
അഴിമതിക്കാർക്കെതിരെ നടപടിയെടുത്തത് ചിലരെ പ്രകോപിപ്പിക്കുന്നു; നരേന്ദ്രമോദി
കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിച്ച പ്രതിപക്ഷ ഐക്യ റാലിക്ക് പിന്നാലെ ഇന്ത്യ സഖ്യത്തിന് മറുപടിയുമായി പ്രധാനമന്ത്രി. അഴിമതിക്കാർക്കെതിരെ നടപടിയെടുക്കുന്നതാണ് ചിലർക്ക് ക്ഷമ നഷ്ടപ്പെടാൻ കാരണമെന്നും, പ്രതിപക്ഷം അഴിമതിക്കാരെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു. മീററ്റില്‍ നടന്ന ബിജെപി റാലിയിലായിരുന്നു പ്രതിപക്ഷ ആക്ഷേപങ്ങളെ വിമര്‍ശിച്ച് മോദി രംഗത്തെത്തിയത്. […]