Keralam

ഞായറാഴ്ച വരെ ശക്തമായ വേനല്‍മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ വേനല്‍മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പത്തനംതിട്ട, […]

Keralam

സംസ്ഥാനത്തെ കൊടുംചൂടിന് ആശ്വാസമായി മഴയെത്തുന്നു

സംസ്ഥാനത്തെ കൊടുംചൂടിന് ആശ്വാസമായി മഴയെത്തുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിലാണ് വ്യാഴാഴ്ച യെല്ലോ അലേര്‍ട്ട് നിലവിലുള്ളത്. ഇടുക്കിയില്‍ വെള്ളിയാഴ്ചയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ […]

Keralam

ഉഷ്ണ തരംഗം; റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

ഉഷ്ണ തരംഗം പരിഗണിച്ച് സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. ഇന്ന് രാവിലെ എട്ടുമണി മുതൽ 11 മണി വരെയും വൈകിട്ട് നാലു മുതൽ എട്ടുവരെയുമാണ് പുതിയ സമയക്രമം. അതേസമയം ഈ മാസത്തെ ഭക്ഷ്യ ധാന്യങ്ങളുടെ വിതരണവും ഇന്ന് ആരംഭിക്കും. കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ […]

Keralam

സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകലാവസ്ഥ വകുപ്പ്. വയനാട് ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് കാസർകോഡ് ജില്ലയൊഴികെ ബാക്കിയെല്ലാ ജില്ലകളിലും മഴയ്ക്ക് മുന്നറിയിപ്പ്. ശനിയാഴ്ച തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ […]

Keralam

മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; പാലക്കാട് ഓറഞ്ച് അലേർട്ട്

സംസ്ഥാനത്തെ ഉഷ്ണതരംഗ മുന്നറിയിപ്പ് കൂടുതല്‍ ജില്ലകളിലേക്ക്. പാലക്കാട് ജില്ലയിലെ വിവിധ മേഖലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളാണ് ഇന്ന് ഉഷ്ണതരംഗ സാധ്യതയുള്ള മറ്റ് ജില്ലകള്‍. ഈ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, അടുത്ത […]

Keralam

സംസ്ഥാനത്ത് അതിതീവ്ര ചൂടിനിടയിൽ വേനൽമഴ; ഇന്ന് 7 ജില്ലകളിൽ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം കേരളത്തിൽ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എറണാംകുളം തുടങ്ങി 7 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. 29, 30 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, […]

Keralam

പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. 26 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുന്നതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റന്നാള്‍ വരെ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. പാലക്കാട് […]

Keralam

ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.  ഏപ്രിൽ 23 ന് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, ഏപ്രിൽ 24 ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും […]

Keralam

മൂന്ന് ജില്ലകളിൽ മഴ പെയ്യും; മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത അരമണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് […]

Keralam

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. പാലക്കാട് തുടര്‍ച്ചയായ ഏഴാം ദിവസമായ ഇന്നും ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിലും ഈ ചൂട് തന്നെ തുടരാനാണ് സാധ്യത. കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 40°C വരെയും […]