എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍പട്ടികയുടെ തീവ്ര പരിഷ്‌കരണത്തിന് നവംബര്‍ നാല് മുതല്‍ ആരംഭിക്കുന്ന നടപടിക്രമങ്ങളുടെ ആദ്യ ഘട്ടത്തില്‍ കണക്കെടുപ്പ് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു. കണക്കെടുപ്പ് ഉള്‍പ്പെടെയുള്ള ആദ്യഘട്ട നടപടികള്‍ ഡിസംബര്‍ നാലിന് പൂര്‍ത്തിയാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. നവംബര്‍ 4 മുതല്‍ […]
