ചൈനയിൽ കുട്ടികളിൽ ന്യുമോണിയ വ്യാപനം രൂക്ഷം
കോവിഡ് മഹാമാരിക്ക് പിന്നാലെ ചൈനയിലെ സ്കൂളുകളിൽ ന്യുമോണിയ പടരുന്നതായി റിപ്പോർട്ട്. പല ആശുപത്രികളിലും രോഗം ബാധിച്ച കുട്ടകളാൽ നിറഞ്ഞിരിക്കുകയാണെന്നാണ് വിവരം. രോഗവ്യാപനം ആഗോള ആരോഗ്യ വിദഗ്ധർക്കിടയിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ബീജിംഗ് ലിയോണിംഗ് പ്രവിശ്യയിലാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. വിദ്യാർത്ഥികളിലും അധ്യാപകരിലും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ചില സ്കൂളുകളിൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവച്ചു. […]
