Keralam

‘മുഖ്യമന്ത്രി സംഘപരിവാറിന് വിഷമമുള്ള ഒരു കാര്യവും ചെയ്യില്ല’ :വിഡി സതീശൻ

മലപ്പുറം: കോഴ വിവാദത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇടതുപക്ഷ എംഎൽഎമാർക്ക് സംഘപരിവാർ മുന്നണിയിലേക്ക് പോകാൻ കോഴ വാഗ്‌ദാനം ചെയ്‌തു എന്നറിഞ്ഞിട്ടും മുഖ്യമന്ത്രി മിണ്ടിയില്ല. അതിനെതിരെ ഒരന്വേഷണവും നടത്തിയില്ല. സംഘപരിവാറിന് വിഷമമുള്ള ഒരു കാര്യവും പിണറായി വിജയൻ ചെയ്യില്ലെന്ന് അദ്ദേഹം വിമർശിച്ചു. എൽഡിഎഫ് മുന്നണിയിൽ […]

Keralam

മലപ്പുറം വിവാദത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി; പറഞ്ഞത് കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തിനെപ്പറ്റി

ചേലക്കരയിലെ എൽഡിഎഫ് കൺവെൻഷൻ ഉദ്ഘാടന വേദിയിൽ സ്വർണ്ണക്കടത്ത് കേസുകൾ എണ്ണി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻറെ മറുപടി. മലപ്പുറം ജില്ലയിൽ വച്ച് ഇത്രയും സ്വർണം പിടികൂടി എന്ന് പറയുമ്പോൾ അത് മലപ്പുറം ജില്ലയ്ക്ക് എതിരായല്ല പറയുന്നത്. മലപ്പുറം ജില്ലയിലാണ് കരിപ്പൂർ വിമാനത്താവളം ഉള്ളത്. അതുകൊണ്ടാണ് അങ്ങിനെ പറഞ്ഞതും. വിമാനത്താവളത്തെ […]

Keralam

നവീന്റെ മരണം അതീവ ദുഃഖകരം, ഇതുപോലുള്ള ദുരന്തം ഉണ്ടാകാൻ പാടില്ല’; മുഖ്യമന്ത്രി

എഡിഎം കെ നവീൻ ബാബുവിന്‍റെ മരണത്തിൽ ആദ്യ പരസ്യപ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മരണം വേദനിപ്പിക്കുന്നത്, ഇതുപോലുള്ള ദുരന്തം ഉണ്ടാകാൻ പാടില്ല. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലമാറ്റം പൂർണമായും ഓൺലൈൻ ആക്കും. അർഹത അനുസരിച്ച് സ്ഥലമാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സത്യസന്ധമായി ജോലി […]

Keralam

‘പ്രതിച്ഛായ കൂട്ടാൻ പി ആർ ഏജൻസിയെ വച്ചിട്ടില്ല; മലപ്പുറം പരാമർശം നടത്തിയിട്ടില്ല’; മുഖ്യമന്ത്രി

പി ആർ ഏജൻസി വിവാദത്തിൽ നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിച്ഛായ കൂട്ടാൻ പി ആർ ഏജൻസിയെ വച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകിയത്. പി ആർ ഏജൻസി പ്രതിനിധി അഭിമുഖം നടത്തുന്ന സമയത്തുണ്ടായിരുന്നു എന്ന ചോദ്യത്തിന് വ്യക്തമായ […]

Keralam

ഗവർണറെ തള്ളി സർക്കാർ; ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും രാജ്ഭവനിൽ ഹാജരാകില്ല, മുഖ്യമന്ത്രിയുടെ കത്ത്

ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും രാജ്ഭവനിൽ ഹാജരാകില്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ ഗവർണർ വിളിച്ചുവരുത്തിയത് ഭരണഘടനാപരമായ തെറ്റാണെന്നും ഗവർണർക്ക് അതിനുള്ള അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി കത്തയച്ചത്. മലപ്പുറം പരാമർശം വിശദീകരിക്കാൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും […]

Keralam

മുഖ്യമന്ത്രിയുടെ ‘മലപ്പുറം’ പരാമർശം; ഇന്ന് 12 മണിമുതൽ അടിയന്തര പ്രമേയം ചർച്ചയ്ക്ക്

