Keralam

‘സൈബർ ബുള്ളിയിങിന് പ്രധാന കാരണക്കാരൻ താങ്കൾ ആണ്’; രാഹുൽ ഈശ്വറിനെതിരെ പോലീസിൽ പരാതി നൽകി ഹണി റോസ്

തന്റെ മൗലികാവകാശങ്ങളിലേക്ക് കടന്നു കയറിയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി രാഹുൽ ഈശ്വറിനെതിരെ പൊലീസിൽ പരാതി നൽകി ഹണി റോസ്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. തനിക്കെതിരെയുള്ള ഭീഷണികൾക്കും സൈബർ ബുള്ളിയിങിനും കാരണക്കാരൻ രാഹുൽ ഈശ്വറാണെന്ന് ഹണി റോസ് പരാതിയിൽ പറയുന്നു. ഉദ്ഘാടന ചടങ്ങുകളിലും മറ്റുമുള്ള ഹണിയുടെ […]

Keralam

അദാലത്തുകളില്‍ തീര്‍പ്പാക്കിയത് 12,738 പരാതികള്‍, ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടരും: പിണറായി വിജയന്‍

തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനുള്ള ശ്രമം കൂടുതല്‍ ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ 49 അദാലത്തുകളാണ് പൂര്‍ത്തീകരിച്ചത്. ഇനി 29 അദാലത്തുകളാണ് ബാക്കിയുള്ളത്. ഇന്നലെ വരെ അദാലത്തിലേക്ക് 36,931 പരാതികളാണ് ആകെ ലഭിച്ചത്. ഇതില്‍ 12,738 പരാതികള്‍ക്ക് തീര്‍പ്പുകല്‍പ്പിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 19,253 പരാതികളില്‍ തുടര്‍ […]

Keralam

കലാപാഹ്വാനത്തിന് കേസ് എടുക്കണം; മുഖ്യമന്ത്രിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് സംഘടനകള്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിയുടെ പേരില്‍ ഹിന്ദു ദിനപത്രത്തില്‍ വന്ന അഭിമുഖം വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയുണ്ടാക്കുന്നതിനും ഒരു ദേശത്തെ മറ്റുള്ളവര്‍ക്കുമുമ്പില്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു. അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ തന്റേതല്ല […]

Keralam

മിൽമ ചോക്ലേറ്റിൽ നിന്ന് പുഴുവിനെ ലഭിച്ചതായി പരാതി

കോഴിക്കോട്: മിൽമയുടെ ഡാർക്ക് ചോക്ലേറ്റിൽനിന്ന് പുഴുവിനെ ലഭിച്ചതായി പരാതി. കോഴിക്കോട് താമരശേരി സ്വദേശിയാണ് പരാതിയുമായി എത്തിയത്. താമരശേരി ബസ്സ്റ്റാന്‍റിനു സമീപത്തെ ബേക്കറിയിൽ നിന്നു വാങ്ങിയ ചോക്ലറ്റിലാണ് പുഴുവിനെ കണ്ടെത്തിയത്. ചോക്ലറ്റ് വാങ്ങി കവർ പൊളിച്ച് അകത്തെ അലൂമിനിയം ഫോയിൽ കവറും പൊളിച്ചപ്പോഴാണ് നിറയെ പുഴുക്കളെ കണ്ടത്. പാക്കിംഗ് ഡേറ്റ് […]

Movies

സിനിമയിലെ നഷ്ടം നികത്തിയില്ല; കമൽഹാസനെതിരെ പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ പരാതിയുമായി സംവിധായകൻ ലിംഗുസാമി

നടൻ കമൽഹാസനെതിരെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ പരാതിയുമായി സംവിധായകൻ ലിംഗുസാമിയുടെ നേതൃത്വത്തിലുള്ള നിർമാണ കമ്പനിയായ തിരുപ്പതി ബ്രദേഴ്‌സ്. കമൽഹാസൻ നായകനായി എത്തിയ ഉത്തമവില്ലൻ എന്ന ചിത്രം വൻ നഷ്ടം വരുത്തിവെച്ചെന്നും നഷ്ടം നികത്തുന്നതിനായി തങ്ങളുടെ സിനിമയിൽ അഭിനയിക്കാമെന്ന കരാർ കമൽ പാലിക്കുന്നില്ലെന്നുമാണ് പ്രൊഡ്യൂസേഴ്സ് കൗൺസിലിൽ നൽകിയ പരാതിയിൽ […]

