Keralam

മോദിയ്ക്ക് പ്രശംസയുമായി ജീവദീപ്തി മാസിക; തങ്ങളുടെ നിലപാടല്ലെന്ന് വരാപ്പുഴ അതിരൂപത

സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും ലത്തീന്‍ കത്തോലിക്ക സഭ വരാപ്പുഴ അതിരൂപതയുടെ മുഖപത്രം വിവാദത്തില്‍. ജീവദീപ്തി മാസികയില്‍ പ്രസിദ്ധീകരിച്ച ആലപ്പുഴ രൂപതയിലെ വൈദികന്‍ ഫാ. സേവ്യര്‍ കുടിയാംശ്ശേരിയുടെ ലേഖനമാണ് വിവാദത്തിന് തുടക്കമിട്ടത്. സിപിഎമ്മിനെയും ഇടതുപക്ഷത്തെയും കടന്നാക്രമിച്ചും യുഡിഎഫിനെ പരിഹസിച്ചുമാണ് ഇന്ത്യയെ ആര് നയിക്കണം […]

Keralam

‘പുറത്തു വിടുന്നത് പേയ്ഡ് സർവേകളാണോ എന്ന് സംശയം’; വിമർശനവുമായി മുഖ്യമന്ത്രി

മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന അഭിപ്രായ സർവേകൾ പേയ്ഡ് സർവേകളാണോ എന്ന് നാട്ടുകാർ സംശയിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക രീതിയിലാണ് സർവേ ഫലങ്ങൾ പുറത്തു വരുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം സർവേകൾ പുറത്തു വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തു വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി […]

Keralam

വിദ്വേഷ പ്രസംഗം നടത്തിയെന്ന് പരാതി; കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്

കോഴിക്കോട്: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്. കോഴിക്കോട് സിറ്റി പോലീസാണ് ഷമ മുഹമ്മദിനെതിരെ കേസടുത്തത്. യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഷമ മുഹമ്മദ് നടത്തിയ പ്രസംഗം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നാണ് എഫ്ഐആറില്‍ പറയുന്നത്. തിരുവനന്തപുരം സ്വദേശി അരുൺജിത് തെരഞ്ഞെടുപ്പ് […]

India

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഗർത്തല: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുലിന് ഇരട്ടത്താപ്പാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ദില്ലിയിലടക്കം കേന്ദ്ര ഏജൻസികൾക്കെതിരെ കുറ്റം പറയുന്ന രാഹുൽ, കേരളത്തിലെ മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ ജയിലിലടയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് മോദി ചൂണ്ടികാട്ടി. രാഹുൽ ഗാന്ധിയുടെ ഇരട്ടത്താപ്പാണ് ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി വിമർശിച്ചു. […]

India

ലോക്സഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പിൻ്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിനായുള്ള പ്രചാരണം ഇന്ന് അവസാനിക്കും. 17 സംസ്ഥാനങ്ങളിലെ 102 മണ്ഡലങ്ങളിലാണ് പ്രചാരണം ഇന്ന് അവസാനിക്കുക. ആദ്യഘട്ട വോട്ടെടുപ്പിന് രണ്ടുദിവസം മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി, അഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ വിവിധ സംസ്ഥാനങ്ങളിലെ റാലികളിൽ […]

India

ഇലക്‌ടറൽ ബോണ്ട് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രാഹുൽഗാന്ധി

കോഴിക്കോട്: ഇലക്‌ടറൽ ബോണ്ട് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽഗാന്ധി രംഗത്ത്. ഇലക്‌ടറൽ ബോണ്ടിന്‍റെ സൂത്രധാരൻ മോദിയാണ്. കൊള്ളയടിക്കലിനെ മോദി ഇലക്‌ടറൽ ബോണ്ട് എന്നു പറയുന്നെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ഇലക്‌ടറൽ ബോണ്ടിനെ കൊള്ളയടിക്കൽ എന്ന മലയാള പദം ഉപയോഗിച്ചാണ് രാഹുൽ ഗാന്ധി പരിഹാസിച്ചത്. മോദി അഴിമതി സംരക്ഷിക്കുകയാണ്. […]

Keralam

വടകരയിൽ സിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി കോൺഗ്രസ്

വടകരയിൽ സിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി കോൺഗ്രസ് ഹൈക്കോടതിയിൽ. മരിച്ചവർ, വിദേശത്തുള്ളവർ തുടങ്ങിയവരുടെ പേരിൽ കള്ളവോട്ട് ചെയ്യാൻ നീക്കമെന്ന് ആരോപണം. കേന്ദ്രസേനയെ വിന്യസിക്കണമെന്ന് കോൺഗ്രസ്. പോളിംഗ് സ്റ്റേഷനുകളിൽ ക്യാമറ നിരീക്ഷണം വേണം. പാനൂർ സ്ഫോടനവും കോൺഗ്രസ് ഹർജിയിൽ പരാമർശിച്ചു. ആറ്റിങ്ങലിൽ വോട്ടിരട്ടിപ്പ് ആരോപണമാണ് കോൺഗ്രസ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ഉന്നയിക്കുന്നത്. […]

Keralam

മുഖ്യമന്ത്രി സർക്കാർ നേട്ടങ്ങളെ കുറിച്ച് മിണ്ടുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി സർക്കാർ നേട്ടങ്ങളെ കുറിച്ച് മിണ്ടുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെ കുറിച്ച് ഓർമിപ്പിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയാണ് മുഖ്യമന്ത്രി നേട്ടങ്ങളെ കുറിച്ച് മിണ്ടാത്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സർക്കാർ എന്ന് കേട്ടാൽ ജനങ്ങൾക്ക് വാശി കൂടും എന്നത് കൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാത്തത്. കഴിഞ്ഞ 8 വർഷമായി […]

India

ബിജെപി സ്ഥാനാർത്ഥികളിൽ നാലിൽ ഒരാൾ ‘വരത്തൻ’

ലോക്‌സഭാ തിരഞ്ഞടുപ്പിൻ്റെ ആദ്യ ഘട്ടം ഏപ്രില്‍ 19-ന് നടക്കാനിരിക്കെ ദേശീയ തലത്തിൽ എല്ലാ കക്ഷികളും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. ഏതുവിധേനയും ആകാവുന്നത്ര സീറ്റുകൾ നേടുക എന്ന ലക്ഷ്യത്തിലേക്കാണ് എത്താൻ ബിജെപി ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിപാരമ്പര്യമോ, രാഷ്ട്രീയചരിത്രമോ ഒന്നും പരിഗണിക്കാതെ വിജയസാധ്യതയുള്ള ആളുകളെ മാത്രം നിർത്തുക എന്നതായിരുന്നു […]

Keralam

ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്ക് മൂന്നാം ഊഴം ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്ക് മൂന്നാം ഊഴം ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഇക്കാര്യത്തിൽ സവിശേഷമായ പങ്ക് കേരളത്തിൽ നിന്ന് ഉണ്ടാകും. ഇടത് സാന്നിധ്യത്തിന്‍റെ  പ്രാധാന്യം ഈ പാർലമെന്‍റില്‍ അറിയാം. ഇടത് എംപിമാരായിരിക്കും രാഷ്ട്രീയ ഗതി നിശ്ചയിക്കുക. ആർഎസ്എസ് ബിജെപി സഖ്യത്തെ ചെറുക്കാനും ഇന്ത്യാ […]