World

അതിർത്തിയോട് ചേർന്ന് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മിക്കാനൊരുങ്ങി ചൈന; ആശങ്കയോടെ ഇന്ത്യ

ഇന്ത്യയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് ടിബറ്റിലെ ബ്രഹ്‌മപുത്രയില്‍ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മിക്കാന്‍ അനുമതി നല്‍കി ചൈന. ഇത് നദീതിരത്തുള്ള സംസ്ഥാനങ്ങളായ ഇന്ത്യയിലും ബംഗ്ലാദേശിലും ആശങ്ക ഉയര്‍ത്തുന്നു. ബ്രഹ്‌മപുത്രയുടെ ടിബറ്റന്‍ നാമമായ യാര്‍ലുങ് സാങ്ബോ നദിയുടെ താഴ്വരയിലാണ് പദ്ധതി വരാന്‍ പോകുന്നതെന്ന് ഔദ്യോഗിക പ്രസ്താവന ഉദ്ധരിച്ച് സര്‍ക്കാര്‍ നടത്തുന്ന […]

Uncategorized

ഇന്ത്യ-ചൈന അതിർത്തിയിലെ സൈനിക പിന്മാറ്റം പൂർത്തിയായി; പട്രോളിങ് നടപടികൾ ഉടൻ ആരംഭിക്കും

ഇന്ത്യ-ചൈന അതിർത്തിയിലെ സൈനിക പിന്മാറ്റം പൂർത്തിയായതായി കരസേന സ്ഥിരീകരിച്ചു. ഡെപ്‌സാങ്ങിലും ഡെംചോക്കിലും സൈനിക പിന്മാറ്റം പൂർത്തിയായതായി കരസേന അറിയിച്ചു. അതിർത്തിയിൽ പട്രോളിങ് നടപടികൾ ഉടൻ ആരംഭിക്കും. ദീപാവലി ദിനത്തിൽ മധുര പലഹാരങ്ങൾ കൈമാറുമെന്നും കരസേന അറിയിച്ചു. മേഖലയിൽ കമാൻഡർമാരുടെ ചർച്ചകൾ തുടരുമെന്ന് കരസേന വ്യക്തമാക്കി. 2020 ജൂണിൽ ഗാൽവാൻ […]

India

സംഘര്‍ഷം ലഘൂകരിക്കാന്‍ ധാരണ; കരാര്‍ സ്ഥിരീകരിച്ച് ചൈന, ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും

ന്യൂഡല്‍ഹി: നിയന്ത്രണ രേഖയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യയുമായി ധാരണയിലെത്തിയതായി സ്ഥിരീകരിച്ച് ചൈന. ഈ വിഷയത്തില്‍ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ഇരുരാജ്യങ്ങളും തമ്മില്‍ പലതവണ ചര്‍ച്ച നടത്തിയിരുന്നതായും ചൈനീസ് വിദേശകാര്യ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു. തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിന് വഴിവയ്ക്കുന്ന സുപ്രധാനതീരുമാനത്തിലെത്താന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. തീരുമാനം […]

Sports

ബാഡ്മിന്റന്‍ മത്സരത്തിനിടെ 17കാരന് ഹൃദയാഘാതം; കോര്‍ട്ടില്‍ പിടഞ്ഞുവീണ് മരിച്ചു

ബാഡ്മിന്റന്‍ മത്സരത്തിനിടെ 17കാരന് ഹൃദയാഘാതം. കോർട്ടിൽ പിടഞ്ഞുവീണ ചൈനീസ് താരം മരണത്തിന് കീഴടങ്ങുകയായിരുന്നു. 17കാരനായ ഴാങ് ഷിജി, ഇന്തോനേഷ്യയില്‍ നടന്ന ടൂര്‍ണമെന്റിനിടെയാണ് കോര്‍ട്ടില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ലെന്ന് ചൈനീസ് ബാഡ്മിന്റന്‍ അസോസിയേഷന്‍ പ്രതികരിച്ചു. #Breaking 17-year-old Chinese […]

World

ചന്ദ്രന്റെ വിദൂരവശത്തുനിന്ന് മണ്ണും കല്ലുകളും ശേഖരിച്ച് ഭൂമിയിലെത്തിച്ച ആദ്യ രാജ്യമമെന്ന ചരിത്രം കുറിച്ച് ചൈന

