത്തില്‍ നിന്നും പ്രതിഷേധിച്ച് ഇറങ്ങി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസാരിക്കാന്‍ ആവശ്യമായ സമയം അനുവദിച്ചില്ലെന്ന് ആരോപിച്ച് യോഗത്തില്‍ നിന്നും പ്രതിഷേധിച്ച് ഇറങ്ങി പോവുകയായിരുന്നു. അഞ്ച് മിനിറ്റ് മാത്രമാണ് സംസാരിക്കാന്‍ അനുവദിച്ചത് എന്ന് മമത പറയുന്നു. ‘കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കരുതെന്ന് […]

India

ജമ്മു കശ്മീരിലെ ഡോഡയിൽ ഭീകരാക്രമണത്തെ അപലപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ

ന്യൂഡൽഹി : ജമ്മു കശ്മീരിലെ ഡോഡയിൽ ഭീകരാക്രമണത്തെ അപലപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. സൈനികരുടെ വീരമൃത്യു വേദനാജകമെന്നും സുരക്ഷാ നടപടികളിൽ സൂക്ഷ്മമായ പുനഃക്രമീകരണം ആവശ്യപ്പെടുമെന്നും ഖാർഗെ പറഞ്ഞു. അടിക്കടിയുണ്ടാകുന്ന ഭീകരാക്രമങ്ങളിൽ കേന്ദ്രസർക്കാരിനെയും ഖർഗെ വിമർശിച്ചു. ഭീകരവാദം ഇല്ലാതെയാക്കാൻ മോദി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ദേശ സുരക്ഷ അപകടത്തിലാക്കാൻ […]

India

പിഎം ശ്രീയിൽ അംഗമായില്ല ; മൂന്ന് സംസ്ഥാനങ്ങൾക്കുള്ള സ്‌കൂൾ ഫണ്ട് തടഞ്ഞുവെച്ച് കേന്ദ്രം

പ്രധാനമന്ത്രി സ്‌കൂൾ ഫോർ റൈസിങ് ഇന്ത്യ (പിഎം-എസ്എച്ച്ആർഐ) പദ്ധതിയിൽ പങ്കെടുക്കാൻ എതിർപ്പ് പ്രകടിപ്പിച്ച മൂന്ന് സംസ്ഥാനങ്ങൾക്കുള്ള സർവ ശിക്ഷാ അഭിയാൻ ഫണ്ട് പിടിച്ചുവെച്ച് കേന്ദ്രം. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലേക്കുള്ള ഫണ്ടാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർത്തിയത്. സംസ്ഥാനങ്ങളിലെ സ്‌കൂളുകളെ ‘മാതൃക’ സ്ഥാപനങ്ങളാക്കി […]