പാലക്കാട് കൈ മുറിച്ചു മാറ്റിയ 9 വയസ്സുകാരിക്ക് സർക്കാർ സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 2 ലക്ഷം രൂപ അനുവദിച്ചു
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് കൈ മുറിച്ചു മാറ്റിയ പല്ലശ്ശന സ്വദേശിയായ ഒൻപതുവയസുകാരിയ്ക്ക് സർക്കാർ സഹായം. മുഖ്യമന്ത്രി പിണറായി വിജയൻറെ ദുരിതാശ്വാസ നിധിയിൽ നിന്നും 2 ലക്ഷം രൂപയാണ് ചികിത്സാസഹായമായി അനുവദിച്ചിരിക്കുന്നത്. . കളിക്കുന്നതിനിടെ നിലത്ത് വീണതായിരുന്നു ഒൻപതു വയസുകാരി വിനോദിനി. സെപ്റ്റംബര്‍ 24 നായിരുന്നു സംഭവം. […]
