Keralam

ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്നത് റവന്യൂ വകുപ്പ്, പണമെടുക്കാന്‍ ധന സെക്രട്ടറിയുടെ അനുമതി വേണം, വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമല്ല എന്ന രീതിയില്‍ വലിയ കുപ്രചരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റവും ദാരുണമായ ഒരു ദുരന്തമുഖത്ത് ഇത്തരം വ്യാജ പ്രചരണം നടത്തുന്നത് തീര്‍ത്തും പ്രതിലോമപരമായ കാര്യമാണ്. ഈ പ്രചരണത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള മനുഷ്യരുമുണ്ട്. അവര്‍ യാഥാര്‍ത്ഥ്യമെന്തെന്ന് തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ദുരിതാശ്വാസ […]

No Picture
Keralam

ക്ഷേമപെന്‍ഷന്‍ കൂട്ടും; കുടിശ്ശിക രണ്ടു ഘട്ടമായി മുഴുവനും നല്‍കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമ പെന്‍ഷന്‍ ആനുകൂല്യങ്ങളുടെ അഞ്ചു ഗഡു കുടിശ്ശികയുണ്ട്. സമയബന്ധിതമായി പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കും. കുടിശ്ശികയുള്ള രണ്ട് ഗഡു 2024-25 സാമ്പത്തിക വര്‍ഷം വിതരണം ചെയ്യും. 2025-26 സാമ്പത്തിക വര്‍ഷം മൂന്നുഗഡുവും വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി […]

Keralam

റേഷൻ വിതരണത്തിൽ നിന്ന് ഐടി മിഷനെ ഒഴിവാക്കാനുള്ള നീക്കത്തിൽ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു

തിരുവനന്തപുരം : റേഷൻ വിതരണത്തിൽ നിന്ന് ഐടി മിഷനെ ഒഴിവാക്കാനുള്ള നീക്കത്തിൽ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. ഇന്ന് തുടങ്ങാനിരുന്ന കേന്ദ്ര ഏജൻസിയുടെ ട്രയൽ റൺ മാറ്റിവെച്ചു. കേന്ദ്ര ഏജൻസിയെ കൊണ്ടുവരുമെന്നതിൽ നയപരമായ തീരുമാനം വേണമെന്നാണ് വിലയിരുത്തൽ. റേഷൻ വിതരണത്തിൽ നിന്ന് ഐടി മിഷനെ ഒഴിവാക്കാനുള്ള നീക്കം ചർച്ചയായതോടെയാണ് ഫയൽ […]

India

കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ പ്രതിയായ അരവിന്ദ് കെജ്‌രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. കോടതിക്ക് ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഇത്തരം വിഷയങ്ങളില്‍ കോടതി ഇടപെടാന്‍ താല്‍ര്യമില്ല. വിഷയത്തില്‍ ആവശ്യമെങ്കില്‍ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ […]

Keralam

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കഠിനമായി തുടരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. സൂര്യാഘാതം മൂലമുള്ള മരണങ്ങൾ തുടരുന്നതും, പാലക്കാട് അടക്കമുള്ള ജില്ലകളിൽ 40 ഡിഗ്രിയിൽ ചൂട് തുടരുന്നതുമാണ് കാരണം. അതേസമയം, സൂര്യാതപമേറ്റ് കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലപ്പുറം സ്വദേശി മുഹമ്മദ്‌ ഹനീഫ മരിച്ചു. കോഴിക്കോട് […]

India

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെത്തുടർന്ന് ഡൽഹി സർക്കാർ സ്തംഭിച്ചിരിക്കുകയാണ്; ഹൈക്കോടതി

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെത്തുടർന്ന് ഡൽഹി സർക്കാർ സ്തംഭിച്ചിരിക്കുകയാണെന്ന് ഹൈക്കോടതി. ഒരു മുഖ്യമന്ത്രിക്ക് ദീർഘകാലം വിട്ടുനിൽക്കാൻ കഴിയില്ല. കെജ്‌രിവാളിൻ്റെ അഭാവത്തിൽ കുട്ടികളുടെ മൗലികാവകാശങ്ങൾ ഇല്ലാതാക്കരുത്. അദ്ദേ​ഹത്തിന്റെ അസാന്നിധ്യം മൂലം വിദ്യാർത്ഥികൾക്ക് സൗജന്യ പാഠപുസ്തകങ്ങളും എഴുത്ത് സാമഗ്രികളും യൂണിഫോമും നഷ്ടപ്പെടുത്താൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ഡൽഹി പോലുള്ള തിരക്കേറിയ […]

Keralam

എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂർ: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരുമായി നല്ല ബന്ധം പുലർത്തുന്ന ആളാണ് ഇപി. എന്നാൽ പാപിക്കൊപ്പം ശിവൻ കൂടിയാൽ ശിവനും പാപിയാവും. അത്തരക്കാരുടൊപ്പമുള്ള കൂടിക്കാഴ്ചകൾ ഒഴിവാക്കേണ്ടതായിരുന്നെന്നും മുൻപും ഇപി ഇത്തരം കാര്യങ്ങളിൽ ജാഗ്രത […]

Keralam

സ്വയംവിമർശനം നടത്തേണ്ടത് മാധ്യമങ്ങളാണ്; മാധ്യമങ്ങളെ അധിക്ഷേപിച്ച് മുഖ്യമന്ത്രി

കണ്ണൂർ: സിഎംആർഎൽ കേസിൽ അറസ്റ്റ് മനസിൻ്റെ ആഗ്രഹം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു കമ്പനിക്ക് സേവനത്തിന് പ്രതിഫലമായി അക്കൗണ്ട് വഴി പണം കൈമാറുന്നതിൽ എന്താണ് തെറ്റെന്നും എല്ലാം സുതാര്യവും നിയമപരമായുമാണ് നടന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി അഭിമുഖത്തിൽ പറഞ്ഞു. ഇതിൽ കമ്പനി നടത്തിയത് എൻ്റെ മകളായിപോയി എന്ന പ്രത്യേകത മാത്രമേ […]

Keralam

പ്രതിപക്ഷ നേതാവിൻ്റെ തല പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ വിഡി സതീശന്‍

മലപ്പുറം: പ്രതിപക്ഷ നേതാവിൻ്റെ തല പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ വിഡി സതീശന്‍. ആര് എതിര്‍ത്താലും അവരുടെ തല പരിശോധിക്കണമെന്ന് പറയുന്നതാണ് പിണറായി വിജയൻ്റെ രീതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മലപ്പുറത്ത് പറഞ്ഞു. നട്ടാല്‍ കുരുക്കാത്ത പച്ചക്കള്ളം പറയുന്നത് മുഖ്യമന്ത്രിയാണെന്നും വിഡി സതീശന്‍ ആരോപിച്ചു. ഒരുകോടി പാവപ്പെട്ടവര്‍ക്ക് ഏഴുമാസം […]

Keralam

തൃശ്ശൂർ പൂരം പ്രതിസന്ധി; പരാതികളില്‍ അന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെച്ചൊല്ലി തൃശ്ശൂർ പൂരത്തിനിടെയുണ്ടായ പ്രതിസന്ധിയെ കുറിച്ച് ലഭിച്ച പരാതികളില്‍ അന്വേഷണം നടത്താന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ രണ്ട് പരാതികളാണ് എത്തിയതെന്നും ഇതില്‍ അന്വേഷണം നടത്താനായി ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയം ഗൗരതരമായി കാണുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ”തൃശ്ശൂർ […]