ചന്ദ്രന്റെ വിദൂരവശത്തുനിന്ന് മണ്ണും കല്ലുകളും ശേഖരിച്ച് ഭൂമിയിലെത്തിച്ച ആദ്യ രാജ്യമമെന്ന ചരിത്രം കുറിച്ച് ചൈന. മേയ് മൂന്നിന് ഹൈനാൻ പ്രവിശ്യയിൽനിന്ന് വിക്ഷേപിച്ച ചാങ്’ഇ-6 പേടകം ദൗത്യം പൂര്‍ത്തിയാക്കി ഇന്ന് മംഗോളിയയുടെ ഉൾഭാഗത്തുള്ള സിസിവാങ് ബാനർ മേഖലയിലെ ലാൻഡ് ചെയ്തു. ചൈനീസ് ചന്ദ്രദേവതയുടെ പേരിലുള്ള ചാങ്’ഇ-6 ആളില്ലാ പേടകം ജൂൺ […]

World

ശ്രീലങ്കൻ തുറമുഖത്ത് ​ഗവേഷണ കപ്പൽ നങ്കൂരമിടാൻ അനുമതി തേടി ചൈന

കൊളംബോ: ശ്രീലങ്കൻ തുറമുഖത്ത് ​ഗവേഷണ കപ്പൽ നങ്കൂരമിടാൻ അനുമതി തേടി ചൈന വീണ്ടും ശ്രീലങ്കയെ സമീപിച്ചതായി റിപ്പോർട്ട്. ഇന്ത്യയുടെ ആശങ്ക നിലനിൽക്കെയാണ് ചൈന വീണ്ടും അനുമതി തേടിയത്.  കഴിഞ്ഞ വർഷം ബഹിരാകാശ പേടകം ട്രാക്ക് ചെയ്യാനടക്കം സാധിക്കുന്ന കപ്പൽ ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടിരുന്നു. ​ഗവേഷണ കപ്പലാണെന്നാണ് ചൈനയുടെ വാ​ദം. എന്നാൽ, […]

Automobiles

വാഹന വിപണിയിൽ ലോകത്തെ ഏറ്റവും വലിയ ശക്തിയാകാൻ ചൈന

വൈദ്യുത വാഹന വിപണിയിൽ ലോകത്തെ ഏറ്റവും വലിയ ശക്തിയായി ചൈന വരും വർഷങ്ങളിൽ മാറുമെന്നതിൻ്റെ സൂചനയാണ് ബെയ്ജിംഗ് ഇൻർനാഷണൽ ഓട്ടോമോട്ടീവ് എക്‌സിബിഷൻ നൽകുന്നത്. മേയ് നാലിന് പ്രദർശനം സമാപിക്കും. ഇലക്ട്രിക് വാഹനങ്ങളുടേയും ഡിജിറ്റലി കണക്ടഡ് വാഹനങ്ങളുടേയും ലോകത്തെ പ്രധാന വിപണിയായി ചൈന മാറുകയാണെന്നതിൻ്റെ സൂചനയാണ് ബെയ്ജിംഗ് ഇന്റർനാഷണൽ ഓട്ടോമോട്ടീവ് […]

World

ചൈനയിലെ ഹെബേയ് പ്രവിശ്യയിൽ ഉഗ്രസ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു

ബെയ്ജിങ്: ചൈനയിലെ ഹെബേയ് പ്രവിശ്യയിലെ ജനവാസ മേഖലയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ 22 ഓളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ഗ്യാസ് ലീക്കായതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബെയ്ജിങിൽനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ പ്രദേശം. രാവിലെ എട്ടുമണിയോടുകൂടിയാണ് സ്ഫോടനം ഉണ്ടായത്. തുടർന്നുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കാൻ […]

World

ചൈനയും മാലിദ്വീപും പുതിയ സൈനിക കരാറിൽ ഒപ്പുവച്ചു

മാലി:  ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നതിനിടെ ചൈനയും മാലിദ്വീപും പുതിയ സൈനിക കരാറിൽ ഒപ്പുവച്ചു.  ചൈന സൗജന്യമായി സൈനിക സഹായം ലഭ്യമാക്കുന്ന സഹകരണ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.  ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് നീക്കം.  മാലദ്വീപിന് 12 പരിസ്ഥിതി സൗഹൃദ ആംബുലൻസുകളും ചൈന നൽകിയതായി റിപ്പോർട്ടുണ്ട്. മാലിദ്വീപ് പ്രതിരോധ മന്ത്രി […]

World

ചൈനയില്‍ നാശം വിതച്ച് ഭൂകമ്പം, 111 മരണം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

വടക്കുപടിഞ്ഞാറന്‍ ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ കെട്ടിടങ്ങള്‍ തകർന്ന് 111 പേർ മരിച്ചു. ഇരുനൂറിലധികം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. യുഎസ് ജിയോളജിക്കല്‍ സർവെ നല്‍കുന്ന വിവരപ്രകാരം 6.2 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗാന്‍സു പ്രവിശ്യയുടെ തലസ്ഥാനമായ ലാന്‍സൊയില്‍ നിന്ന് 100 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. ഗാന്‍സു പ്രവശ്യയില്‍ മാത്രം 100 പേരാണ് മരിച്ചത്. […]