Keralam

മാസം രണ്ടുലിറ്റര്‍ വെളിച്ചെണ്ണ, സപ്ലൈകോയിലൂടെ 25 രൂപ നിരക്കില്‍ 20 കിലോ അരി; ക്രിസ്മസ് ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍

തിരുവനന്തപുരം: സപ്ലൈകോ വില്‍പന ശാലകളില്‍ കാര്‍ഡൊന്നിന് പ്രതിമാസം രണ്ടുലിറ്റര്‍ വെളിച്ചെണ്ണ  നല്‍കുമെന്ന് ഭക്ഷ്യമന്ത്രി . നിലവില്‍ കാര്‍ഡൊന്നിന് 319 രൂപ നിരക്കില്‍ പ്രതിമാസം ഒരു ലിറ്റര്‍ വെളിച്ചെണ്ണയാണ് നല്‍കുന്നത്. സബ്‌സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപക്കും കേര വെളിച്ചെണ്ണ 429 രൂപക്കും ലഭ്യമാക്കും. ‘രാജ്യത്ത് കിട്ടാവുന്നതില്‍ ഏറ്റവും […]

Health

വെളിച്ചെണ്ണ മാത്രം മതി ശൈത്യകാല പ്രശ്‌നങ്ങൾക്ക് തടയിടാൻ

വെളിച്ചെണ്ണയില്ലാത്ത മലയാളി അടുക്കളകൾ ഉണ്ടാകില്ല. ഭക്ഷണങ്ങളുടെ രുചി വർധിപ്പിക്കുമെന്ന് മാത്രമല്ല ആരോഗ്യ ഗുണങ്ങളാലും സമ്പന്നമാണ് വെളിച്ചെണ്ണ. ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഗുണം ചെയ്യുന്ന പ്രകൃതിദത്ത ചേരുവ കൂടിയാണിത്. പ്രത്യേകിച്ച് ശൈത്യകാലത്ത്. തണുപ്പ് കാലത്ത് പലതരത്തിലുള്ള പ്രശ്‌നങ്ങൾ നമ്മൾ അഭിമുഖീകരിക്കാറുണ്ട്. ചർമത്തിലെ വരൾച്ച മുതൽ ദഹന […]

Keralam

സപ്ലൈകോയില്‍ ഒരുകിലോ വെളിച്ചെണ്ണയ്ക്ക് 339 രൂപ; ഇന്നുമുതല്‍ വിതരണമെന്ന് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: ഇന്നുമുതല്‍ സപ്ലൈകോയില്‍ 349 രൂപ വിലയുണ്ടായിരുന്ന സബ്‌സിഡി വെളിച്ചെണ്ണ പത്തുരൂപ കുറച്ച് 339 രൂപയ്ക്ക് കൊടുക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഠിനമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സെപ്റ്റംബര്‍ മാസത്തിലെ സബ്‌സിഡി സാധനങ്ങള്‍ ഓണം പ്രമാണിച്ച് ഓഗസ്റ്റ് മാസത്തില്‍ കാര്‍ഡ് ഉടമകള്‍ക്ക് വാങ്ങാന്‍ കഴിയുമെന്നും […]

Business

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുറയുന്നു, ലിറ്ററിന് നാനൂറില്‍ താഴേക്ക്; ഓണവിപണിയില്‍ ആശ്വാസം

കൊച്ചി: സംസ്ഥാനത്ത് റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന് കുടുംബ ബജറ്റിന്റെ താളംതെറ്റിച്ച വെളിച്ചെണ്ണ വില കുറയുന്നു. നിലവില്‍ പൊതുവിപണിയില്‍ 390-400 രൂപയാണ് ഒരു ലിറ്റര്‍ വെളിച്ചെണ്ണയുടെ വില. ദിവസങ്ങള്‍ക്ക് മുന്‍പ് വരെ 500 രൂപയില്‍ കൂടുതലായിരുന്നു വെളിച്ചെണ്ണ വില. ആളുകള്‍ വെളിച്ചെണ്ണയ്ക്ക് പകരം ബദല്‍ മാര്‍ഗങ്ങള്‍ തേടി പോകുന്നതിനിടെയാണ് വില കുറഞ്ഞത്. […]

Uncategorized

ആലുവയില്‍ വെളിച്ചെണ്ണ മോഷണം; കടയില്‍ നിന്ന് കവര്‍ന്നത് 30 കുപ്പി വെളിച്ചെണ്ണ

വെളിച്ചെണ്ണ വില കുതിച്ചുയരുമ്പോള്‍ ആലുവയില്‍ 30 ലിറ്റര്‍ വെളിച്ചെണ്ണ മോഷണം. ആലുവ തോട്ടുമുക്കത്തുള്ള പഴം, പച്ചക്കറി വ്യാപാരസ്ഥാപനത്തില്‍ നിന്നാണ് കള്ളന്‍ വെളിച്ചെണ്ണ കുപ്പികള്‍ ചാക്കിലാക്കി കൊണ്ടുപോയത്. വെളിച്ചെണ്ണയ്ക്ക് പുറമെ ഒരു പെട്ടി ആപ്പിള്‍, 10 കവര്‍ പാല്‍ എന്നിവയും മോഷണം പോയി.  കടയുടെ പിന്‍ഭാഗം കുഴിച്ച് കടയില്‍ കയറാനായിരുന്നു […]