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ഉച്ചയ്ക്ക് 12 മണിക്ക് ചർച്ചചെയ്യും. രണ്ട് മണിക്കൂറായിരിക്കും ചർച്ച നടക്കുക. ഇന്നലത്തെ സ്ഥിതി സഭയിൽ ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത്തെ അടിയന്തരപ്രമേയ ചർച്ചയാണിത്. എഡിപിജി എംആർ അജിത് കുമാറും ആർഎസ്എസ് നേതാക്കളും തമ്മില്‍ […]

Keralam

സഭാനടപടികൾ നടക്കണമെന്നാണ് പ്രതിപക്ഷം ആഗ്രഹിച്ചത്,സ്പീക്കർ നിഷ്പക്ഷൻ ആണെന്ന് പറയാൻ കഴിയുമോ?; വിഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ ‘മലപ്പുറം’ പരാമർശത്തിന്മേൽ നിയമസഭയിൽ 12 മണിക്ക് അടിയന്തര പ്രമേയ ചർച്ച നടക്കാനിരിക്കെ നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.മുഖ്യമന്ത്രി മനപൂർവ്വം പ്രകോപിപ്പിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഉമ്മാക്കി കണ്ട് പേടിച്ചോടാൻ ഇവിടെ ആരും ഇല്ലെന്നും സഭാനടപടികൾ നടക്കണമെന്നാണ് പ്രതിപക്ഷം ആഗ്രഹിച്ചത്. അടിയന്തര […]

Keralam

‘അവനെ ഡിസ്മിസ് ചെയ്യണം; മുഖ്യമന്ത്രിയും-പാർട്ടിയും എടുക്കുന്ന നിലപാട് ബിജെപിയെ സഹായിക്കാൻ; പിവി അൻവർ

എഡിജിപി എംആർ അജിത് കുമാറിനെതിരായ നടപടിയിൽ‌ തൃപ്തനല്ലെന്ന് പിവി അൻവർ എംഎൽഎ. തൃപ്തി ഉണ്ടാകണേൽ എഡിജിപി അജിത് കുമാറിനെ ഡിസ്മിസ് ചെയ്യണം. കൊടുംകുറ്റവാളിയാണെന്നും പിവി അൻവർ പറഞ്ഞു. ഇപ്പോൾ നടക്കുന്നത് കസേരകളിയാണെന്ന് പിവി അൻവർ പരിഹസിച്ചു. മഞ്ചേരിയിൽ പിവി അൻവറിന്റെ ഡിഎംകെ നയപ്രഖ്യാപന യോ​ഗത്തിന് പിന്നാലെയായിരുന്നു എ‍ഡിജിപിയെ സ്ഥലം […]

Keralam

‘പ്രായപരിധി തീരുമാനം ഇരുമ്പുലക്കയല്ല, പിണറായിക്ക് ഇളവ് നല്‍കി’; സിപിഐഎം നിബന്ധനയ്‌ക്കെതിരെ ജി സുധാകരന്‍

സിപിഐഎമ്മിലെ പ്രായപരിധി നിബന്ധനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. വയസ്സായതുകൊണ്ട് മാത്രം സ്ഥാനത്ത് ഇരിക്കാന്‍ പാടില്ലെന്ന് പറയുന്നത് ശരിയാണോയെന്ന് ജി സുധാകരന്‍ ചോദിക്കുന്നു. പ്രായപരിധി പാര്‍ട്ടിയ്ക്ക് ഗുണമായോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രായപരിധി തീരുമാനം ഇരുമ്പുലയ്ക്കയല്ലെന്നും 75ാം വയസ്സില്‍ വിരമിക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം […]

Keralam

പോലീസിന് ക്ലീൻ ചിറ്റ് നൽകി; എഡിജിപിയുടെ റിപ്പോർട്ടിൽ മുഖ്യമന്ത്രിക്ക് കടുത്ത അമർഷം

തൃശൂർ പൂരം അലങ്കോലപ്പെടുത്തലിൽ എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത അമർഷം. പൂരത്തിൽ അജിത് കുമാർ പോലീസിന് ക്ലീൻ ചിറ്റ് നൽകിയതാണ് മുഖ്യമന്ത്രിയുടെ അമർഷത്തിന് കാരണം. പോലീസിന് വീഴ്ച പറ്റിയിട്ടില്ല എന്ന് അജിത് കുമാർ റിപ്പോർട്ട് എഴുതിയത് യോജിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. മന്ത്രിസഭയിലെ കക്ഷി […]