Keralam

കോഴിക്കോട് സ്വകാര്യബസ്-ലോറി ജീവനക്കാർ തമ്മിൽ ക‍യ്യാങ്കളി

കോഴിക്കോട്: കൊയിലാണ്ടിയിൽ നടുറോഡിൽ സ്വകാര്യ ബസ് ജീവനക്കാരും ലോറി ജീവനക്കാരനും തമ്മിൽ കയ്യാങ്കളി. ഉള്ളി കയറ്റിപ്പോകുകയായിരുന്ന ലോറി ഡ്രൈവറെ കൊയിലാണ്ടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ് ജീവനക്കാരൻ മർദിച്ചതായാണ് പരാതി. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം വെള്ളിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. ബസിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് തർക്കം തുടങ്ങിയത്. […]

Keralam

കണ്ണാടിപ്പാലത്തിന്‍റെ ഒത്ത നടുക്ക് വിള്ളൽ; ബോധപൂർവ്വം പൊട്ടിച്ചതെന്ന് പരാതി

തിരുവനന്തപുരം: വർക്കലയ്ക്ക് പിന്നാലെ ആക്കുളത്തും വെട്ടിലായി ടൂറിസം വകുപ്പ്. ഉദ്ഘാടനത്തിന് മുൻപെ ആക്കുളത്തെ ചില്ല് പാലത്തിൽ പൊട്ടൽ കണ്ടെത്തി. കണ്ണാടിപ്പാലത്തിന്‍റെ മധ്യഭാഗത്താണ് വിള്ളൽ കണ്ടെത്തിയതിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകാര്യം പോലീസിൽ പരാതി ലഭിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധന നടത്തണമെന്ന നിലപാടിലാണ് പോലീസ്. സംഭവത്തിൽ ദൂരൂഹതയാരോപിച്ച് നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന കമ്പനിയാണ് […]

Keralam

പറവൂരിൽ ദേശീയ പാതയിലെ പാലത്തിന് ഉയരക്കുറവെന്നു പരാതി

പറവൂർ: പുതുതായി നിർമ്മിക്കുന്ന ദേശീയ പാത 66 ൽ പറവൂർ പുഴക്ക് കുറുകെ നിർമ്മിക്കുന്ന പാലത്തിന് ആവശ്യമായ ഉയരമില്ലാത്തതിനെതിരെ ജനങ്ങളിൽ പ്രതിഷേധം ഉയരുന്നു. ചിറ്റാറ്റുകര – പറവൂർ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. കഴിഞ്ഞ ദിവസങ്ങളിൽ പാലത്തിനായുള്ള ഗർഡറുകൾ സ്ഥാപിച്ചതോടെയാണ് നിലവിലെ പറവൂർ പാലത്തേക്കാൾ പുതിയ പാലത്തിന് ഉയരം […]

Keralam

മേയറും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുള്ള തർക്കം; മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കം തുടരുന്നതിനിടെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. മേയർ ആര്യരാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയ്ക്കും എതിരെ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. കെപിസിസി സെക്രട്ടറി അഡ്വ. […]

Keralam

സ്ത്രീത്വത്തെ അപമാനിച്ചു; നന്ദകുമാറിനെതിരെ പരാതി നൽകി ശോഭ സുരേന്ദ്രൻ

ആലപ്പുഴ: ദല്ലാൾ ടി.ജി. നന്ദകുമാറിനെതിരെ പരാതി നൽകി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ പശ്ചാത്തലത്തിൽ പുന്നപ്ര പോലീസ് ശോഭ സുരേന്ദ്രന്‍റെ മൊഴി രേഖപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തിൽ നന്ദകുമാർ വാർത്തസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ പോലീസ് പരിശോധിക്കും.