Keralam

‘കേരാഫെഡ്’ വെളിച്ചെണ്ണ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ വില കുറച്ചു നൽകും; മന്ത്രി ജി ആർ അനിൽ

ഓണത്തിന് ‘കേരാഫെഡ്’ വെളിച്ചെണ്ണ സപ്ലൈകോ വഴി സബ്സിഡി നിരക്കിൽ വില കുറച്ചു നൽകുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. വെളിച്ചെണ്ണ വിലവർധനവുമായി ബന്ധപ്പെട്ട് കൃഷിമന്ത്രിയും താനും രണ്ടു വകുപ്പിലെ ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടത്തി. അതിൽത്തന്നെ കേരാഫെഡിൻ്റെ ഉത്പന്നങ്ങൾ വിലകുറച്ച് നൽകാനാവുമോ എന്നതിൽ ചർച്ച നടന്നു. ചർച്ചയിൽ […]

Health Tips

വെളിച്ചെണ്ണയ്ക്ക് പകരം സൂര്യകാന്തിയോ പാമോയിലോ? വില മാനം തൊടുമ്പോൾ അറിയാം ഗുണവും ദോഷവും

ഓണം വരുന്നതേയുള്ളൂ, വെളിച്ചെണ്ണ വില കഴിഞ്ഞ വർഷം കിലോയ്ക്ക് 160 രൂപ ആയിരുന്നത് ഇപ്പോള്‍ 500 ക‌ടന്നു. വെളിച്ചെണ്ണ വില താങ്ങാനാവാതെ വന്നതോടെ ഒരു പകരക്കാരനെ തേടുകയാണ് മലയാളികൾ. സൺഫ്ലവർ ഓയിൽ, പാമോയിൽ, റൈസ് ബ്രാൻ ഓയിൻ അങ്ങനെ നിരവധി എണ്ണകൾ ഉണ്ടെങ്കിലും ആരോ​ഗ്യത്തെ കുറിച്ചുള്ള ആശങ്കയും ഏറെയാണ്. […]

Keralam

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്നു; ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍

മലയാളിയുടെ ജീവിതത്തില്‍ വെളിച്ചെണ്ണയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. എന്നാല്‍ ഇപ്പോള്‍ വെളിച്ചെണ്ണ വിലയില്‍ തിളച്ചു മറിയുകയാണ് അടുക്കള ബജറ്റ്. ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ 420ഉം റീട്ടെയില്‍ കടകളില്‍ 450നും 480നും മുകളിലാണ് വില. ഓണം എത്തും മുന്‍പ് 600 കടക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. തേങ്ങയുടെ ക്ഷാമവും […]

Business

വെളിച്ചെണ്ണ പൊള്ളുന്നു; കിലോയ്ക്ക് വില 450 രൂപ കടന്നു

ചില്ലറവിപണിയില്‍ 450രൂപ കടന്ന് വെളിച്ചെണ്ണ വില. ഒരു മാസത്തിനിടെ വെളിച്ചെണ്ണ വിലയില്‍ കിലോയ്ക്ക് 100 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കൊച്ചിയിലെ മൊത്ത വിപണിയില്‍ ഇന്നലെ വെളിച്ചെണ്ണ വില ക്വിന്റലിന് 38200 രൂപയെത്തി. തൃശ്ശൂര്‍ വിപണിയില്‍ ക്വിന്റലിന് 38800 രൂപയായിരുന്നു വില. കൊപ്രാക്ഷാമം തുടര്‍ന്നാല്‍ ഓണക്കാലമെത്തുമ്പോള്‍ വെളിച്ചെണ്ണ വില 500 […]

Uncategorized

200 രൂപയില്‍ താഴെ വില കണ്ട് വീഴല്ലേ?; മായം കലര്‍ന്ന വെളിച്ചെണ്ണ വിപണിയില്‍, മുന്നറിയിപ്പ്

കൊച്ചി: സംസ്ഥാനത്ത് മായം കലര്‍ന്ന വെളിച്ചെണ്ണ വിപണിയിലെന്ന് മുന്നറിയിപ്പ്. വെളിച്ചെണ്ണ വില വര്‍ധിച്ചതോടെ, ലിക്വിഡ് പാരഫിന്‍ റിഫൈന്‍ഡ് ഓയില്‍, പാം കെര്‍ണല്‍ എന്നിവ കലര്‍ത്തിയ വെളിച്ചെണ്ണ വന്‍തോതില്‍ മാര്‍ക്കറ്റില്‍ എത്തിയിട്ടുണ്ടെന്ന് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരള കോക്കനട്ട് ഓയില്‍ മില്ലേഴ്‌സ് ആണ് മുന്നറിയിപ്പ് നല്‍കിയത്. നാളികേരത്തിന്റെ വിലക്കയറ്റം മൂലം കൊപ്ര […]